ശീതള പാനീയത്തിൽ ലഹരി നൽകി!..ഡാൻസ് പാർട്ടിക്കു ശേഷം രഹസ്യമായി നടക്കുന്ന ലഹരി പാർട്ടിയിലേക്കു നടികളെ എത്തിച്ചു ! പൊലീസിനു രഹസ്യസന്ദേശങ്ങൾ. റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊച്ചി : ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട മിസ് കേരള ജേതാക്കളായ മോഡലുകൾക്കു ശീതളപാനീയത്തിൽ കലർത്തി ലഹരി നൽകിയെന്ന് സംശയം . മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂ​ന്ന് പേ​ര്‍ കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ ഫോ​ർ​ട്ടു​കൊ​ച്ചി​യി​ലെ ന​ന്പ​ർ 18 ഹോ​ട്ട​ലു​ട​മ റോ​യ് ജോ​സ​ഫ് വ​യ​ലാ​ട്ട് മ​രി​ച്ച​വ​ര്‍​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ മ​ദ്യം ന​ല്‍​കി​യെ​ന്നു പോ​ലീ​സ്.മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റി​യെ​ന്നു സംശയവുമുണ്ട്. ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

മോഡലുകളായ സുന്ദരിമാർക്ക് അമിതമായി മദ്യം നൽകി, മോഡലുകളെ ലഹരിയിൽ മയക്കി ഹോട്ടലിൽ താമസിപ്പിക്കുവാൻ ഉടമ ശ്രമിച്ചു, വഴങ്ങാതെ ഹോട്ടൽ വിട്ടപ്പോൾ പിന്നാലെ ആളെ വിട്ടു-തുടങ്ങിയ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് .മുൻ മിസ് കേരള അൻസി കബീറിനും റണ്ണറപ്പ് അഞ്ജന ഷാജൻനും അവരുടെ രണ്ട് സുഹൃത്തുക്കൾക്കും നമ്പർ 18 ഹോട്ടലിൽ സമയപരിധി കഴിഞ്ഞും മദ്യസത്കാരം നടത്തിയതിൽ ഹോട്ടലുടമ വയലാട്ട് റോയ് ജോസഫിന് (51) ദുരുദ്ദേശ്യമുണ്ടായിരുന്നെന്ന് പൊലീസ്. ഇന്നലെ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഗുരുതരമായ ആരോപണം.ഇവർക്ക് ഹോട്ടലിന്റെ ഒന്ന്, രണ്ട് നിലകളിലോ ഡി.ജെ.ഹാളിലോ പാർക്കിംഗ് ഏരിയയിലോ വച്ച് മയക്കുമരുന്ന് കൈമാറിയിട്ടുണ്ടാകാമെന്നും പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിയറിൽ ലഹരി കലർത്തിയോ എന്നും സംശയമുണ്ട്. ഈ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌കാണ് നശിപ്പിച്ചത്.മോഡലുകളെ ലഹരിയിൽ മയക്കി ഹോട്ടലിൽ താമസിപ്പിക്കുകയായിരുന്നു റോയിയുടെ ഉദ്ദേശ്യമെന്നാണ് പൊലീസ് കരുതുന്നത്. നിർബന്ധത്തിന് വഴങ്ങാതെ ഹോട്ടൽ വിട്ടിറങ്ങിയ മോഡലുകൾക്കും സുഹൃത്തുക്കൾക്കും പിന്നാലെ വ്യാപാരിയും കാക്കനാട് സ്വദേശിയുമായ സൈജുവിനെ പറഞ്ഞുവിട്ടു. ഇവരെ തിരികെ എത്തിക്കാനായിരുന്നു ഇത്. ഇയാൾ കുണ്ടന്നൂരിൽ വച്ച് യുവതികളോട് ആവശ്യപ്പെട്ടതും ഹോട്ടലിലേക്ക് മടങ്ങണമെന്നാണ്. ഇവിടെ നിന്ന് അമിതവേഗത്തിൽ മുന്നോട്ട് പോകുമ്പോഴാണ് പാലാരിവട്ടത്ത് അപകടത്തിൽപ്പെട്ട് മൂന്നു പേർ മരിച്ചത്.

എന്നാൽ, ഇവരുടെ രക്തസാംപിൾ ശേഖരിക്കാതിരുന്നത് അന്വേഷണത്തിനു തിരിച്ചടിയാകും. മോഡലുകളെ കബളിപ്പിച്ചു ലഹരി കഴിപ്പിച്ചെന്ന് അന്വേഷണ സംഘത്തിനു ലഭിച്ച രഹസ്യസന്ദേശം സ്ഥിരീകരിക്കാൻ നിശാപാർട്ടി നടന്ന ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ വീണ്ടെടുക്കണം.മിസ് കേരള അൻസി കബീറിനെ ഹോട്ടലുടമ റോയിക്കു മുൻ പരിചയമുണ്ട്. അൻസിയുടെ അമ്മയും റോയിയും നഗരത്തിലെ ഒരേ കോളജിലെ പൂർവവിദ്യാർഥി കൂട്ടായ്മയിലെ അംഗങ്ങളാണ്. മിസ് കേരള സൗന്ദര്യപ്പട്ടം ലഭിച്ചപ്പോൾ അൻസിയെ ക്ഷണിച്ചു വരുത്തി റോയിയുടെ നേതൃത്വത്തിൽ അനുമോദിച്ചിരുന്നു. ഈ മുൻ പരിചയമാണ് അൻസിയും സുഹൃത്തുക്കളും റോയിയുടെ ഹോട്ടലിലെ പാർട്ടിയിൽ പങ്കെടുക്കാൻ വഴിയൊരുക്കിയത്.

ഹോട്ടലിലെ രാസലഹരി പാർട്ടികൾക്കു നേതൃത്വം നൽകിയിരുന്ന സൈജു തങ്കച്ചന്റെ സാന്നിധ്യമാണു യുവതികൾക്കു വിനയായതെന്നാണ് അനുമാനം. ഡാൻസ് പാർട്ടിക്കു ശേഷം രഹസ്യമായി നടക്കുന്ന ലഹരി പാർട്ടിയിലേക്കു സൈജു ഇവരെ ക്ഷണിച്ചെങ്കിലും വഴങ്ങിയില്ല. ഇതിനു ശേഷമാണ് ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ആഷിഖും അബ്ദുൽ റഹ്മാനും കൂടിയ അളവിൽ മദ്യം വിളമ്പി സൽക്കരിക്കാൻ തുടങ്ങിയതെന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇക്കൂട്ടത്തിൽ യുവതികൾക്കും ശീതളപാനീയത്തിൽ അമിത അളവിൽ ലഹരി ചേർത്തു നൽകിയെന്ന രഹസ്യവിവരമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്.

കേ​സി​ലെ ഒ​ന്നാം​പ്ര​തി​യും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കാ​റി​ന്‍റെ ഡ്രൈ​വ​റു​മാ​യ അ​ബ്ദു​ള്‍ റ​ഹ്മാ​നും മ​രി​ച്ച​വ​ര്‍​ക്കും ഹോ​ട്ട​ലി​ലെ ഒ​ന്നോ, ര​ണ്ടോ നി​ല​ക​ളി​ല്‍ വ​ച്ചോ പാ​ര്‍​ക്കിം​ഗ് സ്ഥ​ലം, ഡി​ജെ പാ​ര്‍​ട്ടി ന​ട​ന്ന പ്ര​ധാ​ന ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ​ച്ചോ ഹോ​ട്ട​ലു​ട​മ റോ​യി മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റി​യി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.യു​വ​തി​ക​ള​ട​ക്കം മ​രി​ച്ച​ത​റി​ഞ്ഞ റോ​യ് ഹോ​ട്ട​ലി​ലെ രാ​ത്രി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ക്കാ​തി​രി​ക്കാ​ന്‍ ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഹോ​ട്ട​ലി​ലെ സി​സി​ടി​വി കാ​മ​റ​ക​ള്‍ ഓ​ഫ് ചെ​യ്യു​ക​യും റോ​യി​യും മ​രി​ച്ച​വ​രും ഉ​ള്‍​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞ കാ​മ​റ ഏ​തെ​ന്ന് മ​ന​സി​ലാ​ക്കി​യ​ശേ​ഷം അ​ത് ന​ശി​പ്പി​ക്കു​ക​യു​മാ​ണ് ചെ​യ്ത​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലം​ഘി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ന് വി​രു​ദ്ധ​മാ​യി ഡി​ജെ പാ​ര്‍​ട്ടി സം​ഘ​ടി​പ്പി​ച്ചെ​ന്നും രാ​ത്രി ഒ​മ്പ​തി​നു​ശേ​ഷം ബാ​ര്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ച് യു​വ​തി​ക​ള​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് മ​ദ്യം ന​ല്‍​കിയെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​തി​ക​ള്‍ ന​ശി​പ്പി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

റോ​യി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം പ്ര​തി​ക​ളി​ലൊ​രാ​ളാ​യ അ​നി​ലാ​ണ് സി​സി​ടി​വി അ​ഴി​ക്കു​ന്ന വി​ധം സ​ര്‍​വീ​സ് ന​ട​ത്തു​ന്ന മെ​ല്‍​വി​നോ​ട് ഫോ​ണി​ല്‍ തി​ര​ക്കി​യ​ത്.തു​ട​ര്‍​ന്ന് അ​ഴി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ വാ​ട്‌​സ്ആ​പ്പ് വ​ഴി അ​യ​ച്ച് വാ​ങ്ങി​യ​ശേ​ഷം ഇ​വ ലി​ന്‍​സ​ണ്‍ റെ​യ്‌​നോ​ള്‍​ഡി​ന് കൈ​മാ​റി.ലി​ന്‍​സ​ണ്‍ ഡി​വി​ആ​റി​ല്‍​നി​ന്ന് ഹാ​ര്‍​ഡ് ഡി​സ്‌​ക് അ​ഴി​ച്ചു​മാ​റ്റി മെ​ല്‍​വി​നെ ഏ​ര്‍​പ്പി​ക്കു​ക​യും അ​ഴി​ച്ചെ​ടു​ത്ത ഹാ​ര്‍​ഡ് ഡി​സ്‌​കി​ന് പ​ക​രം മ​റ്റൊ​രു ശു​ന്യ​മാ​യ ഹാ​ര്‍​ഡ് ഡി​സ്‌​ക് ഡി​വി​ആ​റി​ല്‍ ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു.ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ ഡി​സ്‌​ക് മെ​ല്‍​വി​ന്‍ പി​ന്നീ​ട് ഷി​ജു​ലാ​ലി​നെ ഏ​ല്‍​പ്പി​ച്ചു. ഷി​ജു​ലാ​ലും വി​ഷ്ണു​കു​മാ​റും ചേ​ര്‍​ന്നാ​ണ് ക​ണ്ണ​ങ്ങാ​ട്ട് പാ​ല​ത്തി​ല്‍​നി​ന്നു ഹാ​ര്‍​ഡ് ഡി​സ്‌​ക് കാ​യ​ലി​ലേ​ക്ക് എ​റി​ഞ്ഞ​തെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കു​ന്നു.

കേ​സ് അ​ന്വേ​ഷ​ണം എ​റ​ണാ​കു​ളം ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യാ​പ​ക​പ​രാ​തി ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്.കേ​സി​ലെ നി​ര്‍​ണാ​യ​ക തെ​ളി​വാ​യ ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ സൂ​ക്ഷി​ച്ച ഹാ​ര്‍​ഡ് ഡി​സ്‌​ക് വീ​ണ്ടെ​ടു​ക്കു​ക​യാ​കും ക്രൈം​ബ്രാ​ഞ്ചി​ന് മു​ന്നി​ലു​ള്ള പ്ര​ധാ​ന വെ​ല്ലു​വി​ളി. ജി​ല്ല ക്രൈം​ബ്രാ​ഞ്ച് എ​സി​പി ബി​ജി ജോ​ര്‍​ജി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

അതിനിടെ കാ​റ​പ​ക​ടം ന​ട​ന്ന ദി​വ​സം രാ​ത്രി ഫോ​ർ​ട്ടു​കൊ​ച്ചി​യി​ലെ ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ലെ ഡി​ജെ പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു തു​ട​ങ്ങി.നി​ര്‍​ണാ​യ​ക തെ​ളി​വാ​യ ഹാ​ര്‍​ഡ് ഡി​സ്‌​ക് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ര​മാ​വ​ധി തെ​ളി​വ് ശേ​ഖ​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണി​ത്.പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നി​ലാ​ണ് ഇ​ന്ന​ലെ പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത ചി​ല​രെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്ത​ത്.പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത മ​റ്റു​ള്ള​വ​ര്‍ ആ​രൊ​ക്കെ, ഏ​തൊ​ക്കെ മേ​ഖ​ല​ക​ളി​ല്‍​നി​ന്നു​ള്ള​വ​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു, ഹോ​ട്ട​ലി​ല്‍ അ​ന്ന് അ​സ്വാ​ഭാ​വി​ക സം​ഭ​വ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്നോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് ചോ​ദി​ച്ച​റി​യു​ന്ന​ത്. ഇ​വ​രു​ടെ മൊ​ഴി നി​ർ​ണാ​യ​ക​മാ​കും.

അതേസമയം സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​റി​നെ പി​ന്തു​ട​ർ​ന്ന ഓ​ഡി കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​ര്‍ സൈ​ജു എം. ​ത​ങ്ക​പ്പ​ന്‍ ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചൂ.ഹ​ര്‍​ജി​ക്കാ​ര​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നെ​ങ്കി​ലും സം​ഭ​വ​ദി​വ​സം ഡി​ജെ പാ​ർ​ട്ടി ന​ട​ന്ന ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​ത്.അ​പ​ക​ടം ന​ട​ന്നു ക​ഴി​ഞ്ഞ് മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ ഇ​യാ​ള്‍ സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു​വെ​ന്നും ഇ​യാ​ള്‍ ഫോ​ര്‍​ട്ടു​കൊ​ച്ചി ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ഡി​ജെ പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു​വെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.അറസ്റ്റിലായ റോയിയുടെ ഡ്രൈവർ മെൽവിനും വിഷ്ണുകുമാറും ചേർന്നാണ് ഹോട്ടലിലെ ഡാൻസ് ഹാളിൽ നിന്ന് മാറ്റിയ ഹാർഡ് ഡിസ്‌ക് വേമ്പനാട്ടുകായലിൽ എറഞ്ഞതെന്നും കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിച്ചിട്ടുണ്ട്. രാത്രി നെഞ്ചുവേദനയെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച റോയിയുടെ മൊഴി ഇന്നലെ മജിസ്‌ട്രേട്ട് എത്തി രേഖപ്പെടുത്തി. ഇയാൾക്ക് ഹൃദയാഘാതമുണ്ടായെന്നും ഇപ്പോൾ നില തൃപ്തികരമാണെന്നും ആർ.എം.ഒ ഡോ. ഗണേഷ് മോഹൻ പറഞ്ഞു.

Top