താൻ ഒരു സിംഗിൾ മദർ ആണെന്ന് ആര്യയുടെ വെളിപ്പെടുത്തൽ !!

കൊച്ചി:തന്റെ ഭര്‍ത്താവ് എവിടെയെന്ന നിരന്തരമായ ചോദ്യത്തിന് ആര്യ കുറിച്ച മറുപടിയുമായി സിനിമ സീരിയൽ താരം ആര്യ .സ്വകാര്യ ജീവിതത്തിലേക്കുള്ള ആളുകളുടെ കടന്നുകയറ്റം മൂലമാണ് ഇതുവരെ പറയാതിരുന്ന ജീവിതത്തിലേ ആ സത്യത്തെക്കുറിച്ച് നടി തുറന്നു പ‍റ‍യുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം മകളെക്കുറിച്ച് പലപ്പോഴും പറയാറുണ്ടെങ്കിലും ഭർത്താവിനെക്കുറിച്ച് ഇതുവരേയും ഒന്നും പറഞ്ഞിട്ടില്ലായിരുന്നു.

സീരിയൽ താരം അർച്ചന സുശീലന്‍റെ സഹോദരനാണ് എന്ന് മാത്രമാണ് ആകെ അറിവുണ്ടായിരുന്നത്. ഇതേക്കുറിച്ച് നിരന്തമായുള്ള ചോദ്യങ്ങളുണ്ടായപ്പോഴാണ് താരം ഇപ്പോൾ അക്കാര്യത്തെക്കുറിച്ച് പറയുന്നത്.

ഒരോ ചോദ്യം തന്നെ ആവർത്തിച്ച് കേട്ട് ക്ഷമ നശിച്ചതുകൊണ്ടാണ് അവസാനമായി ഒരിക്കൽ കൂടി ഇത് വിശദീകരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് താൻ ഒരു സിംഗിൾ മദർ ആണെന്ന് ആര്യ എഴുതിയത്.അതായത് താനും ഭർത്താവും പിരിഞ്ഞിട്ട് കുറേക്കാലമായി. ഇപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് മകളുടെ കാര്യങ്ങൾ ഒന്നിച്ചാണ് നോക്കുന്നത്. അവൾക്ക് എന്നും ഏറ്റവും മികച്ച മാതാപിതാക്കളായിരിക്കുമെന്നും ആര്യ പറ‍യുന്നു.

Top