സീ​രി​യ​ൽ ന​ടി കോ​ണ്ട​പ്പ​ള്ളി ശ്രാ​വ​ണിയുടെ ആ​ത്മ​ഹ​ത്യ’ പ്ര​മു​ഖ തെ​ലു​ങ്ക് ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് അ​റ​സ്റ്റി​ൽ..

ഹൈ​ദ​രാ​ബാ​ദ്: സീ​രി​യ​ൽ ന​ടി കോ​ണ്ട​പ്പ​ള്ളി ശ്രാ​വ​ണിയുടെ (26) ആ​ത്മ​ഹ​ത്യക്ക് കാരണകാരനായ പ്ര​മു​ഖ തെ​ലു​ങ്ക് ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് അ​റ​സ്റ്റി​ലായി .ആ​ർ​എ​ക്സ് 100 എ​ന്ന സി​നി​മ​യു​ടെ നി​ർ​മാ​താ​വ് അ​ശോ​ക് റെ​ഡ്ഡി​യെ​യാ​ണു ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് ബു​ധ​നാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത​ത്.നടിയുടെ ആത്മഹത്യക്ക് ശേഷം ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സി​നു മു​ന്പി​ൽ കീ​ഴ​ട​ങ്ങി. കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​ണ് അ​ശോ​ക് റെ​ഡ്ഡി.സെ​പ്റ്റം​ബ​ർ എ​ട്ടി​നാ​ണ് ഹൈ​ദ​രാ​ബാ​ദി​ലെ മ​ധു​ര ന​ഗ​റി​ലെ അ​പ്പാ​ർ​ട്ട്ന്‍റി​ന്‍റെ കു​ളി​മു​റി​യി​ൽ ശ്രാ​വ​ണി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സാ​യ് കൃ​ഷ്ണ റെ​ഡ്ഡി, ദേ​വ​രാ​ജ് റെ​ഡ്ഡി എ​ന്നീ ര​ണ്ടു പേ​ർ​ക്കെ​തി​രെ​യും ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​യ്ക്ക് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.ശ്രാ​വ​ണി 2018ൽ ​സാ​യ് കൃ​ഷ്ണ റെ​ഡ്ഡി​യു​മാ​യി ബ​ന്ധ​ത്തി​ലാ​യി​രു​ന്നു​വെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. പി​ന്നീ​ട് അ​ശോ​ക് റെ​ഡ്ഡി​യു​മാ​യും ദേ​വ​രാ​ജ് റെ​ഡ്ഡി​യു​മാ​യും അ​ടു​പ്പ​മു​ണ്ടാ​യി.ദേ​വ​രാ​ജ് റെ​ഡ്ഡി​ക്കെ​തി​രെ ശ്രാ​വ​ണി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​ട്ട​ല്ല. എ​ന്നാ​ൽ ഇ​യാ​ളെ​യും പ്ര​തി ചേ​ർ​ത്താ​ണു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top