ദാസേട്ടൻ കോഴിക്കോട് സിനിമ താരമായി! ഇനി സിനിമയിലും തകർത്താടാൻ ടിക് ടോക്ക് സൂപ്പർ സ്റ്റാർ

കോഴിക്കോട് : ദാസേട്ട കോഴിക്കോട് സിനിമ താരമായി !ടിക് ടോക്കിലും പിന്നീട് ഇൻസ്റ്റഗ്രാം റീൽസിലും താരമായ ദാസേട്ടൻ  ഇപ്പോൾ സിനിമയിലും താരമായി. കെ.എസ്.ഇ.ബി ജീവനക്കാരനായ ഷൺമുഖ ദാസ് കുട്ടികളെ രസിപ്പിക്കാൻ തുടങ്ങിയ കളി ഇപ്പോൾ കാര്യമായി. അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള വ്യക്തിയാണ് ഇന്ന് ദാസേട്ടൻ കോഴിക്കോട്.

ഡാൻസും പാട്ടും ചെയ്യുന്ന ഒരു വ്യക്തിയായിരുന്നില്ല താനെന്ന് ഷൺമുഖ ദാസ് പറയുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ മക്കളെ സന്തോഷിപ്പിക്കാനാണ് ടിക്ക് ടോക്ക് ചെയ്ത് തുടങ്ങിയത്. അങ്ങനെ വിഡിയോകൾ ഹിറ്റായി തുടങ്ങി. അറുപതിനായിരം ഫോളോവേഴ്‌സ് വരെ എത്തിയപ്പോഴാണ് ടിക്ക് ടോക്ക് പൂട്ടിപ്പോകുന്നത്’- ഷൺമുഖ ദാസ് പറയുന്നു.

Top