ബോളിവുഡില്‍ നിന്നും ഒരു അഡാര്‍ കണ്ണിറുക്കല്‍; പ്രിയ വാര്യരെ കടത്തിവെട്ടാന്‍ ദിഷ പട്ടാണി

ഒരു അഡാര്‍ ലവ്വിലെ കണ്ണിറുക്കല്‍ തരംഗമായത് ഒറ്റ രാത്രി കൊണ്ടാണ്. അതിലൂടെ പ്രിയാ വാര്യരും താരമായി മാറി. ഇപ്പോള്‍ ബോളിവുഡ് സുന്ദരി ദിഷ പട്ടാണിയാണ് പ്രിയ വാര്യരെ അനുകരിച്ച് കൈയടി വാങ്ങുന്നത്.

കോഫി ബ്രാന്‍ഡിന്റെ ഒരു പരസ്യത്തിനായാണ് ദിഷ പ്രിയയെപ്പോലെ യൂണിഫോം ധരിച്ച് കണ്ണിറുക്കിയത്. ഇന്റര്‍നെറ്റിലെ ഏറ്റവും പ്രസിദ്ധമായ ട്രോളുകളെ ചേര്‍ത്തുകൊണ്ടാണ് ദിഷയുടെ പരസ്യം. പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ ക്ലിക്കായതോടെ ട്രോളുകള്‍ക്കുള്ള പ്രധാന ആയുധമായി ഈ രംഗം മാറിയിരുന്നു. അതിനാലാണ് പരസ്യത്തില്‍ ഈ രംഗവും ഉള്‍പ്പെടുത്തിയത്. എന്തായാലും ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ് ദിഷയുടെ പരസ്യം. പ്രസിദ്ധമായ നിരവധി ട്രോളുകളും ഇതിനൊപ്പം ദിഷ അഭിനയിച്ച് കാണിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടൈഗര്‍ ഷരോഫിനൊപ്പമുള്ള ബാഗി 2 വിജയം നേടിയതോടെ ബോളിവുഡിലെ തിരക്കുള്ള നടിയായിരിക്കുകയാണ് ദിഷ. അലി അബ്ബാസ് സഫറിന്റെ ഭാരതില്‍ സല്‍മാന്‍ ഖാന്റെ സഹോദരിയായിട്ട് അഭിനയിക്കുകയാണ് താരമിപ്പോള്‍.

Top