ദിലീപിന് സുരക്ഷയൊരുക്കുന്ന മലയാളി ലെഫ്റ്റന്റ് കേണൽ അനിൽ ബി നായർ പനാജിയിലെ കിങ് മേക്കർ..മോദിയുടെയും ബിജെപിയുടേയും ഇഷ്ടക്കാരൻ;മേജർ രവിയുടെ സന്തത സഹചാരി; മലയാളി സിനിമാക്കാരുടെ ഉറ്റ തോഴൻ

കൊച്ചി:തണ്ടർ ഫോഴ്‌സിന്റെ ഉടമയായ ഈ കാസറഗോഡുകാരൻ ലെഫ്റ്റന്റ് കേണൽ അനിൽ ബി നായർ നിസാരക്കാരൻ അല്ല .സ്ക്രീനിനു പിന്നിൽ ഇരുന്നു ബിസിനസ് ലോകം നയിക്കുന്ന മികവുറ്റ വ്യവസായി . ദിലീപിന് അതീവ സുരക്ഷ ഒരുക്കാനെത്തിയതോടെയാണ് തണ്ടർഫോഴ്‌സിനെ കുറിച്ച് മലയാളികാലും അറിയുന്നത് . എന്നാൽ തണ്ടർ ഫോഴ്‌സിന്റെ വെബ്‌സൈറ്റിലൊന്നും അതിന്റെ ഉടമയെ കുറിച്ചില്ല. രാജ്യത്തെ ഏറ്റവും വലിയ സെക്യൂരിറ്റി സംവിധാനം നടത്തുമ്പോഴും അദൃശ്യനായിരിക്കാനാണ് അനിൽ നായർക്ക് താൽപ്പര്യം. ഗോവയിലെ അതി ശക്തനായ മലയാളിയാണ് അനിൽ. നിരവധി ബിസനസ്സുകൾ അദ്ദേഹത്തിന് ഗോവയിലുണ്ട്. അതിലെല്ലാം ഉപരി മലയാള സിനിമയുമായും അടുത്ത ബന്ധമാണ് ഈ മുൻ സൈനികനുള്ളത്.

ഗോവൻ മലയാളി എന്ന പേരിൽ സ്വന്തമായി പത്രവും അനിലിനുണ്ട്. മലയാളത്തിലെ പ്രമുഖ താരങ്ങളെ എത്തിച്ച് ഓണാഘാഷവും മറ്റും നടത്തുന്നത്തിലും മുന്നിലാണ് അനിൽ ബി നായർ ഗോവയിലെ മലയാളികളുടെ പ്രധാന സഹായികളിൽ ഒരാളുമാണ്. മലയാള സിനിമയുമായും അടുത്ത ബന്ധം അനിൽ നായർക്കുണ്ട്. മേജർ രവിയാണ് ഈ മുൻ സൈനികന്റെ അടുത്ത സുഹൃത്ത്. ആയിരത്തോളം പേരാണ് ഇദ്ദേഹത്തിന്റെ സുരക്ഷാ ഏജൻസിയായ തണ്ടർ ഫോഴ്‌സിൽ ജോലി ചെയ്യുന്നത്. ഇതിൽ ഭൂരിപക്ഷം പേരും വിമുക്ത ഭടന്മാരാണ്. കേരളത്തിൽ മാത്രം നൂറോളം പേർ ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് മാർഗ്ഗ നിർദ്ദേശകനായി നിലകൊള്ളുന്നവരിൽ പ്രധാനി മേജർ രവിയാണ്. ഗോവൻ മലയാളിയെന്ന പത്രത്തിന്റെ മുഖമായി അനിൽ അവതരിപ്പിച്ചിരിക്കുന്നതും ഈ സിനിമാ സംവിധായകനായ പട്ടാള മേജറെയാണ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയാള സിനിമയിലെ ഒട്ടുമിക്കവരുമായും അനിലിന് അടുത്ത ബന്ധമുണ്ട്. പലരും അവധിയാഘോഷത്തിന് ഗോവയിലെത്തുമ്പോൾ അനിൽ നല്ല ആതിഥേയനാകാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാമ്പുമായും ഏറെ സൗഹൃദം പുലർത്തുന്നു. കഴിഞ്ഞ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിയെ പ്രധാനമന്ത്രിയാക്കാൻ ഉറച്ച നിലപാട് എടുത്ത വ്യവസായികളിൽ ഒരാളാണ് അനിൽ. ഗോവയിലെ ബിജെപി സർക്കാരുമായും മുഖ്യമന്ത്രി മനോഹർ പരീക്കറുമായും അടുത്ത ബന്ധമുണ്ട്. ഗോവയിൽ റിസോർട്ടുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കുടമയാണ് അനിൽ. മലയാള സിനിമകളുടെ ലോക്കേഷനായി ഗോവ മാറുമ്പോഴും അണിയറപ്രവർത്തകർക്ക് ആശ്വാസമാകുന്നത് അനിൽ നായരുടെ ഗോവയിലെ സാന്നിധ്യമാണ്. ഒട്ടു മിക്ക സിനിമാക്കാരുമായും അനിലിന് അടുത്ത ബന്ധം വരുന്നത് ഇങ്ങനെയാണ്.sec

ഗോവൻ മലയാളിയെന്ന പത്രത്തിന്റെ ചടങ്ങുകളിൽ അനിൽ പ്രത്യക്ഷപ്പെടാറുണ്ട്. അതിന് അപ്പുറം ഒരിടത്തും മുഖം കാട്ടാറില്ല. സോഷ്യൽ മീഡിയയിലും അഭിപ്രായ പ്രകടനങ്ങളിലൂടെ സജീവമാകൻ അദ്ദേഹം ശ്രമിക്കാറില്ല. രാജ്യത്തെ പ്രധാന വ്യവസായികൾക്കെല്ലാം സുരക്ഷയൊരുക്കുന്നത് അനിലിന്റെ തണ്ടർ ബോൾട്ടാണ്. സൈന്യത്തിലെ പ്രവർത്തന പരിചയത്തിൽ നിന്നാണ് ഇത്തരമൊരു ആശയത്തിലേക്ക് അനിൽ എത്തുന്നത്. കമാണ്ടോയെന്ന നിലയിൽ പ്രശസ്തനായ മേജർ രവിയുടെ സൗഹൃദവും ഇതിന് പ്രേരകമായിട്ടുണ്ട്. പത്രവും ബിസിനസ്സുമെല്ലാമായി ഗോവയിൽ വളർന്നു പന്തലിച്ച അനിലിനെ ദിലീപിന് സുരക്ഷ നൽകിയതിന്റെ പേരിൽ കേരളാ പൊലീസിന് കുടുക്കാനാകില്ലെന്ന് തന്നെയാണ് സൂചന. കൃത്യമായ ലൈസൻസും അംഗീകാരവുമെല്ലാം ഈ സ്ഥാപനത്തിനുണ്ടത്രേ.

ബിജെപിയുമായാണ് കൂടുതൽ അടുപ്പമെങ്കിലും എല്ലാ രാഷ്ട്രീയ പാർട്ടികളിലും അനിലിന് സൗഹൃദങ്ങളുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് തണ്ടർ ബോൾട്ടിനെ സുരക്ഷയ്ക്കായി ദിലീപും തെരഞ്ഞെടുത്തത്. മേജർ രവിയും ഇക്കാര്യത്തിൽ ദിലീപിനെ ഉപദേശിച്ചിട്ടുണ്ടെന്നാണ് സൂചന. ദിലീപിന് ഭീഷണിയുണ്ടെന്ന് പറഞ്ഞത് പൊലീസാണ്. ആലുവ ജയിലിൽ കിടക്കുമ്പോൾ കോടതിയിൽ പോലും ദിലീപിനെ കൊണ്ടു വന്നിട്ടില്ല. വീഡിയോ കോൺഫറൻസിലൂടെയാണ് കോടതി നടപടികൾ പോലും നടത്തിയത്. ദിലീപിന് ജയിലിന് പുറത്തുള്ള ഭീഷണികൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഈ സാഹചര്യത്തിൽ തണ്ടർ ബോൾഡിന്റെ സുരക്ഷ ദിലീപ് ഏർപ്പെടുത്തുന്നതിൽ തെറ്റൊന്നുമില്ലെന്നാണ് ദിലീപിനോട് അടുത്ത കേന്ദ്രങ്ങൾ വെളിപ്പെടുത്തിയത്. പൊലീസിലെ ഉന്നതരാണ് ദിലീപിനെതിരെ ഗൂഢാലോചന നടത്തുന്നത്. അതുകൊണ്ടാണ് സ്വകാര്യ ഏജൻസിയുടെ സഹായം തേടിയതെന്നും ഇവർ പറയുന്നുthunder force advisory

കഴിഞ്ഞ ദിവസം ദിലീപിന്റെ വീട്ടിൽ എത്തിയ ഗോവ ആസ്ഥാനമായ സ്വകാര്യ സുരക്ഷ ഏജൻസിയുടെ വാഹനങ്ങൾ ഏറെ അഭ്യൂഹങ്ങൾക്ക് വഴിവച്ചിരുന്നു.ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന തണ്ടർ ഫോഴ്സ് എന്ന സ്വകാര്യ സുരക്ഷ ഏജൻസിയുടെ സേവനം ആണ് ദിലീപ് തേടിയിരിക്കുന്നത്. എന്നാൽ സംസ്ഥാന പൊലീസിനേയോ നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തേയോ അറിയിച്ചുകൊണ്ടല്ല ഈ നീക്കം എന്നായിരുന്നു റിപ്പോർട്ടുകൾ. ജാമ്യ വ്യവസ്ഥകളിൽ നിന്നും വ്യതിചലിച്ചതായും അന്വേഷണ സംഘം വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ പൊലീസും ഇക്കാര്യം പരിശോധിക്കാനൊരുങ്ങുകയാണ്. ഇതിനിടെ ദിലീപിന്റെ സുരക്ഷാ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

എല്ലാ തരത്തിലും ഉള്ള വ്യക്തിഗത സുരക്ഷകൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനം ആണ് തണ്ടർ ഫോഴ്സ്. സായുധ സുരക്ഷയും അല്ലാത്ത സുരക്ഷയും ഇവർ വാഗ്ദാനം ചെയ്യുന്നുണ്ട്. തങ്ങളുടെ ജീവനക്കാരിൽ ഭൂരിപക്ഷവും ഇത്തരം സുരക്ഷാ കാര്യങ്ങളിൽ വിദഗ്ധരാണെന്നും മികച്ച ഏജൻസികളിൽ നിന്ന് വിരമിച്ചവർ ആണെന്നും തണ്ടർ ഫോഴ്സ് അവരുടെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. ദിലീപിന് സുരക്ഷ ഒരുക്കുന്നതിന് ചർച്ച നടത്തിയ ശേഷം മടങ്ങിയ ‘തണ്ടർ ഫോഴ്സ്’ സ്വകാര്യ സായുധ സംഘത്തെ കൊട്ടാരക്കര പൊലീസ കസ്റ്റഡിയിലെടുത്തത്. നടൻ ദിലീപിന് സുരക്ഷയൊരുക്കാനായി എറണാകുളത്ത് ദിലീപിന്റെ വീട്ടിലെത്തി മടങ്ങിയ സംഘത്തെയാണ് ആലുവ റൂറൽ എസ്‌പിയുടെ നിർദ്ദേശമനുസരിച്ച് കൊട്ടാരക്കര പുലമണിൽ വച്ച് പൊലീസ് തടഞ്ഞത്.രണ്ടു ആഡംബര വാഹനങ്ങളിലായി ഉണ്ടായിരുന്ന 11 അംഗ സംഘത്തെ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയും രേഖകൾ പരിശോധിക്കുകയും ചെയ്ത ശേഷം വിട്ടയച്ചു. ദിലീപിന്റെ വീട്ടിൽ സംഘം വന്നു മടങ്ങിയതായുള്ള രഹസ്യ വിവരത്തെ തുടർന്ന് ഇവർ സഞ്ചരിച്ച വാഹനങ്ങളെ കുറിച്ച് വെള്ളിയാഴ്ച വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്ക് വിവരം കൈമാറുകയും വാഹനങ്ങൾ പരിശോധിക്കണമെന്ന നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എംസി റോഡിൽ വാഹന പരിശോധനയ്ക്കിടെ കാറുകൾ കണ്ടെത്തിയ പൊലീസിന്റെ പരിശോധന സംഘം കൊട്ടാരക്കര കുന്നക്കരയിൽ ഇവരെ തടഞ്ഞു. പരിശോധനയുമായി ഇവർ സഹകരിക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് വാക്ക് തർക്കം ഉണ്ടായി. വിവരമറിയച്ചതനുസരിച്ച് എസ്ഐയും സിഐയും അടങ്ങുന്ന പൊലീസ് സ്ഥലത്തെത്തി. ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുമെന്ന സ്ഥിതിയിലാണ് പൊലീസിനോപ്പം പോകാൻ ഇവർ തയ്യാറായത്.

Top