കാവ്യാ മാധവന്റെ ബന്ധുവിനെ പോലീസ് തെരയുന്നു.മെമ്മറി കാര്‍ഡ് ലഭിച്ചത് ബന്ധുവിന്റെ വിട്ടില്‍ നിന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ ബന്ധുവിനെ പോലീസ് തെരയുന്നതായി റിപ്പോര്‍ട്ട്. നടിയുടെ അടുത്ത ബന്ധുവായ ഇയാളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. കാവ്യയുടേയും അമ്മ ശ്യാമളയുടേയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.
കാവ്യയുടെ അടുത്ത ബന്ധുവിന്റെ വീട്ടില്‍ പോലീസ് നടത്തിയ തെരച്ചിലിലാണ് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെടുത്തത്. കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇയാളും കേസില്‍ പ്രതിയാകാന്‍ സാധ്യതയുണ്ട്. ഇന്ന് രാവിലെ രഹസ്യ കേന്ദ്രത്തില്‍ വച്ചാണ് കാവ്യയേയും അമ്മയേയും ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യല്‍ മൂന്നര മണിക്കൂര്‍ നീണ്ടു നിന്നു. ചോദ്യം ചെയ്യലിനിടെ കാവ്യ പൊട്ടിക്കരഞ്ഞതായാണ് സൂചന. കേസിലെ ഗൂഢാലോചനയെക്കുറിച്ച്‌ കാവ്യയ്ക്കും അമ്മയ്ക്കും അറിയാമായിരുന്നോ എന്നാണ് പോലീസ് ചോദിച്ചത്. അതേസമയം ദിലീപിന്റെ കസ്റ്റഡി വെള്ളിയാഴ്ച അവസാനിക്കും. ദിലീപിനെ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് അങ്കമാലി കോടതില്‍ ഹാജരാക്കും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top