കണ്ണൂരിലെ മുസ്ലീം വിവാഹങ്ങളില്‍ സ്ത്രീകള്‍ അടുക്കള ഭാഗത്തിരുന്നാ കഴിക്കുന്നതെന്ന് നിഖില വിമൽ.ആക്രമണവുമായി സൈബർ പോരാളികൾ

കണ്ണൂരിലെ മുസ്ലീം വിവാഹത്തെ കുറിച്ച് തുറന്നുപറയുകയാണ് നടി നിഖില വിമല്‍. കണ്ണൂരിലെ വിവാഹങ്ങളില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതി തുടര്‍ന്നുപോകുന്നുണ്ടെന്ന് നിഖില പറയുന്നു. ഇപ്പോഴും അക്കാര്യത്തില്‍ വലിയൊരു മാറ്റം സംഭവിച്ചിട്ടില്ലെന്നാണ് നിഖില പറയുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് നിഖില ഇക്കാര്യം തുറന്നുപറയുന്നത്.

നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തലേദിവസത്തെ മീന്‍കറിയും ചോറുമൊക്കെയാണ്. കോളേജിലൊക്കെ പഠിക്കുന്ന സമയത്താണ് ഞാന്‍ മുസ്ലീം കല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലീം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്. ഇപ്പോഴും അതില്‍ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്ന് നിഖില അഭിമുഖത്തില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹത്തിന് ശേഷം ആണുങ്ങള്‍ പെണ്ണിന്റെ വീട്ടില്‍ വന്നാണ് താമസിക്കുന്നത്. അവരെ പുതിയാപ്ല എന്നാണ് വിളിക്കുക. അവര് മരിക്കുന്നത് വരെ പുതിയാപ്ലമാരായിരിക്കുമെന്നും നിഖില പറഞ്ഞു. നേരത്തെ നിഖില ഗോവധ നിരോധനവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. ഇത് വലിയ ശ്രദ്ധ നേടിയിരുന്നു.

പശുവിന് മാത്രം പ്രത്യേക പരിഗണന ആവശ്യമില്ലെന്നും മൃഗങ്ങളെ സംരക്ഷിക്കലാണ് ഉദ്ദേശമെങ്കില്‍ എല്ലാ മൃഗങ്ങള്‍ക്കും പരിഗണന നല്‍കണമെന്നുമായിരുന്നു നിഖിലയുടെ അഭിപ്രായം. താന്‍ ഏത് തരം ഭക്ഷണവും കഴിക്കുമെന്നും നിഖില പറഞ്ഞിരുന്നു. കൂടാതെ തന്റെ നാടായ കണ്ണൂരിനെ കുറിച്ചും നിഖില ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. മൊത്തത്തില്‍ ആളുകള്‍ക്ക് കണ്ണൂരില്‍ നിന്നുള്ളവരോട് ഒരു പേടിയുണ്ടെന്നാണ് നിഖില പറഞ്ഞത്.

പണ്ടൊക്കെ കോട്ടയത്ത് നിന്നെല്ലാം വരുമ്പോള്‍ ട്രെയിനില്‍ നിന്ന് ചിലര്‍ ചോദിക്കും. എവിടെയാ വീട് എന്ന്. കണ്ണൂരാണെന്ന് പറയുമ്പോള്‍ പിന്നെ മിണ്ടില്ല. മിക്ക കണ്ണൂര്‍ക്കാര്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടാകും. കൈയ്യില്‍ വാളുണ്ടോ കത്തിയുണ്ടോ എന്നൊക്കെ ചോദിക്കാറുണ്ടെന്നും നിഖില പറഞ്ഞിരുന്നു. താന്‍ ഇപ്പോഴും 80 ശതമാനം കണ്ണൂര്‍കാരി തന്നെയാണ്. സംസാരത്തില്‍ ഇപ്പോഴും കണ്ണൂരിലെ പ്രാദേശിക ഭാഷ കയറിവരും.

ഡബ്ബ് ചെയ്യുന്ന വേളയില്‍ കൂടെയുള്ളവര്‍ പറയാറുണ്ടെന്നും നിഖില സൂചിപ്പിക്കുന്നു. എല്ലാവര്‍ക്കും അവരുടേതായ രാഷ്ട്രീയമുണ്ടാകും. തുറന്നുപറയുന്നതും പറയാത്തതും ഓരോരുത്തരുടെ ഇഷ്ടമാണ്. ഞാന്‍ വരുന്നത് രാഷ്ട്രീയ പശ്ചാത്തലമുള്ള സ്ഥലത്തു നിന്നാണെന്നും നിഖില പറഞ്ഞിരുന്നു.

Top