ഡി സിനിമാസിനായി എട്ട് ആധാരങ്ങൾ വ്യാജമായുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തി

കൊച്ചി:ദിലീപിന് ഒന്നിന് പുറകെ ഒന്നായി കേസുകൾ വരുന്നു .ഡി സിനിമാസിനായി എട്ട് ആധാരങ്ങൾ വ്യാജമായുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തി എന്ന ആരോപണത്തിൽ വ്യാജരേഖ ഉണ്ടാക്കിയതിലും പ്രതിയാകുമെന്നു സൂചന .സംസ്ഥാന രൂപീകരണത്തിനു മുൻപ് ക്ഷേത്രത്തിനു കൈമാറിയ സ്ഥലം 2005 ൽ എട്ട് ആധാരങ്ങൾ വ്യാജമായുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം. ഭൂമി പോക്കുവരവു ചെയ്യാൻ റവന്യൂ രേഖകളിൽ ക്രമക്കേടു നടന്നതായും സംശയിക്കുന്നുണ്ട്.

ഡി സിനിമാസ് തിയറ്റർ സമുച്ചയം പുറമ്പോക്ക് ഭൂമി കയ്യേറി നിർമിച്ചതാണെന്ന് തൃശൂർ ജില്ലാ കലക്ടർ റവന്യുമന്ത്രിക്ക് റിപ്പോർട്ട് നൽകി. മന്ത്രിയുടെ നിർദേശാനുസരണം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 1956 മുതലുള്ള രേഖകൾ പരിശോധിച്ചാണ് തൃശൂർ കലക്ടർ റിപ്പോർട്ട് നൽകിയത്. രാജഭൂമിയായിരുന്ന സ്ഥലം പിന്നീടു സർക്കാർഭൂമിയായി നിജപ്പെടുത്തിയതാണ്. ഇതിൽ ദേശീയപാതയ്ക്കു കുറച്ചു ഭൂമി വിട്ടുകൊടുത്തു. ഇവിടെ പിന്നീടു ചില പോക്കുവരവു നടന്നിട്ടുണ്ട്. മുൻ കലക്ടർ എം.എസ്. ജയയുടെ കാലത്താണു പരാതി ഉയർന്നതെന്നും കലക്ടർ പറഞ്ഞു.സംസ്ഥാന രൂപീകരണത്തിനു മുൻപ് ക്ഷേത്രത്തിനു കൈമാറിയ സ്ഥലം 2005 ൽ എട്ട് ആധാരങ്ങൾ വ്യാജമായുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം. ഭൂമി പോക്കുവരവു ചെയ്യാൻ റവന്യൂ രേഖകളിൽ ക്രമക്കേടു നടന്നതായും.high

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, നടൻ ദിലീപ് ഡി സിനിമാസിനായി സർക്കാർ ഭൂമി കയ്യേറിയെന്ന പരാതിയിൽ നടപടിയെടുക്കാതിരിക്കാൻ ഇടപെട്ടുവെന്ന ആരോപണത്തിനു മറുപടിയുമായി മന്ത്രി വി.എസ്.സുനിൽകുമാർ. ദിലീപിന്റെ ഭൂമിയിടപാടിൽ താൻ ഇടപെട്ടിട്ടില്ല. അങ്ങനെ തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാമെന്ന് മന്ത്രി പറ‍ഞ്ഞു. താൻ ഇടപെട്ടെന്ന് ആരോപിച്ച കലക്ടർക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനോരമ ന്യൂസിന്റെ ‘കൗണ്ടർ പോയിന്റി’ലായിരുന്നു മന്ത്രിയുടെ പ്രതികരണം. കയ്യേറ്റഭൂമിയാണെന്ന ലാൻഡ് റവന്യു കമ്മിഷണറുടെ റിപ്പോർട്ട് പൂഴ്ത്തിവയ്ക്കാൻ ഇടപെട്ടത് ഒരു സിപിഐ മന്ത്രിയാണെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.

അതേസമയം ദിലീപിന്റെ കുമരകത്തെ ഭൂമി ഇടപാട് സര്‍ക്കാര്‍ അന്വേഷിക്കുന്നു. കുമരകത്ത് പുറമ്പോക്ക് ഭൂമിയടക്കം വാങ്ങി മറിച്ചുവിറ്റെന്ന് ആരോപണമാണ് റവന്യൂവകുപ്പ് അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ച്‌ റവന്യൂമന്ത്രി കോട്ടയം ജില്ലാകളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കിലെ 190 സര്‍വേ നമ്ബരില്‍ പുറമ്ബോക്ക് അടക്കമുള്ള ഭൂമി ഹൗസ്ബോട്ട് ബിസിനസ് ലക്ഷ്യമിട്ട് 2007ലാണ് ദിലീപ് വാങ്ങുന്നത്. കായല്‍ തീരം ഉള്‍പ്പെടുന്ന കയ്യേറ്റ ഭൂമിയാണിതെന്ന് അറിഞ്ഞിട്ടും സഹോദരന്‍ അനൂപായിരുന്നു ഭൂമി വാങ്ങാന്‍ നേരിട്ടെത്തിയത്.നാട്ടുകരുടെ പരാതിയെ തുടര്‍ന്ന് റീസര്‍വ്വെ അടക്കം ഉണ്ടാവുമെന്നറിഞ്ഞപ്പോഴാണ് ദിലീപ് സെന്റിന് 70000 രൂപ നിരക്കില്‍ വാങ്ങിയ രണ്ടര ഏക്കര്‍ ഭൂമി സെന്റിന് 4 ലക്ഷത്തിഎണ്‍പതിനായിരം രൂപ നിരക്കില്‍ മറിച്ച്‌ വിറ്റത്. പള്ളിച്ചിറ ഭാഗത്തും ദിലീപ് ഭൂമി വാങ്ങിയിട്ടുണ്ടെന്നും കുമരകം സ്വദേശി ഷൈന്‍ പറഞ്ഞു

Top