സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍..

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. പാലക്കാട്ടെ വീട്ടിൽ നിന്ന് വ്യാഴാഴ്ച രാത്രിയാണ് ആലപ്പുഴ സൗത്ത് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

സിനിമാ നിർമിക്കാമെന്ന് വാഗ്ദാനം നൽകി ആലപ്പുഴയിലെ ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് ഒരു കോടി രൂപ ശ്രീകുമാർ മേനോൻ കൈപ്പറ്റിയിരുന്നു. എന്നാൽ, പിന്നീട് ഇതേപ്പറ്റി ഒരു ആശയവിനിമയവും നടന്നില്ല. അന്വേഷിക്കുമ്പോൾ പല തരത്തിലുള്ള കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.അതേസമയം, ശ്രീകുമാർ മേനോൻ ഇതിനിടയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ ആലപ്പുഴ പൊലീസ് ശ്രീകുമാർ മേനൊനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലപ്പുഴ ഡിവൈഎസ്പി പൃഥ്വിരാജിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. ഇന്നലെ രാത്രി പാലക്കാട്ടെ വീട്ടിലെത്തിയാണ് ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ശ്രീകമാര്‍ മേനോന്‍ ഉള്ളത്. അദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പരാതിയില്‍ ഒരു ഉയര്‍ന്ന തുക ശ്രീകുമാര്‍ തട്ടിപ്പ് നടത്തിയെന്നാണ് പറയുന്നത്. അതിനാല്‍ സംഭവത്തിന്റെ രേഖകള്‍ പരിശോധിക്കണമെന്ന് പൊലീസ് വ്യക്തമാക്കി.

മോഹന്‍ലാല്‍ നായകനായ ഒടിയന്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ശ്രീകുമാര്‍ മേനോന്‍. 2018ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് ഹരികൃഷ്ണനാണ്. ആന്റണി പെരുമ്പാവൂര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നിവര്‍ പ്രധാന വേഷം ചെയ്തിരുന്നു. സിനിമയില്‍ ഉടനീളം കഥ പറയുന്നത് മമ്മൂട്ടിയാണ്.

Top