യുവസംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു..

കൊച്ചി: യുവസംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിന്‍റെ സം​വി​ധാ​യ​ക​ന്‍ ആണ് ഷാ​ന​വാ​സ് ന​ര​ണി​പ്പു​ഴ . 37 വയസായിരുന്നു. കഴിഞ്ഞ ദിവസം ഹൃദയാഘാതമുണ്ടായ ഷാനവാസിനെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അത്യാസന്ന നിലയിലായതിനാൽ ജീവൻ രക്ഷിക്കാനായി കൊച്ചിയിലേക്ക് എത്തിക്കുന്നതിനിടെ വീണ്ടും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. രാത്രി 10.20 നാണ് മരണം സംഭവിച്ചത്.അ​ട്ട​പ്പാ​ടി​യി​ല്‍ പു​തി​യ സി​നി​മ​യു​ടെ എ​ഴു​ത്തി​നി​ടെ​യാ​ണ് ഷാനവാസ് നരണിപ്പുഴയ്ക്ക് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്

ഹൃദയാഘാതത്തെത്തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ ഇന്നലെ വൈകിട്ട് രാത്രി 8.45നാണ് കൊച്ചിയില്‍ എത്തിച്ചിരുന്നു. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂരിലെ കെ.ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. കോയമ്പത്തൂരില്‍നിന്ന് വൈകിട്ട് 6.30ന് പുറപ്പെട്ട പ്രത്യേക ഐ.സി.യു ആംബുലന്‍സ് രണ്ടേമുക്കാല്‍ മണിക്കൂര്‍കൊണ്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷാനവാസ് നരണിപ്പുഴയുമായി ആംബുലന്‍സ് കടന്നുവരുന്ന വഴിയും ഗതാഗതതടസം ഉണ്ടാക്കരുതെന്ന അഭ്യര്‍ഥനകളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത് ഗുണം ചെയ്തു. ജയസൂര്യ നായകനായ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ്. കോവിഡ് വ്യാപനപശ്ചാത്തലത്തില്‍ ഒ.ടി.ടി റിലീസായെത്തിയ ആദ്യ മലയാളചിത്രമായിരുന്നു സൂഫിയും സുജാതയും.

മലപ്പുറം പൊന്നാനി നരണിപ്പുഴ സ്വദേശിയാണ് ഷാനവാസ്.ഫെഫ്കയുടെ ഫെയ്സ്ബുക് പേജില്‍ ഷാനവാസ് മരിച്ചുവെന്ന പോസ്റ്റ് വന്നതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ അക്കാര്യം ചില മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രചാരണം തെറ്റാണെന്നും ഷാനവാസ് വെന്റിലേറ്ററിലാണെന്നും നിര്‍മാതാവും നടനുമായ വിജയ്ബാബു അറിയിച്ചിരുന്നു.മ​ല​പ്പു​റം ജി​ല്ല​യി​ലെ പൊ​ന്നാ​നി ന​ര​ണി​പ്പു​ഴ സ്വ​ദേ​ശി​യാ​ണ്.അ​ട്ട​പ്പാ​ടി​യി​ല്‍ പു​തി​യ സി​നി​മ​യു​ടെ എ​ഴു​ത്തി​നി​ടെ​യാ​ണ് ഷാനവാസ് നരണിപ്പുഴയ്ക്ക് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ളാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആംബുലൻസിൽവെച്ച് രക്തസ്രാവം ഉണ്ടായിരുന്നു.

Top