നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഭാവി മഞ്ജുവിന്റെ കൈകളിൽ!! മഞ്ജുവാര്യർ കോടതിയിലെത്തി,​ മൊഴി നിർണായകം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മൊഴി നൽകാൻ മഞ്ജുവാര്യർ കോടതിയിലെത്തി. കേസിലെ പ്രധാന സാക്ഷിയാണ് മഞ്ജു. നടിയുടെ കേസിൽ മഞ്ജുവാര്യറെ വിസ്തരിക്കാൻ തുടങ്ങിയിരിക്കുകയാണ്‌.. ഈ വിചാരണയിൽ ദിലീപിനെതിരെ ഉള്ള തെളിവുകൾ കോടതിക്ക് ബോധ്യമായാൽ ഏറെ പ്രേക്ഷർ ഉള്ള ആ നടൻ വീണ്ടും ജയിലിലേക്ക് പോകും. കുറ്റം തെളിഞ്ഞാൽ 10 കൊല്ലമായിരിക്കും തടവു ലഭിക്കുക.
സ്വന്തം മകളുടെ അച്ചനെ ജയിലിൽ അടക്കാൻ അമ്മ തയ്യാറാകുമോ എന്ന ധാർമ്മിക ചോദ്യവും ഉയരാം.

കേസ് വിഷ്താരത്തിന്റെ അവസാന ഘട്ടത്തിൽ ദിലീപ്ന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷിയുടെ നിർണ്ണായ ഇടപെടൽ ഉണ്ടാകുമോ എന്നും കാത്തിരുന്ന് കാണാം. മഞ്ജു കടുത്ത നിലപാട് സ്വീകരിച്ചാൽ ദിലീപിനു ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.അഡീഷണൽ സ്പെഷൽ സെഷൻസ് കോടതിയാണ് ഇന്ന് വിസ്തരിക്കുക. രാവിലെ 11 മണിക്ക് സാക്ഷിവിസ്താരം തുടങ്ങും. നടിയെ ആക്രമിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു ആരോപിച്ചിരുന്നു. ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിൽ മൊഴി നിർണായകമാകുമെന്നാണ് കരുതപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ ജീവിതം ഇത്തരത്തിൽ എല്ലാം നഷ്ടപെട്ട് നില്ക്കുമ്പോൾ ദിലീപിനു നഷ്ടങ്ങൾ ഒന്നും ഇല്ലെന്നും എല്ലാം ലാഭം തന്നെ ആണെന്നും മഞ്ജു മൻസിലാക്കുന്നു. കുടുംബം, ഭർത്താവ്, മകൾ, ജീവിതം, എല്ലാം തകർന്ന് നില്ക്കുമ്പോൾ ചിലപ്പോൾ അറ്റ കൈ പ്രയോഗം തന്നെ നടത്താൻ നടി മഞ്ജു തയ്യാറാകുമോ എന്നാണു നോക്കിക്കാണേണ്ടത് . എന്തായാലും ആക്രമിക്കപ്പെട്ട നടിയിലല്ല ദിലീപിന്റെ ഭാവി. അത് മുൻ ഭാര്യ മഞ്ജു വാര്യറിൽ ആയിരിക്കും എന്നുറപ്പ്. മുൻ ഭർത്താവിനെ വിധിയുടെ രൂപത്തിൽ 10 കൊല്ലം തടവ് ലഭിക്കുന്ന കുറ്റത്തിൽ പ്രതിക്കൂട്ടിൽ ലഭിച്ചിരിക്കുകയാണ്‌ മഞ്ജുവിന്‌.

കാവ്യയേക്കാൾ ദിലീപിന്റെ ജീവിതത്തെ സ്വാധീനിക്കുക ഇനി മഞ്ജുവായിരിക്കും . ഇനി താൻ പറയും കാര്യങ്ങൾ എന്നും മുൻ ഭർത്താവിന്റെ ഭാവി താൻ തീരുമാനിക്കും എന്ന് മഞ്ജു പറഞ്ഞാൽ അത് ദിലീപിന്റെ നിലവിലെ ഭാര്യ കാവ്യ പറയുന്നതിനേക്കാൾ ശരിയായി വരും. കാവ്യയേക്കാൾ ദിലീപിന്റെ ഭാവി പറയുക ശരിക്കും മഞ്ജുവാര്യർ തന്നെ ആയിരിക്കും. ദിലീപിന്റെ ശേഷ ജീവിതകാലം പോലും എങ്ങിനെ കാവ്യാ മാധനേക്കാൾ പറയാൻ ആവുക മഞ്ജുവാര്യർക്ക് തന്നെ. എല്ലാം വിധിയുടെ നാടകം. ഒരു സൂപ്പർ സിനിമാ കഥയും പോലെ. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കേസിലെ തെളിവുകളുടെ പകര്‍പ്പ് തേടി നിരന്തരം ഹര്‍ജികള്‍ സമര്‍പ്പിച്ചതാണ് വിചാരണ വൈകാന്‍ കാരണം.

സിദ്ദിഖ് , ബിന്ദു പണിക്കർ എന്നിവരെയും ഇന്ന് വിസ്തരിക്കും. യുവനടിക്ക് പിന്തുണയുമായി കൊച്ചിയിൽ താരസംഘടന സംഘടിപ്പിച്ച ചടങ്ങിലാണ് മഞ്ജു ഗൂഢാലോചന ആരോപിച്ചത്. മഞ്ജു ഇക്കാര്യം കോടതിയിൽ ആവർത്തിക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. ദിലീപും കാവ്യാമാധവനും തമ്മിലെ ബന്ധം ആക്രമത്തിനിരയായ നടി മഞജുവാര്യരെ അറിയിച്ചതാണ് വൈരാഗ്യത്തിന് പ്രധാന കാരണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. സംയുക്താവർമ്മ, ഗീതു മോഹൻദാസ്, ശ്രീകുമാർ മേനോൻ എന്നിവരെയും വരും ദിവസങ്ങളിൽ വിസ്തരിക്കും.

 

Top