Connect with us

Kerala

റിമിടോമിയുടെത് നിർണ്ണായക മൊഴി..ദിലീപും അക്രമണത്തിനിരയായ നടിയും തമ്മിലുള്ള ശത്രുത ഇതോടെ ഉറപ്പിച്ചു..കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവിനെ അറിയിക്കാന്‍ ആവശ്യപ്പെട്ടു; താന്‍ നേരിട്ട് കാണാത്തതൊന്നും പറയാനാകില്ലെന്ന് നടിക്ക് റിമി

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായികയും നടിയുമായ റിമി ടോമി രഹസ്യ മൊഴി നല്‍കി. ദിലീപിനൊപ്പമുള്ള വിദേശയാത്രയെക്കുറിച്ചാണ് മൊഴി നല്‍കിയതെന്ന് താരം പറഞ്ഞു.കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് റിമി മൊഴി നല്‍കിയത്.നടിയെ ആക്രമിച്ച കേസില്‍ റിമി ടോമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത് അതിനിര്‍ണ്ണായകമെന്ന് പൊലീസ്. ദിലീപും അക്രമണത്തിനിരയായ നടിയും തമ്മിലുള്ള ശത്രുത ഇതോടെ ഉറപ്പിച്ചുവെന്നാണ് പൊലീസ് വിലയിരുത്തല്‍. കാവ്യാമാധവനും ദിലീപും തമ്മിലെ രഹസ്യ ഇടപാടുകള്‍ മഞ്ജു വാര്യരെ അറിയിക്കാന്‍ അക്രമത്തിന് ഇരയായ നടി ശ്രമിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് ഇതോടെ കോടതിക്ക് ബോധ്യപ്പെടുമെന്ന് അന്വേഷണ സംഘം പറയുന്നു. ദിലീപിനെ വിചാരണയില്‍ കുടുക്കാനുള്ള നിര്‍ണ്ണായക മൊഴിയായി ഇതുമാറും.റിമി ടോമി കോതമംഗലം മജിസ്‌ട്രേട്ട് കോടതി മുന്‍പാകെയാണ് രഹസ്യമൊഴി നല്‍കിയത്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ ഉത്തരവു പ്രകാരമാണു മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ രണ്ടരയോടെയാണു മജിസ്ട്രേട്ടിന്റെ ചേംബറില്‍ ഹാജരായത്. നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ താരനിശയുടെ റിഹേഴ്സല്‍ ക്യാംപില്‍ നടന്‍ ദിലീപും ഉപദ്രവത്തിന് ഇരയായ നടിയുമായി വാക്കേറ്റമുണ്ടായതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ചുള്ള മൊഴിയും സ്റ്റേജ് ഷോകള്‍ക്കു വേണ്ടി ദിലീപുമൊത്തുള്ള വിദേശയാത്രകളുടെ വിശദാംശങ്ങളുമാണു റിമിക്ക് അറിയാവുന്നത്. ഇതു സംബന്ധിക്കുന്ന മൊഴികളാണ് റിമി നല്‍കിയത്.

അതേ സമയം രഹസ്യമൊഴി നൽകാനായി റിമി ടോമി കോതമംഗലം മജിസ്‌ട്രേട്ട് കോടതിയിൽ എത്തിയപ്പോൾ നാടകീയ മുഹൂർത്തങ്ങളാണ് അരങ്ങേറിയത്. അരമണിക്കൂര്‍ മുമ്പ് അഭിഭാഷകന്‍ കോടതിയിലെത്തി. പിന്നാലെ ഭര്‍ത്താവുമെത്തി. മാര്‍ഗ്ഗതടസം സൃഷ്ടിക്കുമെന്ന തിരിച്ചറിവില്‍ കോടതിമുറ്റത്തുകിടന്ന വാഹനങ്ങളില്‍ ചിലത് ഇതിനിടില്‍ നീക്കി. തുടര്‍ന്ന് പുറത്ത് റോഡില്‍ പാര്‍ക്കുചെയ്തിരുന്ന കാര്‍ കോടതിയുടെ പ്രവേശന കവാടത്തിലേക്കടുപ്പിച്ചു. പിന്നെ ശരവേഗത്തില്‍ കോടതിയിലേക്ക്. അകത്തുണ്ടായിരുന്ന ഭര്‍ത്താവും അഭിഭാഷകനുമായി ആശയവിനിമയം. പിന്നെ മൊഴി രേഖപ്പെടുത്തുന്നതിനായി മജിസ്ട്രേറ്റ് സുബിത ചിറയ്ക്കലിന്റെ ചേമ്ബറിലേക്ക്. അരമണിക്കൂറോളം പിന്നട്ടശേഷം മടക്കം.

രാവിലെ മുതല്‍ കോടതി പരിസരത്ത് റിമിയുടെ ആളുകള്‍ നിരീക്ഷണത്തിനുണ്ടായിരുന്നെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.ആലുവയിലെ മുതിര്‍ന്ന അഭിഭാഷകനാണ് റിമിയുടെ മൊഴിയെടുക്കലിന് മുന്നൊരുക്കവുമായി ആദ്യം കോടതിയില്‍ എത്തിയത്. ഇദ്ദേഹം എത്തി പതിനഞ്ചുമിനിട്ടോളം പിന്നിട്ടപ്പോഴേക്കും ഭര്‍ത്താവ് റോയിസും കോടതി മുറിക്കുള്ളിലെത്തി. പിന്നീട് ഇരുവരും തമ്മില്‍ ഏതാനും നിമിഷങ്ങള്‍ മാത്രം നീണ്ടുനിന്ന ആശയവിനിമയം.പിന്നാലെ ഇരുവരും കോടതിയുടെ പ്രവേശന കവാടത്തിലേക്ക് എത്തി.RIMI DILEEP -D താമസിയാതെ കോടതി കവാടത്തിലേക്ക് വാഹനം എത്തുന്നതിന് തടസ്സമായി പാര്‍ക്കുചെയ്തിരുന്ന ഏതാനും വാഹനങ്ങള്‍ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച്‌ ഉടമകള്‍ മാറ്റിയിട്ടു.
തുടര്‍ന്നാണ് പുറത്ത് റോഡില്‍ പാര്‍ക്കുചെയ്തിരുന്ന കാര്‍ കോടതിയുടെ കവാടത്തിലേക്കടുപ്പിച്ചതും റിമി ശരവേഗത്തില്‍ കോടതിക്കുള്ളില്‍ക്കടന്നതും. ഈ സമയം ചാനല്‍ പ്രവര്‍ത്തകര്‍ പിന്നാലെയെത്തിയെങ്കിലും ഫലമുണ്ടായില്ല. കോട്ടയം രജിസ്ട്രേഷനിലുള്ള ഹൂണ്ടായ് ഐ ടെന്‍കാറിലാണ് റിമിയെത്തിയത്. ഈ കാര്‍ അരമണിക്കൂറോളം കോടതിക്ക് പുറത്ത് പാതയോരത്ത് പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. ഡോര്‍ ഗ്ലാസുകളില്‍ കറുത്ത സണ്‍ഫിലിം ഒട്ടിച്ചിരുന്നതിനാല്‍ അകത്ത് ആളുണ്ടായിരുന്ന വിവരം അധികമാരുടെയും ശ്രദ്ധയില്‍പെട്ടില്ല.സഹോദരനന്‍ റിങ്കുവാണ് കാര്‍ ഓടിച്ചിരുന്നത്. മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കി കോടതിക്ക് പുറത്തെത്തിയശേഷം ചാനല്‍ പ്രവര്‍ത്തകര്‍ വളഞ്ഞപ്പോള്‍ റിമിയെ ഭര്‍ത്താവ് റോയിസ് കാറിലേക്ക് തള്ളിക്കയറ്റി ‘രക്ഷിക്കുക’യായിരുന്നു.

ദിലീപ് ജാമ്യത്തിലിറങ്ങിയതിനെ തുടര്‍ന്ന് എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ബുധനാഴ്ച രാത്രി ആലുവ പൊലീസ് ക്ലബ്ബിലായിരുന്നു യോഗം. ഗൂഢാലോചന കുറ്റം സംബന്ധിച്ച കുറ്റപത്രം സമ്മര്‍പ്പിക്കുന്നതിനെപ്പറ്റി ചര്‍ച്ച നടത്തി. ഗൂഢാലോചന നടത്തിയെന്ന കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത നടന്‍ ദിലീപ് 85 ദിവസത്തിനു ശേഷമാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. എത്രയും വേഗം കുറ്റപത്രം നല്‍കാനാണ് പൊലീസ് ശ്രമിക്കുന്നത്. അതിന് ശേഷം പ്രത്യേക കോടതിയെന്ന ആവശ്യവും പ്രോസിക്യൂഷന്‍ ഉന്നയിക്കും. കേസില്‍ കാവ്യയേയും നാദിര്‍ഷായേയും ചോദ്യം ചെയ്യുന്നതില്‍ പൊലീസിന് അന്തിമ തീരുമാനം ഇനിയും എടുക്കാനായിട്ടില്ല. അതില്ലാതെ തന്നെ ദിലീപിനെ കുടുക്കാനാകുമെന്നാണ് പൊലീസ് വിലയിരുത്തല്‍.

സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ടായിരുന്നു റിമിയുടെ മൊഴിയെടുക്കല്‍. അക്രമത്തിനിരയായ നടിയും കാവ്യയും റിമിയും സുഹൃത്തുക്കളായിരുന്നു. ഇതിനിടെയാണ് കാവ്യയും ദിലീപും തമ്മിലുള്ള വഴിവിട്ട ബന്ധം ചര്‍ച്ചയായത്. അബാദ് പ്ലാസയിലെ മീറ്റിംഗിനിടെ ഇവര്‍ തമ്മിലെ ഇടപെടല്‍ നേരിട്ടു കണ്ടുവെന്ന് മഞ്ജു വാര്യരെ അറിയിക്കണമെന്ന് റിമിയോട് ആക്രമത്തിന് ഇരയായ നടി ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ നേരിട്ട് കാണാത്തതൊന്നും പറയാനാകില്ലെന്ന് നടിയോട് റിമി മറുപടിയും നല്‍കി. പൊലീസിനോട് ചോദ്യം ചെയ്യലില്‍ ഈ സംഭവവും റിമി പറഞ്ഞിരുന്നു. വിചാരണയില്‍ റിമി ഇക്കാര്യം പറയുമോ എന്ന സംശയം പൊലീസിനുണ്ട്. അതുകൊണ്ടാണ് മൊഴി മാറ്റാതിരിക്കാന്‍ പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.

ചില വിദേശ സ്റ്റേജ് ഷോകളിലും ദിലീപിനും കാവ്യയ്ക്കും ആക്രമത്തിനിരയായ നടിക്കുമൊപ്പം റിമിയും പങ്കെടുത്തിരുന്നു. അന്ന് അവിടെയുണ്ടായ പ്രശ്‌നങ്ങളും കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായക തെളിവുകളായി മാറിയിരുന്നു. ഒരു കാലത്ത് അക്രമത്തിന് ഇരയായ നടിയും റിമി ടോമിയും കാവ്യയുമൊക്കെ കട്ട ഫ്രണ്ട്സ് ആയിരുന്നു. വിദേശ സ്റ്റേജ് ഷോയ്ക്ക് ശേഷം മൂവരും കറങ്ങി നടക്കുന്ന ഫോട്ടോയും മറ്റും ഇന്റര്‍നെറ്റില്‍ അക്കാലത്ത് വൈറലായിരുന്നു. ഒരു സ്റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോഴാണ് ഈ സൗഹൃദവും ദിലീപിന്റെ ദാമ്പത്യവും തകര്‍ന്നത് എന്നാണ് വാദം. ഈ സ്റ്റേജ് ഷോ കഴിഞ്ഞ് വരുമ്പോഴേക്കും കാവ്യയും റിമിയും അക്രമിക്കപ്പെട്ട നടിക്ക് ശത്രുക്കളായി കഴിഞ്ഞിരുന്നുവെന്നും സംസാരമുണ്ട്. RIMI DILEEPഅവിടെ സംഭവിച്ചത് എന്താണ് എന്നത് ഇപ്പോഴും രഹസ്യമായി തുടരുന്നു.
മീശമാധവന്‍ സിനിമയില്‍ തുടങ്ങിയ സൗഹൃദമാണ് കാവ്യയും റിമിയും തമ്മില്‍. അത് ഇന്നും തുടര്‍ന്ന് പോരുന്നു. പെട്ടെന്ന് എല്ലാവരോടും കമ്പനിയാകുന്ന റിമി പിന്നീട് അക്രമിക്കപ്പെട്ട നടിയുമായും ബന്ധം സ്ഥാപിച്ചു. ഇരുവരും നല്ല സുഹൃത്തുക്കളുമായി. വിവാദ സ്റ്റേജ് ഷോയ്ക്ക് ശേഷം കാവ്യ, റിമി പോലുള്ള തന്റെ ജനറേഷന്‍ സുഹൃത്തുക്കളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ അക്രമിക്കപ്പെട്ട നടി മുതിര്‍ന്ന നായികമാരുമായി അടുപ്പത്തിലായി. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ എന്നിവരുടെ സൗഹൃദ വലയത്തിലേക്ക് എത്തിപ്പെട്ടു.

ആ വിദേശ ഷോയില്‍ ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് ഈ നടി മഞ്ജുവിനോട് പറഞ്ഞുവെന്നാണ് ഗോസിപ്പ് കോളത്തിലെ കഥ. ഗീതു മോഹന്‍ദാസിന്റെയും മറ്റും സഹായത്തോടെയാണ് മഞ്ജുവിനെ ഇക്കാര്യം അറിയിച്ചത്. അതോടെയാണ് മുതിര്‍ന്ന നായികമാരുമായുള്ള നടിയുടെ സൗഹൃദം ആരംഭിച്ചതത്രെ. ഇത് ദിലീപിന് വൈരാഗ്യത്തിന് കാരണമായി. പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ഈ പ്രതികാരത്തിന്റെ തുടര്‍ച്ചയാണെന്നാണ് പ്രോസിക്യൂഷന്‍ കേസ്. റിമിയുടെ മൊഴി നല്‍കലോടെ ഇത് സാധൂകരിക്കാന്‍ പൊലീസിനായി.നേരത്തെ ഫോണിലൂടെയും നേരിട്ടും പൊലീസ് റിമിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പൊലീസ് ഫോണില്‍ കാര്യങ്ങള്‍ തിരക്കിയിരുന്നു. അത് ദിലീപുമായി ബന്ധപ്പെട്ട സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമാണ്. അന്വേഷണത്തിന്റെ ഭാഗമായുള്ള സാധാ ചോദ്യം ചെയ്യല്‍ മാത്രമാണ് ഫോണിലൂടെ നടത്തിയതെന്നും റിമി പറഞ്ഞിരുന്നു. സാമ്പത്തിക ഇടപാടെന്ന കാര്യമേ ചോദിച്ചിട്ടില്ല. ഇല്ലാത്ത കാര്യമാണ് ഹവാലയും സാമ്പത്തിക ഇടപാടുമെല്ലാം. സംഭവം നടന്ന ശേഷം കാവ്യയെ ഫോണില്‍ വിളിച്ചിരുന്നുവെന്നും റിമി ടോമി പരസ്യമാക്കിയിരുന്നു. ഇതില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്നും റിമി ടോമി വിശദീകരിച്ചു.

സാമ്പത്തിക കുറ്റകൃത്യങ്ങളോ ഹവാല ഇടപാടോ തനിക്കെതിരെ ആരും ഉന്നയിച്ചിട്ടില്ല. നികുതി അടയ്ക്കാത്ത പ്രശ്‌നങ്ങളുണ്ടാകാം. അത് മാത്രമേ കാണൂ. അല്ലാത്തതെല്ലാം വെറും കെട്ടുകഥകളാണ്. ഇത്തരം വിഷയമൊന്നും പൊലീസ് തന്നോട് തിരക്കിയിട്ടില്ല. ഫോണില്‍ വിളിച്ച് അമേരിക്കന്‍ ഷോയിലെ കാര്യങ്ങള്‍ തിരക്കി. ആക്രമിക്കപ്പെട്ട നടിയുമായും കാവ്യയുമായുള്ള ഉള്ള ബന്ധത്തെ കുറിച്ചും ചോദിച്ചു. സംഭവം നടന്ന ദിവസം കാവ്യയെ വിളിച്ചിട്ടുണ്ട്. അത് തീര്‍ത്തും സ്വാഭാവികം മാത്രം. ഇരയ്ക്ക് മെസേജും അയച്ചു. അത്രമാത്രം. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല. എല്ലാവരോടും ചോദിക്കുന്നതു പോലെ തന്നോടും ചോദിച്ചുവെന്നും നേരത്തെ റിമി ടോമി വെളിപ്പെടുത്തിയിരുന്നു.2010ലും 2017ലും താരങ്ങള്‍ യുഎസില്‍ നടത്തിയ പരിപാടിയില്‍ താനും ഉണ്ടായിരുന്നു. അതേക്കുറിച്ചും ഷോയില്‍ ആരൊക്കെയുണ്ടായിരുന്നുവെന്നും തുടങ്ങിയ കാര്യങ്ങളാണു പൊലീസ് ചോദിച്ചത്. തനിക്ക് ദിലീപുമായി ബിസിനസ് പാര്‍ട്‌നര്‍ഷിപ്പുകളില്ല. ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുമില്ലെന്നും റിമി കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യ മൊഴി നല്‍കണമെന്ന പൊലീസിന്റെ ആവശ്യം റിമി അംഗീകരിച്ചത്.

Advertisement
Column53 mins ago

ആരിഫിന്റെ ജയം തലമുണ്ഡനം ചെയ്യാനുള്ള വെള്ളാപ്പള്ളിയുടെ അവസരം നഷ്ടപ്പെടുത്തി;രാഹുല്‍ വയനാടിനെ ഒരിക്കലും കൈവിടില്ല എന്നു പറഞ്ഞതിന്റെ ആന്തരാര്‍ത്ഥം ഇപ്പോഴാണ് പിടികിട്ടിയത്; വൈറലായി അഡ്വ.ജയശങ്കറിന്റെ പോസ്റ്റ്

Kerala5 hours ago

ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കും, 19 സീറ്റുകള്‍ യു.ഡി.എഫിന്: കേരളക്കരയെ ഞെട്ടിച്ച് അലിയുടെ പ്രവചനം

Kerala6 hours ago

രമ്യ ഹരിദാസിനെതിരെ അവഹേളനവുമായി രശ്മി നായര്‍; വിജയത്തിന്റെ പേരിലും സൈബര്‍ ആക്രമണം

Kerala6 hours ago

പത്തനംതിട്ടയിലെ വോട്ടു ചോര്‍ച്ചയില്‍ വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്; ബിജെപി ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും പൂഞ്ഞാര്‍ എംഎല്‍എ

National7 hours ago

രാജി തീരുമാനവുമായി രാഹുല്‍..!! തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ ഇനി ആര് നയിക്കും..?

National8 hours ago

ഇടതുപാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും..!? സിപിഎമ്മിന് കഷ്ടിച്ച് രക്ഷപ്പെടാം

Kerala9 hours ago

124 അസംബ്ലി മണ്ഡലങ്ങളില്‍ യുഡിഫ് ആധിപത്യം..!! ഇടത് മുന്നണി തകര്‍ന്നടിഞ്ഞു

National14 hours ago

പ്രിയങ്ക ബിജെപിയെ വിജയിപ്പിക്കുന്ന ഘടകമായി..!!! യുപിയില്‍ നടന്നത് ഇങ്ങനെ

fb post14 hours ago

തിരഞ്ഞെടുപ്പിലെ താരം രമ്യ ഹരിദാസ്, ദീപ നിഷാന്തിന് ഒരു ഷോഡ നാരങ്ങാവെള്ളം: തെരഞ്ഞെടുപ്പ് ഫലത്തെ ബന്യാമിന്‍ നിരീക്ഷിക്കുന്നത് ഇങ്ങനെ

Crime19 hours ago

മലബാറിൽ ആക്രമണം !!!ഒഞ്ചിയത്ത് ആര്‍.എം.പി നേതാവിന്റെ വീടിന് നേരെ ബോംബേറ്

mainnews2 weeks ago

പ്രിയങ്കാ ഗാന്ധിഅനുകൂലമാക്കി ! രാഹുല്‍ പ്രതീക്ഷയില്‍ തന്നെ ! ഇനി കോണ്‍ഗ്രസ് യുഗം. സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി വേണുഗോപാല്‍

Entertainment3 weeks ago

ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക:റിമി ടോമിയുടെ ആ വാക്കുകൾ !..

News3 weeks ago

റിമിയുമായുള്ള വിവാഹബന്ധം മൂലം കിട്ടിയത് കുറേയേറെ കേസുകളും ചീത്തപ്പേരും..എനിക്ക് നഷ്ടമായത് പന്ത്രണ്ടുവര്‍ഷം.റിമിടോമിയുമായുള്ള വിവാഹമോചനത്തെപ്പറ്റി ഭര്‍ത്താവ്

uncategorized2 weeks ago

ബിജെപിക്ക് 337 സീറ്റുകൾ!..തനിച്ച് ഭൂരിപക്ഷം തികയ്ക്കും!.55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം.

uncategorized2 weeks ago

വോട്ടെടുപ്പ് പൂർത്തിയായ 371 സീറ്റുകളിൽ 30 സീറ്റുകളിൽ യുപിഎ മുന്നിൽ !!ബിജെപിക്ക് ആശങ്കയായി ഐബി റിപ്പോർട്ട്

Entertainment2 weeks ago

വിവാഹ മോചനത്തിന് ശേഷം അതീവ ഹാപ്പിയായി റിമിടോമി; ഇന്‍സ്റ്റഗ്രാമില്‍ തകർപ്പൻ ഫോട്ടോ

mainnews1 week ago

ബിജെപിക്ക് വെറും 100 സീറ്റ് മാത്രം !!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും.ബിജെപി വിരുദ്ധ സർക്കാർ കേന്ദ്രം ഭരിക്കും-കെ.സി.വേണുഗോപാൽ

uncategorized1 week ago

കേരളത്തിൽ ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍

Crime3 weeks ago

ഭാര്യയെ കൊലപ്പെടുത്താന്‍ കാമുകിയെ കൈയില്‍ ജ്യൂസുമായി പറഞ്ഞയച്ചു, നാടിനെ നടുക്കി ഒരു ടെക്കി കൊലപാതകം നടപ്പിലാക്കിയത് കാമുകി

Entertainment3 weeks ago

ബിക്കിനി അണിഞ്ഞ് ‘ജോസഫ്’ നായിക…സോഷ്യൽ മീഡിയായിൽ വൈറൽ

Trending

Copyright © 2019 Dailyindianherald