അറസ്റ്റിനു നീക്കം.നാദിർഷാക്ക് നെ​ഞ്ചു​വേ​ദ​ന​. മുൻകൂർ ജാമ്യംതേടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ നാദിര്‍ഷയെ വീണ്ടും പോലീസ് ചോദ്യം . ബുധനാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് ഇതിൽനിന്ന് ഒഴിഞ്ഞുമാറാനായി നാദിർഷാ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. നെഞ്ചുവേദനയെ തുടർന്നാണ് ചികിത്സ തേടിയതെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.അതേസമയം കേസില്‍ നടന്‍ നാദിര്‍ഷ മുന്‍‌കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നതായി നാദിര്‍ഷാ ജാമ്യാപേക്ഷയില്‍ പറയുന്നു. അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും നാദിര്‍ഷാ പറയുന്നു.അറസ്റ്റ് ചെയ്യുമെന്നു പോലീസ് ഭീഷണിപ്പെടുത്തുന്നെന്നും പോലീസിന്‍റെ കനത്ത സമ്മർദം നേടിരാൻ കഴിയുന്നില്ലെന്നും കാട്ടിയാണ് നാദിർഷാ അപേക്ഷ നൽകിയത്. പ്രോസിക്യൂഷനെ പിന്തുണയ്ക്കുന്ന തെറ്റായ മൊഴികൾ പറയാൻ പോലീസ് ആവശ്യപ്പെടുന്നതായും നാദിർഷാ ഹർജിയിൽ പറയുന്നു. അടുത്തദിവസംതന്നെ ഹൈക്കോടതി ഹർജി പരിഗണിക്കുമെന്നാണു സൂചന.ഗൂഡാലോചനയിൽ നാദിര്‍ഷയും ഉണ്ടെന്നുറപ്പായിരിക്കുന്നു.നടി ആക്രമിക്കപ്പെട്ട കേസിൽ നാദിർഷായെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യാൻ തയാറെടുക്കുന്നതിനിടെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുന്നത്.

നേരത്തെ നടത്തിയ ചോദ്യം ചെയ്യലില്‍ നാദിര്‍ഷ പറഞ്ഞ കാര്യങ്ങള്‍ നുണയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്നുമായിരുന്നു നാദിര്‍ഷയുടെ നിലപാട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് നാദിര്‍ഷ ഇപ്പോഴുള്ളത്.മുൻപ് ചോദ്യം ചെയ്തപ്പോൾ നാദിർഷാ പറഞ്ഞതു പലതും കളവെന്നു പോലീസിനു തെളിവ് ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പോലീസ് വീണ്ടും ചോദ്യം ചെയ്യലിന് ഒരുങ്ങുന്നത്. ആശുപത്രി വിട്ടാൽ നാദിർഷായെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് പോലീസ് നൽകുന്ന സൂചന. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ കേസിൽ പ്രതിയായ പൾസർ സുനിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലും ഈ മൊഴികളെ സാധൂകരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് നടൻ ദിലീപിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ദിലീപിനൊപ്പം നാദിർഷായെ ചോദ്യം ചെയ്തിരുന്നെങ്കിലും അറസ്റ്റിലേക്ക് അന്വേഷണസംഘം കടന്നിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top