ദിലീപിന്റെ അറസ്റ്റ് സംബന്ധിച്ച് ഇപ്പോൾ പറയാനാവില്ല.വി.ഐ.പിയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്: എ.ഡി.ജി.പി ശ്രീജിത്ത്

കൊച്ചി:ദിലീപിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത് കോടതിയുടെ അനുമതിയോടെയാണെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ശ്രീജിത്ത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കും. അന്വേഷണ പുരോഗതി സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തനാവില്ല. ദിലീപ് ജയിലിൽ കിടന്ന സമയത്ത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ നടനെ രക്ഷിക്കാൻ പത്ത് കോടി ആവശ്യപ്പെട്ടു എന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്.

ദിലീപിന്റെ സുഹൃത്തായ ഒരു സംവിധായകനോട് ഫോൺ കോൾ മുഖാന്തരമാണ് അയാൾ ദിലീപിനെ രക്ഷിക്കാം എന്ന് വാഗ്ദാനം ചെയ്തത്. ഇയാളുടെ ശബ്ദരേഖ ദിലീപിന്റെ പക്കൽ ഉണ്ടെന്നും അദ്ദേഹം പറയുന്നു.
ദിലീപിന്റെ അറസ്റ്റ് സംബന്ധിച്ചും ഇപ്പോൾ പറയാനാവില്ല. സംവിധായകൻ ബാലചന്ദർ പറഞ്ഞ വി.ഐ.പിയുടെ കാര്യത്തിലടക്കം അന്വേഷണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപിന്റെ ആലുവയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിൽ ഹാർഡ് ഡിസ്‌കും മൊബൈൽ ഫോണും അന്വേഷണസംഘം പിടിച്ചെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉച്ചക്ക് 12 മണിക്ക് തുടങ്ങിയ റെയ്ഡ് വൈകീട്ട് 6.45നാണ് പൂർത്തിയായത്. ദിലീപിന്റെ നിർമാണ കമ്പനിയിലും സഹോദരന്റെ വീട്ടിലും പരിശോധന നടന്നു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ സംഘവും പുതിയ കേസിലെ സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്. വിചാരണക്കോടതിയിൽ നിന്നും ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും സംഘം പരിശോധനാ അനുമതി തേടിയിരുന്നു.

തുടരന്വേഷണ ടീമിലെ നെടുമ്പാശ്ശേരി എസ്.ഐ ദിലീപിന്റെ വീട്ടിൽ പരിശോധനക്കുണ്ടായിരുന്നു.അന്വേഷണസംഘം വീട്ടിലെത്തുമ്പോൾ ദിലീപ് വീട്ടിലുണ്ടായിരുന്നില്ല. മതിൽ ചാടിക്കടന്നാണ് അന്വേഷണസംഘം ഉള്ളിൽ കയറിയത്. പിന്നീട് ദിലീപിന്റെ സഹോദരിയെത്തിയാണ് വീടിന്റെ വാതിൽ തുറന്നു നൽകിയത്. റെയ്ഡ് നടക്കുന്നതിനിടെയാണ് ദിലീപ് വീട്ടിലെത്തിയത്.

Top