കാണികളെ ഞെട്ടിച്ച് അതീവ ഗ്ലാമർ ലുക്കിൽ ദീപ്തി സതി

മോഡലും ചലച്ചിത്ര നടിയുമാണ് ദീപ്തി സതി.മുംബൈ സ്വദേശിനിയാണ്. 2012ലെ മിസ്സ് കേരള അവാര്‍ഡ് ദീപ്തിക്കായിരുന്നു. 2015 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. വിജയ് ബാബു, ആന്‍ അഗസ്റ്റിന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. 2016ല്‍ കന്നട – തെലുഗു എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ജാഗര്‍ എന്ന ചിത്രത്തില്‍ അഭിനിയിച്ചു. 2017ല്‍ പുള്ളിക്കാരന്‍ സ്റ്റാറാ, സോളോ, ലവകുശ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

വെള്ളിത്തിരയിലേക്ക് കടന്നുവന്ന് ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയം കവർന്ന യുവ നടിയാണ് ദീപ്തി സതി. ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച സംവിധായകൻ ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാന്ന് ദീപ്തി സതി വെള്ളിത്തിരയിലേക്ക് നായികയായി അരങ്ങേറ്റം കുറിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒട്ടനവധി നായികമാരെ മലയാള സിനിമക്ക് സംഭാവന ചെയ്ത ലാൽജോസ് തന്നെയാണ് ദീപ്തിയെയും സിനിമാ മേഖലയിലേക്ക് കൊണ്ടു വരുന്നത്. നീന എന്ന ചിത്രത്തിൽ നീന എന്ന ബോൾഡ് കഥാപാത്രം ഗംഭീരമായി അവതരിപ്പിച്ച ദീപ്തി സതി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.വിജയ് ബാബു ആൻ അഗസ്റ്റിൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


പിന്നീട് മമ്മൂട്ടി നായകനായി എത്തിയ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലും താരം വേഷമിട്ടു. ചിത്രത്തിൽ മഞ്ജിമ കഥാപാത്രം അവതരിപ്പിച്ചു കൊണ്ട് ദീപ്തി സതി മലയാള സിനിമയിലെ മുൻനിര നായികയായി ഉയർന്നു വന്നു. പിന്നീട് സോളോ.ലാവ കുശ.ലക്കി.തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു.

പഠന കാലം മുതലേ കലാരംഗത്ത് കഴിവ് തെളിയിച്ച താരമാണ് ദീപ്തി സതി .ചെറുപ്പകാലം മുതലേ ക്ലാസ്സിക്കൽ നൃത്തം അഭ്യസിക്കുന്ന ദീപ്തി സതി ഇന്ന് ഇന്ത്യയിൽ അറിയപെടുന്ന ഒരു നർത്തകിയാണ്. മോഡലിങ് രംഗത്ത് സജീവ മായ താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ് .

Top