സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടന്‍ , നടി കനി കുസൃതി, ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകന്‍

തിരുവനന്തപുരം: 50-ാമത് കേരള സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ.ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ സിനിമകളിലെ പ്രകടനത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ബിരിയാണി എന്ന സിനിമയിലെ കഥാപാത്രത്തിന് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്‌സ്), സ്വാസിക (വാസന്തി) മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജല്ലിക്കട്ട് സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരി അർഹനായി.

മികച്ച പിന്നണി ഗായകന്‍- നജീം അര്‍ഷാദ്

ഗായിക -മധുശ്രീ നാരായണന്‍

മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ, മനോജ് കാന

മികച്ച സംഗീതസംവിധായകന്‍: സുഷിന്‍ ശ്യാം

മികച്ച ചിത്രസംയോജകന്‍: കിരണ്‍ദാസ്

ഗാനരചന: സുജേഷ് രവി

കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്ബളങ്ങി നൈറ്റ്‌സ്

മികച്ച നവാഗതസംവിധായകന്‍: രതീഷ് പൊതുവാള്‍ (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍)

മികച്ച ബാലതാരം: വാസുദേവ് സജേഷ് മാരാര്‍

മികച്ച കഥാകൃത്ത്: ഷാഹുല്‍

പ്രത്യേകപരാമര്‍ശം:

മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം: നിവിന്‍ പോളി

മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം: അന്ന ബെന്‍

ഡോ. പി കെ രാജശേഖരനാണ് മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം.

മികച്ച ലേഖനം: മാടമ്ബള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം: ബിപിന്‍ ചന്ദ്രന്‍

ഇത്തവണ 119 ചിത്രങ്ങളാണ് അവാർഡിനായി മത്സരരംഗത്തുണ്ടായിരുന്നത്. 2019ൽ നിർമ്മിച്ച ചിത്രങ്ങൾക്കാണ് പുരസ്കാരം. റിലീസ് ചെയ്തതും അല്ലാത്തതുമായ ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്. കോവിഡ് സാഹചര്യത്തെ തുടർന്ന് പുരസ്‌കാര പ്രഖ്യാപനം നീട്ടി വയ്ക്കുകയായിരുന്നു.

മികച്ച നടനുള്ള പുരസ്‌കാരത്തിനായി മോഹൻലാൽ (മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ലൂസിഫർ), മമ്മൂട്ടി (ഉണ്ട, മാമാങ്കം) ഉൾപ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം മത്സരരംഗത്ത് പരിഗണിക്കപ്പെട്ടിരുന്നു. നിവിൻ പോളി (മൂത്തോൻ), സുരാജ് വെഞ്ഞാറമൂട് (ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഡ്രൈവിംഗ് ലൈസൻസ്, വികൃതി), ആസിഫ് അലി (കെട്ട്യോളാണെന്റെ മാലാഖ, വൈറസ്), ഷെയ്ൻ നിഗം (കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്ഖ്) എന്നിവർ തമ്മിൽ കടുത്ത മത്സരം തുടക്കം മുതലേ പ്രതീക്ഷിച്ചിരുന്നു.

Top