നിർത്താതെ പോയെന്ന തെറ്റുമാത്രമാണ് ചെയ്തത് !കാറിനെ ഇടിച്ചിട്ട് നടി ഗായത്രി സുരേഷും സുഹൃത്തും നിർത്താതെ പോയി !നീ സിനിമ നടിയല്ലേടി, നടിയുടെ കാര്‍ വളഞ്ഞ് നാട്ടുകാര്‍

കൊച്ചി:നടി ഗായത്രി സുരേഷ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വാഹനം ഇടിച്ചിട്ട് നിർത്താതെ പോയതിന് നടി ഗായത്രി സുരേഷിനെ നാട്ടുകാർ തടഞ്ഞുവച്ചു.ചോദ്യം ചെയ്യുന്ന ഒരു വീഡിയോ സോഷ്യൽ വൈറലായി.മദ്യപിച്ച് വാഹനമോടിച്ച ആരോപണങ്ങളാണ് നാട്ടുകാര്‍ ഉയര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ നടിയെ നാട്ടുകാര്‍ ചോദ്യം ചെയ്യുന്നതും നടി അതിന് മറുപടി നല്‍കുന്നതുമെല്ലാമുള്ള വീഡിയോ പുറത്തുവന്നിരിക്കുകയാണ്. നടിക്കൊപ്പം ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന യുവാവിനോടായിരുന്നു നാട്ടുകാർ പൊട്ടിത്തെറിച്ചത്. നിരവധി വാഹനങ്ങളിൽ ഇടിച്ചിട്ടും നിർത്താതെ പോയെന്നും ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്നും ജനക്കൂട്ടം ആ വീഡിയോയിൽ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെ സംഭവം വിശദീകരിച്ച് ഇൻസ്റ്റഗ്രമിൽ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഗായത്രി. ‘ഞാനും സുഹൃത്തും കൂടി കാക്കനാട്ടേക്ക് കാറോടിച്ച് പോവുകയായിരുന്നു. മുന്നിലുള്ള വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോൾ ഉണ്ടായ ഒരു ചെറിയ അപകടമാണ്. ടെൻഷൻ കൊണ്ട് വാഹനം നിർത്തിയില്ല. കാരണം ഞാനൊരു നടിയാണല്ലോ. ആൾ കൂടിയാൽ എന്താകും എന്ന് പേടിച്ച് നിർത്തിയില്ല. പക്ഷേ അവർ ഞങ്ങളെ പിന്തുടർന്ന് പിടിച്ചു. ഞാൻ പലതവണ മാപ്പ് പറഞ്ഞതാണ്. പക്ഷേ അവർ വിട്ടില്ല. ഒടുവിൽ പൊലീസ് എത്തി പ്രശ്‌നം പരിഹരിച്ചു. നിർത്താതെ പോയി എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ. നിങ്ങൾ തെറ്റിദ്ധരിക്കരുത്. ഒരു തെറ്റും ചെയ്തിട്ടില്ല. അവർ പിന്തുടർന്ന് പിടിക്കുമെന്ന് ഞങ്ങളും വിചാരിച്ചില്ല. ആർക്കും അപകടം പറ്റിയിട്ടില്ല.’ ഗായത്രി പറഞ്ഞു.

സംഭവത്തിന് ശേഷം ഗായത്രിയുടെ ഡ്രൈവര്‍ പുറത്തിറങ്ങാന്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ കൂടി തെറിവിളികളും ബഹളവുമൊക്കെയായി പ്രശ്‌നമായത്. വിവാദമായതിന് പിന്നാലെ എന്താണ് സംഭവിച്ചതെന്ന് പറഞ്ഞ് നടി തന്നെ ലൈവില്‍ വന്നിരിക്കുകയാണ്. നടിക്കെതിരെ കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്.

ഗായത്രി സുരേഷും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ രോഷാകുലരായത്. കാര്‍ നാട്ടുകാര്‍ തടഞ്ഞ് വെച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാര്‍ വളഞ്ഞ നാട്ടുകാരോട് ഗായത്രി സുരേഷ് മാപ്പുപറയുന്നത് അടക്കം ഈ ദൃശ്യങ്ങളിലുണ്ട്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നാട്ടുകാര്‍ കാര്‍ വളഞ്ഞതോടെയാണ് ഗായത്രി കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ തയ്യാറായത്. എന്നാല്‍ നടിയുടെ ഡ്രൈവര്‍ അപ്പോഴും പുറത്തിറങ്ങാന്‍ തയ്യാറല്ലായിരുന്നു. ഇതോടെ ബഹളമായിരുന്നു നടന്നത്.

ദേ ഇവള് നടിയാണ്, നീ നടിയല്ലേടി, എന്നൊക്കെ വീഡിയോയില്‍ നാട്ടുകാര്‍ പറയുന്നുണ്ട്. പിന്നീട് മുഴുവന്‍ തെറിവിളിയാണ്. ഇറങ്ങി വാടാ എന്ന് ഡ്രൈവറോട് നാട്ടുകാര്‍ അലറി വിളിക്കുന്നുണ്ട്. മൂന്ന് നാല് വണ്ടിക്ക് ഇവരുടെ കാര്‍ ഇടിച്ചിട്ടുണ്ട് എന്നാണ് വീഡിയോയില്‍ നാട്ടുകാര്‍ പറയുന്നത്. കള്ളും കുടിച്ച് എല്ലാ വണ്ടിക്കും ഇടിക്കുകയാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഡ്രൈവര്‍ പുറത്തിറങ്ങുന്നേയില്ല. ചേട്ടാ ഒന്നും ചെയ്യരുത്, പ്ലീസ്, എന്നൊക്കെ ഗായത്രി വീഡിയോയില്‍ ഉള്ളവരോട് പറയുന്നുണ്ട്. ഇതിനെല്ലാം നല്ല തെറിവിളിയാണ് ഗായത്രിക്ക് നേരെ നാട്ടുകാര്‍ പറഞ്ഞത്. ഇവര്‍ വണ്ടിയിടിച്ച ശേഷം നിര്‍ത്താതെ പോയതാണ് പ്രശ്‌നമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൈകൂപ്പി സോറി പറയുന്നുണ്ട് നടി വീഡിയോയില്‍. പെങ്ങളേ സോറിയല്ല, ഇവിടെ പ്രശ്‌നം. വണ്ടിയിടിച്ച് ഒരാള് മരിച്ചിരുന്നെങ്കിലോ എന്ന് നാട്ടുകാര്‍ ചോദിക്കുന്നു. നാട്ടുകാര്‍ ഇവരുടെ കാര്‍ തല്ലിതകര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു.

ഇതിനിടെയാണ് നടി മാപ്പുപറഞ്ഞത്. വീഡിയോയില്‍ നിന്ന് ഇടിച്ച വണ്ടികള്‍ക്കെല്ലാം കാര്യമായ കേടുപാടുകള്‍ ഉണ്ടെന്ന് വ്യക്തമാണ്. നാട്ടുകാര്‍ ഡ്രൈവറോട് തട്ടിക്കയറുന്നതും കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്. ഇയാള്‍ പക്ഷേ പുറത്തിറങ്ങിയില്ല. ഇതിന് പിന്നാലെയാണ് നടി ക്ഷമാപണം നടത്തിയത്. വാഹനമോടിച്ചയാള്‍ മദ്യപിച്ചിട്ടുണ്ട് എന്നൊക്കെ നാട്ടുകാര്‍ വീഡിയോയില്‍ ആരോപിക്കുന്നുണ്ട്. നാട്ടുകാരുടെ തെറിവിളിക്ക് പിന്നാലെ ജിഷിന്‍ എന്നാണ് ഡ്രൈവറുടെ പേരെന്ന് പറയുന്നുണ്ട്.

കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടിയാണ് ഗായത്രി സുരേഷ്. നിവിന്‍ പോളി, ടൊവിനോ തോമസ് അടക്കമുള്ളവരുടെ കൂടെ നടി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പെട്ടെന്ന് വൈറലായിട്ടുണ്ട്. നടിയുടെ ഭാഗത്ത് തന്നെയാണ് പ്രശ്‌നം എന്ന് നിരവധി പേരും പറയുന്നു. അതേസമയം വീഡിയോ വൈറാലയതോടെ വിശദീകരണവുമായി നടി രംഗത്തെത്തി. അപകടത്തെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നത് കൊണ്ടാണ് വിശദീകരണവുമായി എത്തിയതെന്ന് നടി പറഞ്ഞു. ആ വീഡിയോ ഭയങ്കര വൈറലായിട്ടുണ്ട്. ഇന്ന രാവിലെ തന്നെ ഒരുപാട് പേര്‍ ആ വീഡിയോ എനിക്ക് അയച്ച് തന്നിരുന്നു. എങ്ങനെയാണ് അത് നിങ്ങള്‍ എടുക്കുകയെന്നറിയില്ല. നിങ്ങള്‍ അതിനെ തള്ളിക്കളയരുത് എന്നാണ് പറയാനുള്ളത്.

കാക്കനാട്ടേക്ക് കാറില്‍ ഞാനും സുഹൃത്തും കൂടി പോവുകയായിരുന്നു. ആ സമയത്ത് മുന്നില്‍ ഒരു കാര്‍ ഉണ്ടായിരുന്നു. എന്റെ ഫ്രണ്ട് ഈ കാറിനെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ അപ്പുറത്തെ സൈഡില്‍ നിന്നും ഒരു വണ്ടി വന്നു. ഈ വണ്ടിയുമായി കൂട്ടിയിടിച്ച് രണ്ട് പേരുടെയും സൈഡ് മിറര്‍ പോയിന്നു തോന്നുന്നു. പക്ഷേ ഞങ്ങള്‍ പറ്റിയ തെറ്റ് എന്താണെന്ന് വെച്ചാല്‍ വണ്ടി നിര്‍ത്തിയില്ല. അത് ടെന്‍ഷന്‍ കൊണ്ടായിരുന്നു. കാരണം ഞാനൊരു നടിയാണ്. ആള്‍ കൂടിയാല്‍ എന്താകും എന്ന് പേടിച്ച് നിര്‍ത്തിയില്ല. ശരിക്കും പറഞ്ഞാല്‍ അവര് ഇതിനെ എങ്ങനെയാണ് ഡീല്‍ ചെയ്യുക എന്നറിയാത്തത് കൊണ്ട് ടെന്‍ഷന്‍ ആയിട്ടാണ് നിര്‍ത്താതെ പോയത്. പക്ഷേ അവര്‍ ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചു. ഞങ്ങളെ കാറിന്റെ പുറത്തിറക്കി. അതാണ് വൈറലായ വീഡിയോയില്‍ നിങ്ങള്‍ കാണുന്നത്. ഞങ്ങള്‍ കുറേ കെഞ്ചി നോക്കി, സോറിയും പറഞ്ഞു.

എന്നാല്‍ അവര് പോലീസ് വരാതെ വിടില്ലെന്ന് പറഞ്ഞു. ഒടുവില്‍ പോലീസ് വന്നു. അങ്ങനെ അവസാനം എല്ലാം സെറ്റിലായെന്നും, വണ്ടിയിടിച്ച് നിര്‍ത്താതെ പോയി എന്നത് മാത്രമാണ് താന്‍ ചെയ്ത തെറ്റെന്നും ഗായത്രി സുരേഷ് പറഞ്ഞു. നിങ്ങള്‍ എന്നെ തെറ്റിദ്ധരിക്കരുത്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അവര്‍ പിന്തുടര്‍ന്ന് പിടിക്കുമെന്ന് ഞങ്ങളും വിചാരിച്ചില്ല. വേറെ ഒരു പ്രശ്‌നവുമില്ല. ആര്‍ക്കും ഒന്നും പറ്റിയില്ല. പോറല്‍ പോലും ആര്‍ക്കുമേറ്റിട്ടില്ല. ഈ വിഷയത്തില്‍ നിങ്ങളെന്നെ തെറ്റിദ്ധരിക്കരുത്. ടെന്‍ഷന്‍ ആയിട്ടാണ് അങ്ങനെ ചെയ്തത്. ഇവര് ചേസ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ഞങ്ങള്‍ ഭയങ്കര സ്പീഡില്‍ പോയതെന്നും നടി പറഞ്ഞു. അതേസമയം നടിയെ അനുകൂലിച്ചും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വരുന്നുണ്ട്.

സദാചാരവാദികളാണ് നാട്ടുകാരെന്നും, എന്തുകൊണ്ട് പ്രശ്‌നങ്ങളുണ്ടാക്കാതെ പോലീസിനെ വിളിച്ചില്ലെന്നും ചോദിക്കുന്നവരുണ്ട്. നടിയായത് കൊണ്ട് ഇവര്‍ ബഹളമുണ്ടാക്കിയതെന്നും ചിലര്‍ ചൂണ്ടിക്കാണിച്ചു. അതേസമയം നടിക്കും ഡ്രൈവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇതിന് പുറമേ മദ്യപിച്ചിരുന്നോ എന്ന നാട്ടുകാരുടെ ആരോപണം ശരിവെക്കുന്ന തരത്തിലുള്ള കാര്യങ്ങളും വ്യക്തമായിട്ടില്ല. ഒരുപാട് വാഹനങ്ങളില്‍ ഇടിച്ചുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ ഒരു വാഹനത്തില്‍ തട്ടി നിര്‍ത്താതെ പോയെന്നാണ് നടി വീഡിയോയില്‍ പറയുന്നത്. ഇക്കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

Top