പ്രശസ്ത സിനിമാ താരം രവി വളളത്തോൾ അന്തരിച്ചു.മോഹൻലാലിന് ഇനി ഒരിക്കലും ആ മോഹം സാധിച്ചുകൊടുക്കാൻ കഴിയില്ല

തിരുവനന്തപുരം: പ്രശസ്ത സിനിമ-സീരിയല്‍ താരം രവി വളളത്തോള്‍ അന്തരിച്ചു. അസുഖബാധിതനായിരുന്നു. ഒരുകാലത്ത് മലയാള സിനിമയിലെ സ്വഭാവ നടന്മാരിൽ മുന്നിൽ തന്നെയുണ്ടായിരുന്നു രവി വള്ളത്തോൾ.തിരുവനന്തപുരം വഴുതക്കാട്ടുളള വീട്ടില്‍ വെച്ചാണ് മരണം സംഭവിച്ചത്. നിരവധി സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. രോഗബാധിതന്‍ ആയിരുന്നതിനാല്‍ രവി വളളത്തോള്‍ ദീര്‍ഘകാലമായി അഭിനയ രംഗത്ത് സജീവമായിരുന്നില്ല. മികച്ച നടനുളള സംസ്ഥാന ടെലിവിഷന്‍ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. മഹാകവി വളളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ്.

പ്രശസ്ത നാടകകൃത്ത്‌ ടി എൻ ഗോപിനാഥൻ നായരുടെ മകനായി മലപ്പുറം ജില്ലയിലാണ് രവി വളളത്തോൾ ജനിച്ചത്. ശിശുവിഹാർ മോഡൽ ഹൈസ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. മാർ ഇവാനിയോസ് കോളേജിൽ നിന്നും ഡിഗ്രി കഴിഞ്ഞ രവി വള്ളത്തോൾ, കാര്യവട്ടം കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പി ജിയും കഴിഞ്ഞു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

1976-ൽ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി “താഴ്വരയിൽ‍ മഞ്ഞുപെയ്തു” എന്ന ഗാനം എഴുതിക്കൊണ്ടാണ് രവി വള്ളത്തോളിന്റെ സിനിമാ ബന്ധം തുടങ്ങുന്നത്. 1986-ൽ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവിവള്ളത്തോളിന്റെതായിരുന്നു. 1986-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത “വൈതരണി” എന്ന സീരിയലിലൂടെയാണ് രവിവള്ളത്തോൾ അഭിനേതാവാകുന്നത്.

46 സിനിമകളിലും ഇരുനൂറിലേറെ സീരിയലുകളിലും അഭിനയിച്ചു. അഭിനയം മാത്രമായിരുന്നില്ല എഴുത്തിലും മഹാകവി വള്ളത്തോളിന്റെ അനന്തിരവൻ തന്നെയെന്ന് തെളിയിച്ചു. രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവി വള്ളത്തോളിന്റേതായിരുന്നു. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹൻലാലുമൊത്ത് ഒരു സിനിമയിൽ അഭിനയിക്കാൻ കഴിയാത്തത് തനിക്ക് നഷ്ടമാണെന്ന് ഒരിക്കൽ രവി വള്ളത്തോൾ വെളിപ്പെടുത്തി. ഒരേ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് ഒരു സീനിൽ അഭിനയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മോഹൻലാലുമൊത്ത് ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും രവി വള്ളത്തോൾ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

”എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. മോഹൻലാലിന്റെ കൂടെ ഇതുവരെ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല. ഒരേ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് പക്ഷേ നേർക്കു നേരെ നിന്ന് അഭിനയിച്ചിട്ടില്ല. വിഷ്ണുലോകത്തിലൊക്കെ ഉണ്ടങ്കിലും ഞാൻ വേറൊരു ക്യാരക്ടർ ആയിരുന്നു.ഞാൻ എഴുതിയ കഥ സിനിമയാക്കിയപ്പോഴും ലാൽ ആയിരുന്നു നായകൻ, രേവതിക്കൊരു പാവക്കുട്ടി.അതുപോലെ കാലാപാനിയിൽ തനിക്ക് നല്ലൊരു വേഷം അഭിനയിക്കുന്നതിനുള്ള അവസരം ലഭിച്ചതാണെങ്കിലും സീരിയലിലെ തിരക്കുകൾ കാരണം അന്നതിന് കഴിഞ്ഞില്ല”.

അദ്ദേഹത്തിന്റെ അച്ഛൻ ടി എൻ ഗോപിനാഥൻ നായരുടെയായിരുന്നു സീരിയലിന്റെ തിരക്കഥ. തുടർന്ന് ഏതാണ്ട് നൂറോളം സീരിയലുകളിൽ രവിവള്ളത്തോൾ അഭിനയിച്ചു. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987-ൽ ഇറങ്ങിയ സ്വാതിതിരുനാൾ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടർന്ന് മതിലുകൾ, കോട്ടയം കഞ്ഞച്ചൻ, ഗോഡ്ഫാദർ, വിഷ്ണുലോകം, സർഗം, കമ്മീഷണർ എന്നിങ്ങനെ അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Top