ഇപ്പോള്‍ കാണിച്ചാലെ ആളുകള്‍ കാണൂ! എല്ലാം മൂടിപ്പുതച്ച് നടക്കുന്നവര്‍ മാന്യര്‍.ലോകത്തിന് ആവശ്യം ശക്തരായ സ്ത്രീകളെയാണ്!.ഹോട്ട് ഫോട്ടോഷൂട്ടുമായി ഇനിയ

നടി ഇനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു. ലോകത്തിന് ആവശ്യം ശക്തരായ സ്ത്രീകളെയാണ്. മറ്റുള്ളവരെ ഉയരങ്ങളിലേക്ക് നയിക്കുകയും വാർത്തെടുക്കുകയും ചെയ്യുന്ന, സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന, ധൈര്യസമേതം ജീവിക്കുന്ന, തീക്ഷണതയുള്ള, ഒരിക്കലും കീഴടങ്ങാത്ത മനശക്തിയുള്ള സ്ത്രീകളെ എന്ന ക്യാപ്ഷനോടെയാണ് ഇനിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.

തിരുവനന്തപുരം സ്വദേശിനിയായ ഇനിയ മോഡലിംഗ് രംഗത്ത് നിന്നുമാണ് അഭിനയരംഗത്തേക്ക് വരുന്നത്. 2005ല്‍ മിസ് ട്രിവാന്‍ഡ്രം പട്ടം സ്വന്തമാക്കിയ ഇനിയ വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ എത്തിയിരുന്നു. എന്നാല്‍ തുടക്കകാലത്ത് നടിയ്ക്ക് നല്ല വേഷങ്ങള്‍ കിട്ടിയിരുന്നില്ല.തെന്നിന്ത്യന്‍ സിനിമയില്‍ ഏറെത്തിരക്കുള്ള മലയാളി നായികമാരില്‍ ഒരാളാണ് ഇപ്പോൾ ഇനിയ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് തമിഴിലേക്ക് എത്തിയ ഇനിയ നിരവധി തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ച താരം 2011ല്‍ തമിഴ് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡും നേടി.അതിന് ശേഷമാണ് മലയാളത്തില്‍ നിന്ന് താരത്തെ തേടി അവസരങ്ങള്‍ എത്തി തുടങ്ങിയത്. ഇനിയ വീണ്ടും ഗ്ലാമര്‍ ലുക്കില്‍ എത്തിയിരിക്കുകയാണ്. വണ്ണമുള്ള ശരീരമാണെങ്കിലും ഗ്ലാമറാകാന്‍ ഇനിയയ്ക്ക് മടിയൊന്നുമില്ല.

ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ടുകളാണ് ഇനിയ നടത്താറുള്ളത്. ഇപ്പോള്‍ കാണിച്ചാലെ ആളുകള്‍ കാണൂ.മുത്തശ്ശിയായി കഴിഞ്ഞാല്‍ ആര് കാണാനാണെന്നാണ് വിമര്‍ശനത്തോട് ഇനിയ പ്രതികരിച്ചിരുന്നത്.വിമര്‍ശകര്‍ പല വാക്കുകള്‍ എനിക്ക് വേണ്ടി പ്രയോഗിക്കുന്നുണ്ട്. ആ ഇമോജൊക്കെ എനിക്കുണ്ടെന്ന് തന്നെയാണ് ഇനിയ പറയുന്നത്. അതില്‍ വിഷമം ഒന്നുമില്ല.ഇനിയയുടെ യംഗ് കാലത്ത് ഗ്ലാമര്‍ കാണിച്ചാലെ ആള്‍ക്കാര്‍ കാണു, 60-70 വയസ്സ് കഴിഞ്ഞ് കാണിച്ചാല്‍ ആരും കാണില്ല എന്നായിരുന്നു താരം പറഞ്ഞത്. എല്ലാം മൂടിപ്പുതച്ച് നടക്കുന്നവര്‍ മാന്യര്‍, ഗ്ലാമര്‍ വേഷത്തില്‍ എത്തുന്നവര്‍ എന്തിനും തയ്യാറെന്നുമുള്ള തെറ്റായ ധാരണ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇനിയ പറയുന്നു.

Top