വിവാഹിതയാണെന്ന് മറച്ചുവെച്ചു!പ്രണയം നടിച്ച് നടി ദിവ്യാ ഭാരതി 30 ലക്ഷം രൂപ തട്ടി.കേസുമായി യൂട്യൂബർ ആനന്ദരാജ്

നടി ദിവ്യാ ഭാരതിക്കെതിരെ തട്ടിപ്പ് പരാതി. നടി ദിവ്യ ഭാരതിക്കെതിരേ യൂട്യൂബര്‍ ആനന്ദരാജിന്റെ പരാതി. പ്രണയം നടിച്ച് തന്നിൽ നിന്ന് 30 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്തുവെന്നാണ് ആനന്ദരാജ് പരാതിയില്‍ പറയുന്നത്. നടി വിവാഹിതയാണെന്നുള്ള കാര്യം മറച്ചുവെച്ചുകൊണ്ടാണ് പ്രണയം നടിച്ചതെന്നും ദിവ്യ രണ്ടു കുട്ടികളുടെ അമ്മയാണെന്നുമുള്ള വിവരം തനിക്കറിയില്ലായിരുന്നു എന്നും ആനന്ദരാജ് പറയുന്നു.വിവാഹിതയാണെന്ന കാര്യം മറച്ചുവച്ച് പ്രണയം നടിച്ച് നടി ദിവ്യാ ഭാരതി 30 ലക്ഷം രൂപ തട്ടിയെന്നാണ് യൂട്യൂബർ ആനന്ദരാജ് പൊലീസിൽ നൽകിയ പരാതി.

കൊടൈകനാൽ സ്വദേശിയായ ആനന്ദരാജ് കവിതകളുമായി ബന്ധപ്പെട്ടാണ് വിഡിയോകൾ പോസ്റ്റ് ചെയ്യുന്നത്. ഈ വിഡിയോയിൽ അഭിനയിക്കുമോ എന്നാവശ്യപ്പെട്ടാണ് ദിവ്‌സാ ഭാരതിയെ സമീപിക്കുന്നത്.

ഇരുവരും തമ്മിൽ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായെന്നും എന്നാൽ വിവാഹക്കാര്യം പറയുമ്പോൾ താരം ഒഴിഞ്ഞുമാറുമായിരുന്നുവെന്നും ആനന്ദരാജ് പറയുന്നു. പല സാമ്പത്തിക ആവശ്യങ്ങൾക്കുമായി തന്നിൽ നിന്ന് 30 ലക്ഷം ദിവ്യാ ഭാരതി തട്ടിയെടുത്തുവെന്നും ആനന്ദരാജ് പറഞ്ഞു. പിന്നീടാണ് ദിവ്യ വിവാഹിതയാണെന്നും ഈ സത്യം മറച്ചുവച്ച് തന്നെ കബിളിപ്പിക്കുകയാണെന്നും ആനന്ദരാജ് മനസിലാക്കുന്നതെന്ന് പരാതിയിൽ പറയുന്നു.ആനന്ദരാജിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശസ്ത്രക്രിയയ്ക്ക് വേണ്ടി അത്യാവശ്യമായി ഒന്‍പത് ലക്ഷം രൂപ നല്‍കണമെന്ന് ഒരു ദിവസം പെട്ടന്ന് ആവശ്യപ്പെട്ടു. ഇതോടെ തന്റെ പക്കലുണ്ടായിരുന്ന പണവും എട്ട് പവനോളം സ്വര്‍ണവും നടിക്ക് നല്‍കി. വിവാഹത്തെക്കുറിച്ചുള്ള സംഭാഷണത്തില്‍ നിന്ന് തന്നോട് വഴക്കിടുകയും ദിവസങ്ങളോളം മീണ്ടാതിരിക്കുകയും തുടര്‍ച്ചയായി ഒഴിഞ്ഞുമാറുകയും ചെയ്തപ്പോൾ സംശയം തോന്നി. പിന്നീട് നടിയുടെ നാട്ടില്‍ പോയി അന്വേഷിച്ചപ്പോഴാണ് ദിവ്യ ഭാരതി വിവാഹിതയാണെന്നും ഇവർക്ക് രണ്ട് കുട്ടികളുണ്ടെന്നും മനസ്സിലായത്.ആനന്ദ് രാജ് പരാതിയില്‍ പറയുന്നു.തന്റെ യൂട്യൂബ് ചാനലിന്റെ പ്രമോഷന് വേണ്ടി നടിയെ സമീപിച്ചിരുന്നു. അന്നു തുടങ്ങിയ സൗഹൃദം പ്രണയമായി മാറുകയായിരുന്നു എന്നും നടിയുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹത്തിനുള്ള അനുമതി വാങ്ങിയെന്നും യുട്യൂബർ പറയുന്നു.

Top