ബഡായിബംഗ്‌ളാവ് പോലെ ഭർത്താവിനെക്കുറിച്ച് ഒന്നും പറയാതെ ആര്യയുടെ വീട്ടുവിശേഷങ്ങൾ…

കൊച്ചി:കഴിഞ്ഞ അഞ്ചു വര്‍ഷമായി മലയാള ടെലിവിഷന്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്ന ‘ബഡായി ബംഗ്‌ളാവ്’ എന്ന ഹാസ്യപരിപാടി അവസാനിപ്പിക്കുകയാണെന്ന് പരിപാടിയിലെ മുഖ്യ അവതാരകനായ രമേഷ് പിഷാരടി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് രംഗത്തുവന്നിരിക്കുകയാണ് ഷോയില്‍ പിഷാരടിയുടെ ഭാര്യയായി വേഷമിട്ടു വരുന്ന ആര്യ.

പരിപാടി നിര്‍ത്തുന്ന കാര്യം തന്നെ ഔദ്യോഗികമായി ആരും അറിയിച്ചിട്ടില്ലെന്നും ഷൂട്ട് ചെയ്ത് വെച്ച രണ്ടുമൂന്നു എപ്പിസോഡുകള്‍ ടെലികാസ്റ്റ് ചെയ്യുമോ എന്ന കാര്യം തനിക്കറിയില്ലെന്നുമാണ് ആര്യ പറയുന്നത്. പരിപാടി നിര്‍ത്തുക എന്നാല്‍ വളരെ വിഷമകരമായ കാര്യമാണ്. ഇത് എന്റെ കരിയറിലെ നാഴികക്കല്ലായിരുന്നു.ധാരാളം പേര്‍ ഷോ നിര്‍ത്തരുതെന്നാവശ്യപ്പെട്ട് മെസേജ് തനിക്ക് മെസേജ് അയച്ചെന്നും സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകള്‍ കൂടെ കഴിഞ്ഞാല്‍ ‘ബഡായി ബംഗ്‌ളാവ്’ പര്യവസാനിപ്പിക്കുമെന്നാണ് പിഷാരടി പറയുന്നതെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആര്യ പറഞ്ഞു.arya-father-daughter.jpg.image.784.410

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ചു വര്‍ഷമായി സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്‌ളാവിന്റെ പ്രോഗ്രാം പ്രൊഡ്യൂസര്‍ ഡയാന സില്‍വസ്റ്ററാണ്. മുകേഷ്, ആര്യ, ധര്‍മ്മജന്‍, പ്രസീദ തുടങ്ങിയവരും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.തിരുവനന്തപുരമാണ് സ്വദേശം. അച്ഛൻ, അമ്മ, അനിയത്തി, മകൾ എന്നിവരാണ് കുടുംബം. അച്ഛന്റെ തറവാട് വീട്ടിലാണ് താമസിക്കുന്നത്. ഏകദേശം നൂറു വർഷം പഴക്കമുള്ള കേരളശൈലിയിലുള്ള വീടാണ്. ആ വൈകാരികമായ ബന്ധം ഉള്ളതുകൊണ്ടായിരിക്കാം അച്ഛൻ പിന്നീട് പുതിയ വീട് ഒന്നും വയ്ക്കാഞ്ഞത്. ചെറുപ്പം മുതൽ ഇത്തരമൊരു വീട്ടിൽ വളർന്നത് കൊണ്ടായിരിക്കാം വലിയ ആഡംബരം നിറയുന്ന വീടുകളോട് പ്രത്യേകിച്ച് താൽപര്യമൊന്നുമില്ല. ഇപ്പോഴും വീട് നന്നായി സംരക്ഷിച്ചു പോരുന്നു.

ആര്യ :തിരുവനന്തപുരത്ത് തന്നെയാണ് പഠിച്ചതും വളർന്നതും. അതുകൊണ്ടുതന്നെ നാടിനോടും വീടിനോടും അത്യവശ്യം അറ്റാച്ഡ് ആണ്. ചാനൽ പരിപാടികളും ഷൂട്ടും മിക്കവാറും കൊച്ചിയിലായിരിക്കും. രാവിലെ വീട്ടിൽ നിന്നിറങ്ങി ഷൂട്ട് കഴിഞ്ഞു തിരിച്ച് വീടുപിടിക്കുകയാണ് മിക്കവാറും ചെയ്യുക. പലരും പറഞ്ഞു ഫ്ളാറ്റ് എടുത്തു കൊച്ചിയിലേക്ക് മാറിക്കൂടെ എന്ന്. സ്വന്തം വീട്ടിൽ കിട്ടുന്ന സമാധാനവും സന്തോഷവും വേറെ എവിടെയും കിട്ടില്ല.arya-roya.jpg.image.784.411

ഫാഷൻ ഡിസൈനിങ്ങിനോട് അത്യാവശ്യം താൽപര്യമുണ്ട്. അതുകൊണ്ടുതന്നെ ഇന്റീരിയർ ഡിസൈനിങ്ങും ഇഷ്ടമാണ്. സ്വന്തമായി ഒരു ബുട്ടീക് നടത്തുന്നുണ്ട്. പക്ഷേ ഷൂട്ടിങ്ങിന്റെ തിരക്കുകൾക്കിടയിൽ വീട്ടിലും കടയിലും ചെലവഴിക്കാൻ അധികം സമയം കിട്ടാറില്ല എന്നതാണ് സത്യം. മകൾ രോയയാണ് ഇപ്പോൾ വീട്ടിലെ താരം. അവൾക്ക് കളിക്കാനായി ചില ഇടങ്ങൾ വീടിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. ഞാൻ ഷൂട്ടിന് പോകുമ്പോൾ അച്ഛനും അമ്മയുമാണ് അവളെ നോക്കുന്നത്.

വിദേശരാജ്യങ്ങളിലേക്ക് യാത്ര പോകുമ്പോൾ അവിടെ കിട്ടുന്ന ക്യൂരിയോസ് കൊണ്ടുവന്നു വീട് അലങ്കരിക്കുന്നത് ഇഷ്ടമാണ്. അത്തരം ചെറിയൊരു സ്‌പേസ് വീട്ടിലുണ്ട്.രമേശ് പിഷാരടിയുടെ തൃപ്പൂണിത്തുറയിലെ ഫ്ളാറ്റ് എനിക്ക് ഇഷ്ടമാണ്. പുള്ളി പഴയ ഓർമകൾക്ക് വേണ്ടി മാത്രം ഒരു മുറി സെറ്റ് ചെയ്തിട്ടുണ്ട്. പഴയ ടേപ് റിക്കോർഡറും ഫർണിച്ചറും ഒക്കെയായി ഒരു നൊസ്റ്റാൾജിക് ഫീലിങ് കിട്ടുന്ന ഫ്ലാറ്റ്. ചിലപ്പോൾ കുറച്ചു കഴിഞ്ഞാൽ ഞാനും അത്തരമൊരു ഫ്ളാറ്റ് സ്വന്തമാക്കുമായിരിക്കും. തൽക്കാലം വീട് തന്നെയാണ് സ്വർഗം.

Top