ഗ്ലാമര്‍ താരം ചലച്ചിത്ര നിര്‍മ്മാണരംഗത്തേക്ക് !!

കൊച്ചി:തെന്നിന്ത്യന്‍ താരമാണെങ്കിലും ഗ്ലാമര്‍ വേഷങ്ങള്‍കൊണ്ട് മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറിയ നായികയാണ് നമിത. ഇപ്പോളിതാ താരം ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു എന്ന വാര്‍ത്തയാണ് വരുന്നത് . മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി നിര്‍മ്മിക്കുന്ന ഈ സിനിമ ആര്‍ എല്‍ രവി,മാത്യു സ്ക്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നതാണ്.

എസ് നാഥ് ഫിലിംസ്,നമിതാസ് പ്രൊഡക്ഷന്‍സ് തുടങ്ങിയവരുടെ ബാനറില്‍ നമിത,സുബാഷ് എസ് നാഥ്, എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നമിത തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും. പി എസ് ക്യഷ്‌ണയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top