ഗര്‍ഭിണിയായതിന്റെ സന്തോഷം പങ്കുവച്ച് പേളി മാണി.അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു.

കൊച്ചി:2019 മെയ് അഞ്ചിനായിരുന്നു കൊച്ചിയിൽ വച്ച് ശ്രീനിഷ് പേളിയുടെ കഴുത്തിൽ മിന്നു കെട്ടുന്നത്. ശ്രീനിഷിന്റെ നാടായ പാലക്കാട് വച്ച് ഹിന്ദു ആചാര പ്രകാരമുള്ള താലികെട്ടും കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ നടക്കുകയുണ്ടായി.മലയാളി പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഇരുവരും ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോൾ താൻ അമ്മയാകാനൊരുങ്ങുന്നെന്ന വിശേഷമാണ് പേളി ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. അതും വീഡിയോ പോസ്റ്റ് ചെയ്ത്. തങ്ങൾ പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞിട്ട് രണ്ടു വർഷമായെന്നും പേളി വീഡിയോയിൽ പറയുന്നു.

ലോക്ക്ഡൗൺ നാളുകളിൽ തങ്ങളുടെ ആദ്യ വിവാഹ വാർഷികം ആഘോഷിക്കുകയാണ് പേളിയും ശ്രീനിഷും. ബിഗ് ബോസ് വീട്ടിൽ നിന്നും ആരംഭിച്ച പ്രണയം ചോരാതെ ഒരു ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു ഇവർ. മലയാളം ബിഗ് ബോസിൽ നിന്നുള്ള പരിചയം വിവാഹത്തിൽ കലാശിച്ച ആദ്യ കൂട്ടുകെട്ട് കൂടിയാണ് പേളിയുടേയും ശ്രീനിഷിന്റെയും. വിവാഹ വാർഷികം ആശംസിച്ചു ശ്രീനിഷ് ഇട്ട പോസ്റ്റിൽ ‘നിന്റെ പൊണ്ടാട്ടി എങ്ങനെയുണ്ട്’ എന്ന ചോദ്യം ഉയർത്തുന്നത് മറ്റാരുമല്ല, പേളി തന്നെ..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

“ഞങ്ങള്‍ പ്രൊപോസ് ചെയ്‍ത് രണ്ട് വര്‍ഷമാകുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു. ഞങ്ങള്‍ നിന്നെ സ്‍നേഹിക്കുന്നു ശ്രീനിഷ്” – ഈ വാക്കുകളോടെയാണ് പേളി വീഡിയോ പങ്കുവച്ചിരിക്കുന്നത്.പേളിയുടെയും ശ്രീനിഷിന്റെയും വിവാഹ വാര്‍ഷിക ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. ‘ഏതൊരു പ്രവര്‍ത്തനത്തിനും തുല്യമായ പ്രതിപ്രവര്‍ത്തനമുണ്ടാകും’ എന്നതായിരുന്നു പേളി അന്ന് ചിത്രം പങ്കുവച്ചത്. ഞങ്ങൾ വിവാഹിതരായി ഒരു വർഷമായി എന്ന് മനസിലായപ്പോൾ ഞങ്ങളുടെ യഥാർത്ഥ പ്രതികരണം എന്ന് പറഞ്ഞ് മറ്റൊരു ഫോട്ടോയുംഅന്ന് പേളി മാണി പങ്കുവച്ചിരുന്നു.ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് അവതാരകയും നടിയുമായ പേളിയും നടനായ ശ്രീനിഷ് അരവിന്ദും പരിചയപ്പെട്ടത്. 2019 ലാണ് ഇരുവരും വിവാഹിതരായത്. ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം.

Top