ജെ.സി ഡാനിയൽ പുരസ്ക്കാരം: മികച്ചനടൻ ജയസൂര്യ, മികച്ച നടി നവ്യ നായർ

കൊച്ചി: ജെ.സി ഡാനിയൽ ഫൗണ്ടേഷന്റെ 2020-ലെ പതിനൊന്നാമത് ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത സണ്ണിയിലെ തകർപ്പൻ പ്രകടനത്തിനാണ് ജയസൂര്യ മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെ നവ്യ നായർ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി.

സിദ്ധാർത്ഥ് ശിവയുടെ ‘എണ്ണിവർ’, വി വി ജോസ് സംവിധാനം ചെയ്ത ‘ദിശ’ എന്നിവ മികച്ച ചിത്രത്തിനുള്ള അവാർഡ് പങ്കിട്ടു.’എണ്ണിവർ’ എന്ന ചിത്രത്തിന് സിദ്ധാർത്ഥ് ശിവയെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ‘സണ്ണി’യിലൂടെ മധു നീലകണ്ഠൻ സ്വന്തമാക്കി.

Top