മഞ്ജുവാര്യരുടെ സഹോദരനെ ചോദ്യം ചെയ്യുന്നു; നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകനീക്കങ്ങള്‍; ദിലീപിന്റെ അടുത്തബന്ധുക്കളെ ചോദ്യം ചെയ്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനകുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തു. ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ്, ഭാര്യാ സഹോദരന്‍ എന്നിവരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്. നടി മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരെ പോലീസ് ചോദ്യം ചെയ്തു. ഉച്ചയോടുകൂടി ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.ദിലീപിന്റെ സഹോദരീ ഭർത്താവ് ഉൾപ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്തത് എന്നാണ് സൂചന. ദിലീപിന്റെ പേരിലുള്ള വാഹനത്തിലാണ് ഇവര്‍ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. ദിലീപിന്റെ മിക്ക വ്യവസായ സംരംഭങ്ങളും നോക്കിനടത്തുന്നത് സഹോദരീ ഭർത്താവാണ്.

ഗൂഢാലോചന സംബന്ധിക്കുന്ന ചില കണ്ണികൾ കൂട്ടിയോജിപ്പിക്കാനുള്ള മൊഴികളാണു പൊലീസ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. കേസിൽ ഇനി രണ്ട് അറസ്റ്റിനു കൂടി സാധ്യതയുണ്ടെന്നാണു സൂചന. മൊഴി രേഖപ്പെടുത്തി വിട്ടയച്ച എല്ലാവരും ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്.കേസുമായി ബന്ധപ്പെട്ട്, ദിലീപിന്റെ മുന്‍ ഭാര്യ കൂടിയായ മഞ്ജു വാര്യരെ പോലീസ് ചോദ്യം ചെയ്തുവെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, മഞ്ജുവിനോട് അടുത്ത വൃത്തങ്ങള്‍ ഈ വാര്‍ത്ത നിഷേധിക്കുകയാണ് ഉണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഞ്ജുവും ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും ഇത് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നും നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് വഴിവച്ചതെന്നും അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍, തനിക്ക് ദിലീപുമായി യാതൊരുവിധ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുമില്ലെന്ന് ആക്രമിക്കപ്പെട്ട നടി തന്നെ പ്രസ്താവനയിലൂടെ വിശദീകരിച്ചു. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളല്ല, വ്യക്തി വിരോധം തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസിനും വിശദീകരിച്ചിരുന്നു.

ദിലീപിന്റെ മനേജർ അപ്പുണ്ണിയുടെ മൊഴി കഴിഞ്ഞദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ടു പൊലീസിനു ലഭിക്കേണ്ടിയിരുന്ന മുഴുവൻ വിവരങ്ങളും ദിലീപിന്റെ സഹായിയും ഡ്രൈവറും കൂടിയായ അപ്പുണ്ണി കൈമാറിയെന്നാണു വിവരം. പൊലീസിനെ കബളിപ്പിച്ച് ഒളിവിൽ പോയതു ദിലീപിന്റെ നിർദേശം അനുസരിച്ചാണെന്നും അപ്പുണ്ണി വെളിപ്പെടുത്തിയെന്നാണ് സൂചന.

അപ്പുണ്ണിയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസിലെ മുഖ്യപ്രതി പൾസർ സുനിയെ അന്വേഷണസംഘം ജയിലിനുള്ളിൽ വീചോദ്യം ചെയ്യും. മൊഴികളിൽ അപ്പുണ്ണി ഉറച്ചു നിൽക്കുമോ എന്നു സംശയമുള്ള സാഹചര്യത്തിൽ മജിസ്ട്രേട്ട് മുൻപാകെ മൊഴികൾ രേഖപ്പെടുത്തും. കേസിലെ ഗൂഢാലോചനയിൽ ദിലീപിനൊപ്പം അപ്പുണ്ണിക്കുള്ള പങ്കാളിത്തം പൊലീസിനു വ്യക്തമായിട്ടുണ്ട്.നടി ശ്രിതയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. പ്രത്യേക അന്വേഷണസംഘം ഉളിയന്നൂരിലെ വീട്ടിലെത്തിയാണു മൊഴിയെടുത്തത്. ഉപദ്രവിക്കപ്പെട്ട നടി സംഭവത്തിനുശേഷം ഇവരുടെ വീട്ടിൽ വന്നതായി വിവരം കിട്ടിയതിനെത്തുടർന്നാണിത്. നടിയുമായി അടുത്ത സൗഹൃദമുണ്ടെങ്കിലും നടൻ ദിലീപുമായി പരിചയമില്ലെന്നു ശ്രിത പൊലീസിനോടു പറഞ്ഞു.

Top