‘സൂര്യഭദ്ര’ത്തിന്റെ പൂജകണ്ണൂരില്,പൂജയ്ക്ക് അരയാല്‍ത്തൈ നട്ട് ശ്രീശാന്ത്

കണ്ണൂര്‍:അരയാല്‍ നട്ട് വ്യത്യസ്തമായ സിനിമാപൂജ നടന്നു.ബല്‍റാം മട്ടന്നൂരിന്റെ സിനിമയായ ‘സൂര്യഭദ്ര’ത്തിന്റെ പൂജയാണ് ടൗണ്‍ സ്‌ക്വയറില്‍ വ്യത്യസ്തമായി നടന്നത് .അരയാല്‍ തൈ നട്ടത് ഇന്ത്യയുടെ പ്രിയ ബൗളര്‍ ശ്രീശാന്തും. കണ്ണൂരിലും പരിസരങ്ങളിലുമായാണ് ചിത്രീകരണം. മധു ബാലകൃഷ്ണന്‍ പാടുന്ന പതിമ്മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ടാണ് സിനിമയില്‍ പ്രധാനം. നടീനടന്‍മാര്‍ പുതുമുഖങ്ങളാണ്.
മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ കെ.കെ.ശൈലജ ഭദ്രദീപം കൊളുത്തി. കളക്ടര്‍ പി.ബാലകിരണ്‍, സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ബി.ജെ.പി. ദേശീയസമിതിയംഗം സി.കെ.പദ്മനാഭന്‍, ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്, പി.പി.മുകുന്ദന്‍, ഡല്‍ഹി കോണ്‍ഗ്രസ് നേതാവ് കെ.എന്‍.ജയരാജ്, നഗരസഭാ വൈസ്‌ചെയര്‍മാന്‍ ടി.ഒ.മോഹനന്‍, വി.വി.പുരുഷോത്തമന്‍, ഗായകന്‍ മധു ബാലകൃഷ്ണന്‍,സംവിധായകന്‍ ബല്‍റാം മട്ടന്നൂര്‍, പൊക്കാളിപ്പള്ളം സ്വാമി തുടങ്ങിയവര്‍ സംസാരിച്ചു.

Top