നടൻ ടി എസ് രാജു അന്തരിച്ചു! വാർത്തയുടെ സത്യാവസ്ഥയെ കുറിച്ച് കിഷോര്‍ സത്യ

സിനിമ- സീരിയല്‍ താരം ടി എസ് രാജു അന്തരിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് നടന്‍ കിഷോര്‍ സത്യ. നടനെ വിളിച്ച് സംസാരിച്ചെന്നും അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുന്നുണ്ടെന്നും കിഷോര്‍ സത്യ ഫേസ്ബുക്കില്‍ കുറിച്ചു. വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരാവരുതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

പ്രശസ്ത നടന്‍ ടി. എസ്. രാജു ചേട്ടന്‍ പൂര്‍ണ്ണ ആരോഗ്യവാനായി തന്നെയുണ്ട്. ഞാന്‍ അദ്ദേഹത്തോട് രാവിലേ സംസാരിക്കുകയും ചെയ്തിരുന്നു.വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരാവാതിരിക്കുക’- കിഷോര്‍ സത്യ കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top