ദിലീപ് ചതിച്ചു ! എന്റെ മോൾ ക്ഷമിക്കട്ടെ; ദിലീപിനെയും മഞ്ജുവിനെയും കുറിച്ച് കൈതപ്രം.

ഒരിക്കൽ ദിലീപ് ​ഗുരുത്വക്കേട് കാണിച്ചെന്നും നടന്റെ സിനിമയിൽ ​ഗാനരചയിതാവിന്റെ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയെന്നും മുമ്പൊരിക്കൽ കൈതപ്രം തുറന്നടിച്ചു. അന്ന് ഇദ്ദേഹത്തിന്റെ പരാമർശം ഏറെ ചർച്ചയായിരുന്നു. ദിലീപ് എന്നെ ഒരു പാട്ടിൽ നിന്ന് മാറ്റിയിട്ടുണ്ട്. അതെനിക്ക് മറക്കാൻ പറ്റില്ല. വേറൊരു നമ്പൂതിരി എഴുതട്ടെയെന്ന് പറഞ്ഞു.

എന്നിട്ട് ഹരിയെക്കാെണ്ട് എഴുതിച്ചു. എന്റെ എഴുത്ത് പോരെന്ന അഭിപ്രായമാണ് പുള്ളിക്ക്. അതാണ് അയാളുടെ ​ഗുരുത്വക്കേട്. അത് മാറട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഇഷ്ടം പോലെ അയാൾ അഭിനയിച്ച എത്രയോ സിനിമകളിൽ പാട്ടെഴുതി. എല്ലാ പടങ്ങളും മറന്ന് എന്നെ മാറ്റി. എനിക്ക് അതൊന്നും കുഴപ്പമില്ലെന്നും കൈതപ്രം അന്ന് പറഞ്ഞു. ദിലീപിനെതിരെ അന്ന് വ്യാപക വിമർശനവും വന്നു. സല്ലാപം, തിളക്കം തുടങ്ങി ദിലീപിന്റെ നിരവധി സിനിമകളിൽ ഹിറ്റ് ​ഗാനങ്ങളെഴുതിയ വ്യക്തിയാണ് കൈതപ്രം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


എന്നാൽ ആരോപണത്തോട് പ്രതികരിക്കാൻ ദിലീപ് തയ്യാറായില്ല. പിന്നീട് അടുത്തിടെ മഞ്ജുവിനെക്കുറിച്ച് കൈതപ്രം പറഞ്ഞ വാക്കുകളും ചർച്ചയായിരുന്നു. സല്ലാപം സിനിമയുടെ സെറ്റിൽ മഞ്ജു ഒരു ചെറുപ്പക്കാരനൊപ്പം ഒളിച്ചോടി പോയെന്നാണ് കൈതപ്രം പറഞ്ഞത്. പ്രൊഡക്ഷൻ മാനേജരായ പയ്യനൊപ്പമാണ് മഞ്ജു പോയത്. അവൻ പ്രൊഡ്യൂസറാണെന്ന് മഞ്ജു തെറ്റിദ്ധരിച്ച് കാണും. മഞ്ജുവിനെ തിരിച്ച് കൊണ്ട് വന്ന് ഉപദേശിച്ച് ശരിയാക്കുകയായിരുന്നെന്നും കൈതപ്രം അന്ന് വെളിപ്പെടുത്തി. സഫാരി ടിവിയിലെ പ്രോ​ഗ്രാമിൽ വെച്ചായിരുന്നു പരാമർശം. വിവാദമായോടെ ഈ ഭാ​ഗം ചാനൽ നീക്കുകയും ചെയ്തു.

ഇപ്പോഴിതാ മഞ്ജുവിനെക്കുറിച്ചും ദിലീപിനെക്കുറിച്ചും പറഞ്ഞ വാക്കുകളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് കൈതപ്രം. മനോരമയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്നത്തെ പരാമർശത്തെത്തുടർന്നുണ്ടായ വിവാദങ്ങൾ സോഷ്യൽ മീഡിയ ഉണ്ടാക്കിയതാണെന്ന് കൈതപ്രം പറയുന്നു. ‘ഒരു അഭിമുഖത്തിൽ അപ്പോഴുള്ള മൂഡിൽ ഞാൻ പറഞ്ഞിരിക്കാം. പക്ഷെ അത്കൊണ്ട് ജന്മം മുഴുവൻ ഇവരോട് വിരോധമാണെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്. ഒരിക്കലും ഇല്ല. ദിലീപുമായും പൃഥിരാജുമായില്ല. മഞ്ജുവിനെ പറ്റി ഞാനേതോ അഭിമുഖത്തിൽ പറഞ്ഞെന്ന് പറഞ്ഞ് ഭയങ്കര ബഹളം’

എനിക്ക് മഞ്ജു എന്റെ മകളെപ്പോലെയാണ്. ചിലപ്പോൾ സന്ദർഭവശാൽ എന്തെങ്കിലും പറഞ്ഞിരിക്കാം. മഞ്ജുവുമായി ഞാൻ പിണങ്ങിയിട്ടേ ഇല്ല. അന്നെന്തോ സന്ദ​ർഭവശാൽ സല്ലാപത്തിലെ എന്തോ കാര്യം പറഞ്ഞു. അല്ലാതെ ഞാൻ ഒരിക്കലും അവരെ കുറ്റം പറഞ്ഞിട്ടില്ല. എന്റെ മോളതിന് ക്ഷമിക്കട്ടെ,’ കൈതപ്രം പറഞ്ഞു.

ദിലീപും മഞ്ജുവും എന്നും വാർത്താ പ്രാധാന്യം നേടുന്ന രണ്ട് വ്യക്തികളാണ്. പൊതുവെ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് മഞ്ജു എവിടെയും സംസാരിക്കാറില്ല. പ്രത്യേകിച്ചും ദിലീപുമായുള്ള വിവാഹത്തെക്കുറിച്ചും വിവാ​ഹ മോചനത്തെക്കുറിച്ചും. വിവാഹ മോചനം നടന്ന് വർഷങ്ങൾക്കിപ്പുറവും ഇതിന്റെ കാരണത്തെക്കുറിച്ച് മഞ്ജുവോ ദിലീപോ പൊതുവിടങ്ങളിൽ സംസാരിച്ചിട്ടില്ല. രണ്ട് പേരും ഇന്ന് തങ്ങളുടേതായ ജീവിതം നയിക്കുന്നു. നടി കാവ്യ മാധവനെയാണ് ദിലീപ് രണ്ടാമത് വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ഒരു മകളും പിറന്നു. മറുവശത്ത് മഞ്ജു സിനിമാ രം​ഗത്തേക്ക് തിരിച്ചെത്തി. ഇന്ന് മലയാളത്തിൽ ഏറ്റവും താരമൂല്യമുള്ള നടിയാണ് മഞ്ജു. വെള്ളരിപ്പട്ടണാണ് മഞ്ജുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

Top