മിസ് കേരള അൻസി കബീർ, റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു !

കൊച്ചി:എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. മിസ് കേരള 2019 അൻസി കബീർ, റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവരാണ് ഇന്നലെ അർധരാത്രി നടന്ന വാഹനാപകടത്തിൽ മരണമടഞ്ഞത്. തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശിനിയാണ് അൻസി കബീർ. തൃശൂർ സ്വദേശിനിയാണ് അഞ്ജന ഷാജൻ. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരിൽ ഒരാളുടെ അവസ്ഥ ഗുരുതരമാണ്. ഇരുവരും എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലുണ്ട്. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.ബൈപ്പാസ് റോഡിൽ നിന്ന് സർവീസ് റോഡിലേക്ക് ഇടിച്ചിറങ്ങിയ നിലയിലാണ് വാഹനം. വാഹനത്തിൻ്റെ ഇടതുവശവും മുൻവശവും പൂർണമായി തകർന്നു.

ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ ഇന്നലെ രാത്രി എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. ഒരു ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിത്തിരിക്കെയായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരണമടഞ്ഞു.നാലു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവർ എറണാകുളം മെഡിക്കൽ സെൻ്ററിൽ ചികിത്സയിലാണ്. മരണപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങളും ഇവിടെത്തന്നെയാണ് ഉള്ളത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top