നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയത് പള്‍സറിന്റെ സഹതടവുകാരന്‍ നല്‍കിയ രഹസ്യ മൊഴി.ദിലീപും നാദിര്‍ഷായും ഏത് നിമിഷവും അറസ്റ്റിലാകും.കാവ്യാമാധവനും പ്രതിരോധത്തിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിനെ കുടുക്കിയ പള്‍സറിന്റെ സഹതടവുകാരന്‍ നല്‍കിയ രഹസ്യ മൊഴിയിലൂടെ ആയിരുന്നു.സുനിയുടെ സഹതടവുകാരന്‍ ജിന്‍സണാണ് കോടതിയില്‍ രഹസ്യ മൊഴി നല്‍കിയിരിക്കുന്നത് . ജയിലില്‍ നിന്ന് പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ചത് മൂന്ന് തവണയെന്ന് ജിന്‍സന്റെ മൊഴിയുണ്ട്.. എട്ടുമിനിറ്റ് വരെ നീണ്ട ഫോണ്‍കോളും ഇതിലുണ്ടെന്ന് ജിന്‍സണ്‍ പറഞ്ഞു. . രണ്ട് ദിവസം മുമ്ബാണ് മൊഴി നല്‍കിയത്. ഇത് പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. ജിന്‍സണിന്റെ ഈ വെളിപ്പെടുത്തലാണ് കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടു വന്നത്. ഇതേ തുടര്‍ന്നാണ് അന്വേഷണം ദിലീപിലേക്കും നാദിര്‍ഷായിലേക്കും എത്തിയത്. കാവ്യാമാധവന്റെ ലക്ഷ്യ പ്രതിരോധത്തിലായതും ജിന്‍സണിന്റെ മൊഴിയിലൂടെയാണ്. ദിലീപും നാദിര്‍ഷായും ഏത് നിമിഷവും അറസ്റ്റിലാകുമെന്നാണ് സൂചന.മൂന്ന് ദിവസം തുടര്‍ച്ചയായി നാദിര്‍ഷയെയും അപ്പുണ്ണിയേയും വിളിച്ചു. ‘ലക്ഷ്യ’യില്‍ സുനി എന്തോ കൊടുത്തുവെന്ന് ഫോണില്‍ പറയുന്നത് കേട്ടുവെന്നും ജിന്‍സണ്‍ പറഞ്ഞു. ദിലീപിനും നാദിര്‍ഷക്കും തന്നെ തള്ളിപ്പറയാന്‍ സാധിക്കില്ലെന്ന് സുനി പറഞ്ഞെന്നും രഹസ്യമൊഴിയില്‍ പറയുന്നു. ിലീപ്, നാദിര്‍ഷ എന്നിവരുമായി മറ്റ് പല ഇടപാടുകളുമുണ്ടെന്ന് സുനി പറഞ്ഞിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷ, അപ്പുണ്ണി എന്നിവര്‍ക്ക് പങ്കുണ്ടെന്ന് തോന്നിയിട്ടുണ്ടെന്നും ജിന്‍സന്റെ മൊഴിയിലുണ്ട്. ഈ മൊഴിയിലെ വിവരങ്ങളെല്ലാം പൊലീസ് അന്വേഷിച്ച്‌ ഉറപ്പിച്ചു. പെരുമ്പാവൂര്‍ സിഐയായിരുന്നു ഇത് നടത്തിയത്. അതിന് ശേഷമാണ് ജിന്‍സണിന്റെ മൊഴി എടുത്തത്.DILEEP KAVYA AMMA

കേസില്‍ മുഖ്യപ്രതിയായ സുനി, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമായി അടുപ്പമുള്ളവരുടെ നമ്ബറുകളിലേക്ക് നിരന്തരം വിളിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിനാസ്പദമായ സംഭവം നടക്കന്നതിന് മുമ്പ് പള്‍സര്‍ സുനി നിരന്തരം വിളിച്ചിരുന്ന നാല് ഫോണ്‍ നമ്പ രുകള്‍ പരിശോധിച്ചതില്‍ നിന്നായിരുന്നു ഈ കണ്ടെത്തല്‍. പള്‍സര്‍ സുനി വിളിച്ചതിന് പിന്നാലെ ഇവയില്‍ പല നമ്ബരുകളില്‍ നിന്നും അപ്പുണ്ണിയുടെ നമ്ബരുകളിലേക്ക് കോളുകള്‍ വന്നിട്ടുണ്ടെന്നാണ് വിവരം.പൊലീസ് കണ്ടെത്തിയ നാലു നമ്ബരുകള്‍ ആരുടേതാണെന്ന് അറിയില്ലെന്ന മൊഴിയാണ് അപ്പുണ്ണി നല്‍കിയിരിക്കുന്നത്. അതിനാല്‍ ഈ നമ്ബരുകള്‍ ആരുടേതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.KAVYA M -CCTV
എന്നാല്‍ ദിലീപിനെ നേരിട്ട് വിളിച്ചതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതിനിടെ പള്‍സറുമായി തന്റെ ഫോണില്‍ നിന്നും ദിലീപ് സംസാരിച്ചതായും പൊലീസിനോട് അപ്പുണ്ണി സംസാരിച്ചതായും സൂചനയുണ്ട്.പള്‍സറിനേയും ദിലീപിനേയും ബന്ധപ്പെടുത്തുന്ന എല്ലാ തെളിവും കിട്ടിയതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജിന്‍സണിന്റെ മൊഴി അതുകൊണ്ടാണ് നിര്‍ണ്ണായകമാകുന്നത്.അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ നടി കാവ്യയുടെ അമ്മയെയും ചോദ്യം ചെയ്യുമെന്ന് സൂചന . ചില ശാസ്ത്രീയ തെളിവുകള്‍ കിട്ടിയ സാഹചര്യത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.ദിലീപ്, നാദിര്‍ഷ എന്നിവര്‍ക്കൊപ്പം കാവ്യ മാധവന്റെ അമ്മയേയും ചോദ്യം ചെയ്യാനാണ് നീക്കം.മൂവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടേണ്ടതുണ്ടെന്നാണ് പൊലീസ് നിലപാട്.നടിയെ ആക്രമിച്ച കേസിലെ ‘മാഡം’ കാവ്യയുടെ അമ്മ തന്നെ, യുവനടിയോട് ശ്യാമളയ്‌ക്കെന്താണ് ശത്രുത എന്ന ചോദ്യം ഉയരുന്നു.ആക്രമിയ്ക്കപ്പെട്ട ശേഷം നടി പൊലീസിന് നല്‍കിയ മൊഴിയില്‍ ഒരു സ്ത്രീയുടെ പേര് മുഴച്ച് കേട്ടിരുന്നു.ആക്രമിയ്ക്കുന്നതിനിടെ പ്രതികള്‍ ഒരു സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയത് എന്ന് പറഞ്ഞിരുന്നു.ശ്രദ്ധ തിരിച്ചുവിടാന്‍ ആക്രമികള്‍ വെറുതേ ഒരു സ്ത്രീയുടെ പേര് പറഞ്ഞതാവും എന്നാണ് തുടക്കത്തില്‍ പൊലീസ് കരുതിയിരുന്നത്.മാഡം പറഞ്ഞിട്ടാണ് ചെയ്തത് എന്ന് പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു.ആ മാഡം കാവ്യ മാധവന്റെ അമ്മ ശ്യാമളയാണെന്നാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്ന വാര്‍ത്തകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top