നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ വിടുതല്‍ ഹര്‍ജിയില്‍ വിധി നാലിന്..

കൊച്ചി:നടൻ ദിലീപ് കേസിൽ നിന്നും രക്ഷപ്പെടുമോ ? യുവനടിയെ ആക്രമിച്ച കേസില്‍ പ്രതി നടന്‍ ദിലീപ് നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജിയില്‍ ഈ മാസം നാലിന് വിധി പറയും. കൊച്ചിയിലെ വിചാരണ കോടതിയില്‍ രണ്ടു ദിവസങ്ങളിലായാണ് വിടുതല്‍ ഹര്‍ജിയില്‍ വിശദമായ വാദം നടന്നത്.

കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ട് അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഹര്‍ജിയിലെ വിശദാംശങ്ങള്‍ പുറത്താകരുതെന്നും വിചാരണ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവിലെ കുറ്റങ്ങള്‍ തനിക്കെതിരെ നിലനില്‍ക്കില്ലെന്നാണ് ദിലീപിന്റെ വാദം. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ പരിശോധിച്ചിരുന്നു.തുടര്‍ന്നാണ് കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഹര്‍ജി നല്‍കിയത്.

Top