ജയറാമും മീര ജാസ്മിനും വീണ്ടും ഒന്നിക്കുന്നു !

ജയറാമും മീര ജാസ്മിനും വീണ്ടും ഒന്നിക്കുന്നു !

കൊച്ചി: മീര ജാസ്മിൻ വീണ്ടും സിനിമയിൽ സജീവമാകുന്നു .ജയറാമും മീര ജാസ്മിനും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ട് സത്യൻ അന്തിക്കാട്. മകൾ എന്നാണ് പേരിട്ടത്. സിനിമയുടെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണെങ്കിലും ഇതുവരെ സിനിമയ്ക്ക് പേരിട്ടിരുന്നില്ല. സത്യൻ അന്തിക്കാട് തന്നെയാണ് ഫേയ്സ്ബുക്കിലൂടെ പേര് പുറത്തുവിട്ടത്. സിനിമയ്ക്ക് പേരിടാൻ വൈകിയതിന്റെ കാരണവും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സത്യൻ അന്തിക്കാടിന്റെ കുറിപ്പ് വായിക്കാം

പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയാകാറായി. ഇത് വരെ പേരിട്ടില്ലേ എന്ന് പലരും ചോദിച്ചു തുടങ്ങി. പൊതുവെ വൈകി പേരിടുന്നതാണ് എന്റെയൊരു പതിവ്. അത് മനഃപൂർവ്വമാണെന്ന് ചിലരൊക്കെ പറയാറുണ്ട്. മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ തുടങ്ങുന്നു എന്നതാണ് വാസ്തവം. അത് തെളിഞ്ഞു വരാൻ ഒരു സമയമുണ്ട്.
ഇപ്പോൾ പുതിയ സിനിമയുടെ പേര് മനസ്സിൽ തെളിഞ്ഞിരിക്കുന്നു.
“മകൾ”.അത് നിങ്ങളുമായി പങ്കു വക്കുന്നു.

‘ഒരു ഇന്ത്യൻ പ്രണയകഥ’യും, ‘കുടുംബപുരാണ’വും, ‘കളിക്കള’വുമൊക്കെ നിർമ്മിച്ച ‘സെൻട്രൽ പ്രൊഡക്ഷൻസാണ്’ നിർമ്മാതാക്കൾ. ഡോ. ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. അവിസ്മരണീയമായ ദൃശ്യാനുഭവങ്ങൾ നൽകുന്ന എസ്. കുമാറാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്.
ജയറാമും, മീര ജാസ്മിനും വീണ്ടും ഞങ്ങളോടൊപ്പം ചേരുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഞാൻ പ്രകാശനിലെ ടീന മോളായി വന്ന ദേവിക സഞ്ജയ് ഇത്തവണയും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.കാത്തിരിക്കുക. തിയേറ്ററുകളിലൂടെത്തന്നെ ‘മകൾ’ നിങ്ങൾക്കു മുമ്പിലെത്തും.

അഞ്ചു വർഷത്തിന് ശേഷം മീര ജാസ്മിൻ നായികയായി എത്തുന്ന ചിത്രമാണ് ഇത്. പ്രിയനടിക്ക് വലിയ സ്വീകരണമാണ് അണിയറ പ്രവർത്തകർ ഒരുക്കിയത്. ജൂലിയറ്റ് എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. എസ്. കുമാർ ആണ് ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതം.പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിർവഹിക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.

Top