കാവ്യയും അമ്മയും അജ്ഞാത കേന്ദ്രത്തില്‍?പോലീസ് വിളിപ്പിക്കും എന്ന് സൂചന കിട്ടിയതിനാൾ ഒളിവിൽ പോയതോ ?

കൊച്ചി :കാവ്യ മാധവനും അമ്മയും അജ്ഞാത കേന്ദ്രത്തിലേയ്ക്കു മാറി എന്നു സൂചന. കൊച്ചിയില്‍ യുവനടി ആക്രമണത്തിനിരയായ സംഭവത്തില്‍ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന സൂചന കിട്ടിയതിനു പിന്നാലെയാണ് ഇരുവരും മാറി എന്ന് സൂചന. ചില ശാസ്ത്രീയ തെളിവുകള്‍ കിട്ടിയ സാഹചര്യത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.ദിലീപ്, നാദിര്‍ഷ എന്നിവര്‍ക്കൊപ്പം കാവ്യ മാധവന്റെ അമ്മയേയും ചോദ്യം ചെയ്യാനാണ് നീക്കം.മൂവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടേണ്ടതുണ്ടെന്നാണ് പൊലീസ് നിലപാട്.കൊച്ചിയിലെ സ്വന്തം വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തു പോയ ഇവര്‍ ഇവിടേയ്ക്ക് തിരിച്ചെത്തിട്ടില്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആരേയും വീട്ടിലേയ്ക്ക് കടത്തിവിടെരുതെന്നും ആരോടും ഒന്നും പറയരുത് എന്നും സുരക്ഷ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും പറയുന്നു.എന്നാല്‍ കാവ്യ ഈ വീട്ടില്‍ തന്നെ ഉണ്ട് എന്നും ചില കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ദിലീപ് ആലുവയിലെ സ്വന്തം വീട്ടില്‍ തന്നെയുണ്ട്. എങ്കിലും നാദിര്‍ഷ എവിടെയെന്ന കാര്യത്തില്‍ വ്യക്തതയില്ല എന്നും പറയുന്നു. കാര്യങ്ങള്‍ കൂടുതല്‍ വഷളായ സാഹചര്യത്തില്‍ നാദിര്‍ഷ മാറി നിന്നതാകാം എന്നും പറയുന്നു. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഇരുവരേയും പോലീസ് ബന്ധപ്പെട്ടു എന്നും വിവരമുണ്ട്. കാവ്യയേയും അമ്മ ശ്യാമളയേയും ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തുമെന്നാണ് സൂചന.

അതേസമയം നടിയെ ആക്രമിച്ച കേസിലെ ‘മാഡം’ കാവ്യയുടെ അമ്മ തന്നെ, യുവനടിയോട് ശ്യാമളയ്‌ക്കെന്താണ് ശത്രുത എന്ന ചോദ്യം ഉയരുന്നു.ആക്രമിയ്ക്കപ്പെട്ട ശേഷം നടി പൊലീസിന് നല്‍കിയ മൊഴിയില്‍ ഒരു സ്ത്രീയുടെ പേര് മുഴച്ച് കേട്ടിരുന്നു.ആക്രമിയ്ക്കുന്നതിനിടെ പ്രതികള്‍ ഒരു സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയത് എന്ന് പറഞ്ഞിരുന്നു.ശ്രദ്ധ തിരിച്ചുവിടാന്‍ ആക്രമികള്‍ വെറുതേ ഒരു സ്ത്രീയുടെ പേര് പറഞ്ഞതാവും എന്നാണ് തുടക്കത്തില്‍ പൊലീസ് കരുതിയിരുന്നത്.മാഡം പറഞ്ഞിട്ടാണ് ചെയ്തത് എന്ന് പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു.ആ മാഡം കാവ്യ മാധവന്റെ അമ്മ ശ്യാമളയാണെന്നാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്ന വാര്‍ത്തകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top