സുശാന്തിന്റേത് തൂങ്ങി മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്.കൊലപാതകമാണെന്ന് ബന്ധുക്കൾ

ബാന്ദ്ര : ബോളിവുഡ് നടൻ സുശാന്തിന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തൂങ്ങിയപ്പോഴുണ്ടായ ശ്വാസംമുട്ടലാണ് മരണ കാരണം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഡോക്ടർമാർ പൊലീസിന് സമർപ്പിച്ചു. സുശാന്തിന്റേത് തൂങ്ങി മരണമാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് ത്രിമുഖെയും പറഞ്ഞു. സുശാന്തിന്റേത് കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നതിനിടെയാണ് തൂങ്ങിമരണമാണെന്ന വിവരം പുറത്തുവരുന്നത്.

സുശാന്തിന്റെ മരണത്തിൽ വിശദമായ അന്വേഷണമാണ് ബാന്ദ്ര പൊലീസ് നടത്തുന്നത്. വിഷാദരോഗത്തിന് സുശാന്തിനെ ചികിത്സിച്ചിരുന്ന ഡോക്ടറുടെ മൊഴിയെടുത്തു. സുശാന്തിന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും പൊലീസ് ശേഖരിക്കുന്നുണ്ട്. നടന്‍റെ മുന്‍മാനേജറായിരുന്ന യുവതി ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്‍തതും സുശാന്തിന്‍റെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് നവംബറില്‍ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്.ഇതേക്കുറിച്ചു പിതാവ് കെ.കെ. സിങ്ങിനോട് സംസാരിച്ചിരുന്നതായും അദ്ദേഹം സമ്മതിച്ചിരുന്നുവെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സിംഗിന്റെ മരണത്തില്‍ സിനിമാ ലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. അദ്ദേഹം ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ കുടുംബം സുശാന്തുമായി ബന്ധപ്പെട്ട് പുറംലോകം അറിയാതിരുന്ന കാര്യങ്ങള്‍ പുറത്തുവിടുന്നുണ്ട്. സുശാന്തിന്റേത് കൊലപാതകമാണെന്ന് ഒരു കുടുംബാംഗവും രാഷ്ട്രീയ നേതാവും പറയുന്നു. എന്നാല്‍ അവസാന വരുന്ന വാര്‍ത്തകള്‍ പ്രകാരം അദ്ദേഹം സ്വന്തം ജീവിതത്തിലേക്ക് പ്രിയസഖിയെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്നാണ്. അതിനിടെയാണ് സുശാന്ത് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.

സുശാന്ത് ജീവിതത്തിലെ സുപ്രധാനമായൊരു കാര്യമായി വിവാഹത്തെ കണ്ടിരുന്നു. അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ അതായത് നവംബറില്‍ അദ്ദേഹം വിവാഹിതനാവാന്‍ തയ്യാറെടുത്തിരുന്നു. അദ്ദേഹത്തിന്റെ ബന്ധുവാ ഇക്കാര്യം വെളിപ്പെടുത്തയത്. സുശാന്തും കുടുംബവും വിവാബഹത്തിനുള്ള ഒരുക്കങ്ങളിലായിരുന്നു. ലോക്ഡൗണ്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ കുടുംബം മുംബൈയില്‍ വന്ന് സുശാന്തിനെ കാണാനിരുന്നതാണ്. ഇതിനിടയിലാണ് കുടുംബത്തെ തേടി ദുരന്തമെത്തിയത്.

കഴിഞ്ഞ ദിവസമാണ് സുശാന്തിനെ ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയോടെയാണ് സംഭവം പുറംലോകമറിയുന്നത്. സുശാന്തിന്റെ അപ്രതീക്ഷിതമായ വിയോ​ഗം സിനിമാലോകത്തെ ഞെട്ടിച്ചു. സുശാന്തിന്റേത് ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നി​ഗമനം. അതിനിടെ ബന്ധുക്കൾ കൊലപാതക സാധ്യത ചൂണ്ടിക്കാട്ടി രം​ഗത്തെത്തി. ഇതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

വലിയ ആര്‍ഭാടത്തോടെയുള്ള വിവാഹമായിരുന്നില്ല സുശാന്ത് പ്ലാന്‍ ചെയ്തിരുന്നത്. സ്വകാര്യമായ ചടങ്ങായിരുന്നു ഉദ്ദേശിച്ചിരുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ക്ഷണിക്കാന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ആരാണ് കാമുകിയെന്ന് സുശാന്തിന്റെ ബന്ധു വെളിപ്പെടുത്തിയിട്ടില്ല. ഒന്നിലേറെ താരങ്ങളെ സുശാന്ത് മുമ്പ് ഡേറ്റ് ചെയ്തിരുന്നു. പക്ഷേ അതൊന്നും വിജയിച്ചിരുന്നില്ല എന്നാണ് വാസ്തവം. മുന്‍ മാനേജറുടെ ആത്മഹത്യയിലും സുശാന്ത് കടുത്ത ദു:ഖത്തിലായിരുന്നു.

സുശാന്തിന്റെ കാമുകി ആരാണെന്ന ചോദ്യമാണ് ഉയരുന്നത്. നടിയായ റിയ ചക്രവര്‍ത്തിയുടെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്. കുറച്ച് കാലമായി റിയയും സുശാന്തും തമ്മില്‍ പ്രണയത്തിലാണ്. എന്നാല്‍ ഇവര്‍ പ്രണയം തുറന്ന് സമ്മതിച്ചിട്ടില്ല. ഇവര്‍ സ്ഥിരമായി പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യല്‍ മീഡിയയിലും ഇവര്‍ പ്രണയത്തെ കുറിച്ച് സംസാരിച്ചിരുന്നു. രണ്ട് പേരും പുതിയൊരു ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കാനിരുന്നതായിരുന്നു.

Top