വീണ്ടും കാവ്യ ബന്ധം !..സാക്ഷിയെ സ്വാധീനിക്കാന്‍ കാവ്യാ മാധവന്റെ ഡ്രൈവര്‍ ശ്രമിച്ചു; പൊലീസ് പിടിച്ചാല്‍ 3 കോടി നല്‍കാമെന്ന് പള്‍സര്‍ സുനിയോട് ദിലീപ് പറഞ്ഞു

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായി ജയിലിൽ കഴിയുന്ന ദിലീപിന്റെ ക്വട്ടേഷൻ വിജയിച്ചിരുന്നെങ്കിൽ 65 കോടിയുടെ സാമ്പത്തിക നേട്ടം ലഭിക്കുമായിരുന്നു .കുറ്റത്തിനുള്ള മോട്ടീവും ലക്ഷ്യവും തെളിയുന്ന അതിശക്തമായ തെളിവുകൾ കോടതിയിൽ .പള്‍സര്‍ സുനിക്ക് ദിലീപ് നല്‍കിയത് ഒന്നരക്കോടിയുടെ ക്വട്ടേഷനായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. പൊലീസ് പിടിച്ചാല്‍ 3 കോടി നല്‍കാമെന്ന് പള്‍സര്‍ സുനിയോട് ദിലീപ് പറഞ്ഞിരുന്നു. ക്വട്ടേഷന്‍ തുക വാങ്ങിയത് ശേഷം കീഴടങ്ങാന്‍ ആയിരുന്നു സുനിയുടെ പദ്ധതി. ക്വട്ടേഷന്‍ വിജയിച്ചിരുന്നെങ്കില്‍ ദിലീപിന് 65 കോടിയുടെ നേട്ടമുണ്ടാകുമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.അതേസമയം ഹൈക്കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. വിധി പറയാന്‍ മാറ്റിവെച്ചു. ദിലീപിന്റെ ജാമ്യാപേക്ഷ തള്ളണമെന്ന വാദത്തിലുറച്ച് നില്‍ക്കുകയാണ് പ്രോസിക്യൂഷന്‍. സ്ഥിതിഗതികളില്‍ മാറ്റമില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ എവിടെയെന്ന് ഹൈക്കോടതി ചോദിച്ചു. അന്വേഷണസംഘം നേരിടുന്ന പ്രധാന ചോദ്യം അതുതന്നെയെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. ഫോണ്‍ കണ്ടെടുക്കാനുള്ള ശ്രമം നടക്കുകയാണ്. ക്വട്ടേഷന്‍ ദിലീപിന്റേതാണെന്ന് പത്താം പ്രതി വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. അതേസമയം സാക്ഷിയെ സ്വാധീനിക്കാന്‍ കാവ്യാ മാധവന്റെ ഡ്രൈവര്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ലക്ഷ്യയുടെ മാനേജരെ ഡ്രൈവറായ സുധീര്‍ 40 തവണ ഫോണില്‍ വിളിച്ചു. അന്വേഷണം പൂര്‍ത്തിയായോ എന്നും പ്രധാന സാക്ഷികളുടെ മൊഴിയെടുത്തോയെന്നും കോടതി ചോദിച്ചു. പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിപിന്‍ലാലിന്റെ മൊഴി പ്രോസിക്യൂഷന്‍ കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചു. സിനിമാ മേഖലയിലെ നാല് പേരുടെ കൂടി രഹസ്യമൊഴി രേഖപ്പെടുത്തും. ഇതുവരെ 21 പേരുടെ രഹസ്യമൊഴിയെടുത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കേസിലെ നിര്‍ണ്ണായക സാക്ഷിയെയടക്കം സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഇതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.ദീലിപിന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷയിലാണ് കോടതി വാദം കേള്‍ക്കുന്നത്. ദിലീപിന്റെ അഭിഭാഷകന്റെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ജയിലില്‍ കിടന്നപ്പോഴും ശ്രമം ഉണ്ടായെന്നാണ് പൊലീസിന് ലഭിച്ച വിവരം. പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട സാക്ഷികളെ വരെ സ്വാധീനിക്കാന്‍ ശ്രമം നടന്നു. ഇതില്‍ ഒരു സാക്ഷിയുടെ കാര്യത്തില്‍ പൊലീസിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഈ തെളിവുകള്‍ മുന്നോട്ടു വെച്ചായിരിക്കും പ്രോസിക്യൂഷന്‍ ദിലീപിന്റെ ജാമ്യാപേക്ഷ എതിര്‍ക്കുക. രഹസ്യമൊഴി നല്‍കിയ സാക്ഷിയെ അടക്കം സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്ന വിവരവുമുണ്ട്.

ദിലീപ് ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിച്ച് വിചാരണയെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടോ എന്ന് കോടതി ജാമ്യാപേക്ഷയില്‍ പരിശോധിക്കുന്നുണ്ട്. ആ സ്ഥിതിക്ക് പൊലീസിന് ലഭിച്ച പുതിയ വിവരങ്ങള്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെ കോടതിയില്‍ നിര്‍ണായകമാകും.ഇനി പുറത്തിറങ്ങിയാലും കേസിനെ സ്വാധീനിക്കാന്‍ കഴിയില്ല. പ്രായമായ അമ്മയും ഒരു മകളും വീട്ടിലുണ്ട്. ഏത് ഉപാധിയോടെയും പുറത്തിറങ്ങാന്‍ തയ്യാറാണെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.അതേസമയം നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായുള്ള അപേക്ഷ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.ഇതുവരെ 21 പേരുടെ രഹസ്യമൊഴിയെടുത്തിരുന്നു.

Top