ബിഗ് ബോസിൽ രജിത്തിന് വേണ്ടി വിലപിക്കുന്നൊരാള്‍!

ടാസ്‌കിനിടെ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച രജിത്തിനെ ബിഗ് ബോസിൽ നിന്നും പുറത്താക്കിയിരുന്നു. അഞ്ച് ദിവസത്തോളം ബിഗ് ബോസിന്റെ തടവറയിലാണ് താന്‍ കഴിഞ്ഞതെന്നും രേഷ്മയെ കണ്ട് മാപ്പ് പറയുന്നതിന് വേണ്ടിയാണ് മോഹന്‍ലാല്‍ വരുന്നത് വരെ കാത്തിരുന്നതെന്ന് രജിത്ത് പറഞ്ഞിരുന്നു. ഒടുവില്‍ ശനിയാഴ്ചത്തെ എപ്പിസോഡില്‍ നടന്ന കാര്യങ്ങള്‍ ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു. ദയ അശ്വതിയ്ക്ക് രജിത്തിനെ പുറത്താക്കിയത് ഒട്ടും സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആര്യയോട് അദ്ദേഹത്തെ തിരിച്ച് കൊണ്ട് വരാന്‍ പറ്റാത്തതിന്റെ സങ്കടം പറയുകയാണ് രേഷ്മ. ഒപ്പം ആര്യ അതിന്റെ കാരണങ്ങള്‍ പറയുന്നതുമായ വീഡിയോ വൈറലാവുകയാണ്.

ശനിയാഴ്ചച്ചെ എപ്പിസോഡില്‍ രേഷ്മയോട് രജിത്ത് പരസ്യമായി മാപ്പ് പറഞ്ഞതോടെ ഒരു തീരുമാനെടുക്കാന്‍ മോഹന്‍ലാല്‍ രേഷ്മയെ ഏല്‍പ്പിച്ചു. ചെയ്ത തെറ്റിന് ഒന്നിലധികം തവണ മാപ്പ് പറഞ്ഞ രജിത്ത് തന്നോട് ക്ഷമിക്കണമെന്ന് രേഷ്മയോട് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഒടുവില്‍ ഞാന്‍ അദ്ദേഹത്തോട് ക്ഷമിച്ചുവെന്നും എന്നാല്‍ തിരിച്ച് വീടിനുള്ളിലേക്ക് വരുന്നതിനോട് താല്‍പര്യമില്ലെന്നും അറിയിച്ചു. അദ്ദേഹം ഇനിയും ആരെയെങ്കിലും ഉപദ്രവിക്കുമോ എന്ന പേടിയാണ് ഇതിന് കാരണമെന്നും രേഷ്മ പറഞ്ഞിരുന്നു.


ഇതോടെ രേഷ്മയുടെ നിലപാട് കൂടി മനസിലാക്കിയ മോഹന്‍ലാല്‍ രജിത്തിനോട് പുറത്തേക്ക് പോവാന്‍ ആവശ്യപ്പെടുകയായിരുന്നു. പുറത്തുള്ള രജിത് ഫാന്‍സിനെ നിരാശയിലാക്കിയ സംഭവമായി പോയി ഇത്. ഒപ്പം നേരത്തെ മുതല്‍ രജിത്തിനെ സപ്പോര്‍ട്ട് ചെയ്ത് നിന്ന മത്സരാര്‍ഥികളില്‍ ചിലര്‍ക്കും ഇത് വലിയ സങ്കടമുണ്ടാക്കി. അമൃത സുരേഷ്, ദയ അശ്വതി, സുജോ മാത്യു എന്നിവരാണ് സങ്കടത്തോടെ രജിത്തിനെ കുറിച്ച് സംസാരിച്ചത്. എങ്കിലും ബാക്കിയുള്ളവര്‍ പകുതി സന്തോഷത്തിലായിരുന്നു. വിജയ സാധ്യത കൂടുതലും രജിത്തിന് ആയിരുന്നതിനാല്‍ പ്രധാന ശത്രു പുറത്ത് പോയത് പോലെയായിരുന്നു.

ഇതിനിടെ രജിത്തിനെ കുറിച്ച് ദയ അശ്വതിയും ആര്യയും സംസാരിക്കുകയാണ്. മനുഷ്യത്വത്തിന്റെ പേരിലാണ് മാപ്പ് കൊടുക്കണമെന്ന് പറഞ്ഞപ്പോള്‍ അവള്‍ ക്ഷമിച്ചത്. പക്ഷേ പറ്റില്ല. അതിന്റെ കാരണം വ്യക്തമായി തന്നെ പറഞ്ഞു. ഞാന്‍ കംഫര്‍ട്ടബിള്‍ അല്ലെന്നാണ് പറഞ്ഞത്. അവളുടെ മാനസികാവസ്ഥയാണത്. ഒരിക്കലും നമുക്ക് കുറ്റം പറയാന്‍ പറ്റില്ലെന്നും ആര്യ പറയുന്നു. പരസ്യമായിട്ട് ഇത്രയും മാപ്പ് പറഞ്ഞ സ്ഥിതിയ്ക്കും കണ്ണിന് കുഴപ്പം ഒന്നും പറ്റാത്ത സ്ഥിതിയ്ക്കും പറഞ്ഞ് വിടേണ്ടായിരുന്നു എന്നാണ് ദയയുടെ മറുപടി.

ഒന്നും പറ്റിയില്ലെന്ന് എങ്ങനെ പറയാന്‍ പറ്റും? ആ കുട്ടിയുടെ കണ്ണിന് എന്തെങ്കിലും പറ്റഇ പോയിരുന്നെങ്കില്‍ എന്ത് ചെയ്‌തേനെ? പറ്റി പോയതാണ്. ശരിക്കും അബദ്ധമാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. അതു കൊണ്ടാണ് ഞാന്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ നമുക്ക് ഒരു അഭിപ്രായം പറയാന്‍ പറ്റില്ല. ചിന്തിക്കുമ്പോള്‍ രണ്ട് പേരുടെ പക്ഷത്ത് നിന്നും ചിന്തിക്കണം.

Top