സിബ്ബ് തുറന്നപ്പോള്‍ ജട്ടി ഇല്ല,ആരോ അടിച്ചോണ്ടു പോയി; കേസ് കൊടുക്കണം പിള്ളേച്ചാ! തുറന്നടിച്ച് നടി ആര്യ

ബസില്‍ വച്ച് യുവതിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമവും ന്ഗ്നതാ പ്രദര്‍ശനവും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.ചിലർ നടിക്ക് എതിരെയും രംഗത്തുണ്ട് . തനിക്ക് നേരെ നടന്ന ആക്രമണത്തെ ധീരമായ നേരിട്ട യുവതിയെ അഭിനന്ദിക്കുന്നതിനൊപ്പം വിമർശനവും ഉയരുന്നുണ്ട് സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിഷയം കേരളത്തില്‍ ചര്‍ച്ചയായി മാറുന്നത്.

സോഷ്യല്‍ മീഡിയയുടെ ഇത്തരം പ്രതികരണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ ആര്യ. നന്ദിതയെ വിമര്‍ശിക്കുന്ന കമന്റുകള്‍ പങ്കുവച്ചു കൊണ്ടായിരുന്നു ആര്യയുടെ പ്രതികരണം. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ആര്യ പ്രതികരിച്ചത്. യുവതിയെ വിമര്‍ശിക്കുകയും യുവാവിനെ ന്യായീകരിക്കുകയും ചെയ്യുന്ന ധാരാളം കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചു കൊണ്ടായിരുന്നു ആര്യയുടെ പ്രതികരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേമസ് ആകാന്‍ വേണ്ടി ചില ആണുങ്ങളെ ബലിയാടാക്കുന്നുണ്ടോ എന്നൊരു സംശയം. പെണ്ണ് പറയുന്നത് സത്യം ആണെന്ന് തോന്നുന്നില്ല. സിബ്ബ് തുറന്നാല്‍ അതിനകത്തു ജട്ടി ഉണ്ടാകും എന്നിങ്ങനെയാണ് യുവതിയെ വിമര്‍ശിക്കുന്നവരുടെ കമന്റുകള്‍. ‘അത് ഒരു പോയന്റ് ആണ് കെട്ടോ. കേസ് കൊടുക്കണം പിള്ളേച്ചാ. സിബ്ബ് തുറന്നപ്പോള്‍ ജട്ടി ഇല്ലാ. ആരോ അടിച്ചോണ്ട് പോയി. മോഷണം തന്നെ. ആദ്യം കേസ് അതിന് പിന്നെ മതി ബാക്കി കേസ് ഒക്കെ. എന്ത് പറയാനാണ്’ എന്നായിരുന്നു ആര്യയുടെ പ്രതികരണം.

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവമുണ്ടാകുന്നത്. തൃശ്ശൂരില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു നന്ദിത. യാത്രാമധ്യേയായിരുന്നു സംഭവം. തൊട്ടടുത്ത സീറ്റിലിരുന്ന യുവാവാണ് മോശമായി പെരുമാറിയത്. ഉടനെ തന്നെ സംഭവം തന്റെ ഫോണില്‍ ചിത്രീകരിക്കുകയും പ്രതികരിക്കുകയും ചെയ്തു നന്ദിത. ബസ് ജീവനക്കാരും നന്ദിതയ്ക്ക് പിന്തുണയുമായി എത്തി. പിന്നാലെ ബസ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുമെന്നായപ്പോള്‍ പ്രതി ബസില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.

എന്നാല്‍ ബസ് ജീവനക്കാരനും പോലീസും നാട്ടുകരും ചേര്‍ന്ന് അയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. കോഴിക്കോട് സ്വദേശിയായ സവാദ് ആണ് മോശമായി പെരുമാറിയത്. ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അതേസമയം ഇയാള്‍ മുമ്പും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നിരവധി പെണ്‍കുട്ടികള്‍ തനിക്ക് ഇതേക്കുറിച്ച് മെസേജ് അയച്ചതായും കഴിഞ്ഞ ദിവസം നന്ദിത പറഞ്ഞിരുന്നു. നന്ദിത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ വൈറലായി മാറിയിരുന്നു. കേസില്‍ സവാദിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

അതിക്രമം കാണിച്ച വ്യക്തിയെ ചോദ്യം ചെയ്യുകയും നിയമപരമായി തന്നെ നേരിടുകയും ചെയ്ത യുവതിയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. വിഷയത്തില്‍ ഉടനെ ഇടപെടുകയും യുവതിയ്ക്ക് പിന്തുണയുമായി ഒപ്പം നിന്ന ബസ് കണ്ടക്ടറും പ്രശംസ നേടുന്നത്. നടിയായ മസ്താനി എന്ന നന്ദിത ശങ്കരയാണ് അക്രമിയെ ലോകത്തിന് കാണിച്ച് കൊടുത്ത് വാര്‍ത്താ താരമായി മാറിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയും സമൂഹവും നന്ദിതയുടെ പ്രതികരണത്തിന് കയ്യടിക്കുമ്പോഴും ചിലര്‍ നന്ദിതയ്‌ക്കെതിരെ രംഗത്തെത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ യുവതിക്കെതിരെ രംഗത്തെത്തിയവരുടെ എണ്ണവും കുറവല്ല. യുവതിയുടെ വസ്ത്രധാരണത്തെ പഴിക്കുന്നവര്‍ മുതല്‍ അതിക്രമിയുടെ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ വരെ സോഷ്യല്‍ മീഡിയയിലുണ്ട്.

Top