ചികിത്സയില്ലാത്ത തന്റെ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി യാമി ഗൗതം.തുറന്നു പറച്ചില്‍ ആരാധകരെയും സിനിമ ലോകത്തെയും അമ്പരപ്പിച്ചു.

ഹൈദരാബാദ് : തന്റെ ചർമ്മത്തെ ബാധിച്ച രോഗാവസ്ഥയെ കുറിച്ച്‌ തുറന്ന് പറയുകയാണ് ബോളിവുഡ് നടി യാമി ഗൗതം. കെരാറ്റോസിസ് പിലാരിസ് എന്ന രോഗമാണ് തനിക്കുള്ളതെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് യാമി തുറന്നു പറഞ്ഞിരിക്കുന്നത്. ചര്‍മ്മം കെരാറ്റിന്‍ കൂടുതല്‍ ഉത്പാദിപ്പിക്കുക വഴി ചെറിയ കുരുക്കളും പാടുകളും ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണിതെന്നും, കൗമാരക്കാലം മുതല്‍ താന്‍ ഈ അവസ്ഥയിലൂടെയാണ് കടന്നു പോവുന്നതെന്നും നടി പറഞ്ഞു. എന്നാൽ വര്‍ഷങ്ങളായി താന്‍ അനുഭവിക്കുന്ന ഈ അവസ്ഥയോടുള്ള ഭയവും അരക്ഷിതാവസ്ഥയും മാറിയെന്നും താരം പറയുന്നു.

2012 ൽ വിക്കി ഡൊണാർ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം നടത്തിയ നടിയാണ് യാമി ഗൗതം. പ്രധാനമായി ഹിന്ദി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചലച്ചിത്ര നടിയും മോഡലുമായ ഇവർ ഏതാനും തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, പഞ്ചാബി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.പൃഥിരാജ് ചിത്രം ഹീറോയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് ബോളിവുഡ് നടി യാമി ഗൗതം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉറി, വിക്കിഡോണര്‍ തുടങ്ങിയ പല ഹിറ്റ് ചിത്രങ്ങളിലെയും നായിക കഥാപാത്രമായി തിളങ്ങിയ യാമി ഗൗതം അടുത്തിടെ തന്റെ ആരാധകരെയും സിനിമ ലോകത്തെയും അമ്പരപ്പിച്ചു കൊണ്ടൊരു പ്രഖ്യാപനം നടത്തി.കെരാട്ടോസിസ് പിലാരിസ് എന്ന ചികിത്സയില്ലാത്ത ചര്‍മ രോഗം തനിക്കുണ്ടെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ യാമി തന്റെ ആരാധകരെ അറിയിച്ചത്.

ചെറിയ സൗന്ദര്യ പ്രശ്‌നങ്ങള്‍ പോലും എപ്പോഴും മൂടി വയ്ക്കാന്‍ ശ്രമിക്കുന്ന സിനിമ ലോകത്ത് തന്റെ കുറവുകളെ ധൈര്യപൂര്‍വം വെളിപ്പെടുത്തിയ യാമി ഏവരുടെയും നിറഞ്ഞ കൈയടി നേടുകയാണ്.
കൗമാരകാലത്താണ് തനിക്ക് ഈ അസുഖം പിടിപെട്ടതെന്ന് ഇന്‍സ്റ്റാഗ്രാമില്‍ യാമി കുറിച്ചു. ഈ രോഗം പ്രകടമാക്കുന്ന ചില എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളും നടി പങ്കുവച്ചു.

പോരായ്മകളെ അംഗീകരിക്കുക മാത്രമല്ല സ്വന്തം ശരീരത്തെ അതിന്റെ എല്ലാ കുറവുകളോടെയും കൂടി സ്‌നേഹിക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുക കൂടി ചെയ്യുന്ന യാമിയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വളരെപ്പെട്ടെന്നു തന്നെ വൈറലായി.വര്‍ഷങ്ങളായി നേരിടുന്ന രോഗത്തെ പറ്റിയുള്ള തുറന്ന് പറച്ചില്‍ വലിയ ആശ്വാസം നല്‍കുന്നുണ്ടെന്ന് മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പിന്നീട് യാമി പറഞ്ഞു.

ഷൂട്ടിംഗ് വേളയില്‍ കാണുമ്പോള്‍ ചര്‍മത്തിലെ ഈ പ്രശ്‌നങ്ങളെ എങ്ങനെയാണ് മേക്കപ്പിലൂടെയും മറ്റും മറച്ചു വയ്ക്കുന്നതെന്ന് ജനങ്ങള്‍ സംസാരിച്ചിരുന്നതായി യാമി പറയുന്നു.ഇത് തന്നെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും വര്‍ഷങ്ങള്‍ കൊണ്ടാണ് ഈ പ്രശ്‌നങ്ങളെ അംഗീകരിച്ച് ആത്മവിശ്വാസം തിരിച്ചു പിടിക്കാനായതെന്നും യാമി ഇന്‍സ്റ്റയില്‍ കുറിച്ചു.അസുഖത്തെ കുറിച്ച് തുറന്ന് പറഞ്ഞു കൊണ്ടുള്ള പോസ്റ്റിന് ലഭിച്ച വലിയ പ്രതികരണം തന്നെ ഞെട്ടിച്ചെന്നും യാമി കൂട്ടിച്ചേര്‍ത്തു.തൊലി പുറത്ത് തിണര്‍പ്പും മുഖക്കുരു പോലത്തെ ചെറിയ കുരുക്കളും ഉണ്ടാക്കുന്ന ചര്‍മരോഗമാണ് കെരാട്ടോസിസ് പിലാരിസ്.

Top