ബിഗ് ബോസ് മത്സരാർത്ഥി മഞ്ജുവിൽ നിന്ന് ഡിവോഴ്സ് ആവിശ്യപ്പെട്ട് സുനിച്ചൻ!! മഞ്ജുവിനുവേണ്ടി മാപ്പു പറഞ്ഞുകൊണ്ട് സുനിച്ചന്‍!!

കൊച്ചി:സംഭവ ബഹുലമായ നിമിഷങ്ങളുമായി ബിഗ്‌ ബോസ് ഓരോ എപ്പിസോഡുകളും പിന്നിടുകയാണ്. മത്സരാർത്ഥികളുടെ വ്യത്യസ്ത മുഖങ്ങളും ഷോക്കിടെ കാണുന്നുണ്ട്.എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ ഒരു രോഗത്തിന്റെ പേരു വിളിച്ച് രജിത് കുമാറിനെ അവഹേളിച്ച മഞ്ജു പത്രോസിനെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു മോഹൻലാൽ. മഞ്ജുവിന്റെ ഭാഗത്ത് നിന്ന് മോശമായ വാക്ക് രജിത്തിന് നേരെ വന്നതാണ് പ്രശനത്തിന്റെ തുടക്കം

അതെ സമയം തന്നെ മഞ്ജുവിനെതിരെ ചില വാർത്തകൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. മഞ്ജുവിൽ നിന്നും വിവാഹ മോചനം ഭർത്താവും കുടുംബവും ആവശ്യപ്പെട്ടു വെന്നുള്ള വാർത്തകളായിരുന്നു . ഇപ്പോൾ ഇതാ ആ വാർത്തയോട് പ്രതികരിക്കുകയാണ് ഭർത്താവ് സുനിച്ചൻ.

മഴവില്‍ മനോരമയിലെ ‘വെറുതെ അല്ല ഭാര്യ’ എന്ന ഷോയിലൂടെ മിനിസ്‌ക്രീനിലും സിനിമകളിലൂടെ ബിഗ്‌സ്‌ക്രീനിലും തിളങ്ങുന്ന അഭിനേത്രിയാണ് മഞ്ജു സുനിച്ചന്‍. ഹാസ്യപരിപാടിയായ മറിമായവും മഞ്ജുവിന്റെ അഭിനയ മികവിനു തെളിവാണ്. പാട്ടിലും ഡാന്‍സിലും അഭിനയത്തിലുമെല്ലാം കഴിവ് തെളിയിച്ച മഞ്ജുവും ഭര്‍ത്താവ് സുനിച്ചനും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്‌ബോസിലെ മത്സരാര്‍ത്ഥി കൂടിയാണ് മഞ്ജു.

ഷോ ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍, പങ്കെടുക്കുന്നവരുടെ വ്യത്യസ്ത രീതിയിലുള്ള ഭാവങ്ങളാണ് ഒരോ ദിവസം കഴിയുംതോറും പ്രേക്ഷകര്‍ കാണുന്നത്. ബന്ധുക്കള്‍ ശത്രുക്കള്‍ ആകുന്നതും, ശത്രുക്കള്‍ ഉറ്റ സുഹൃത്തുക്കള്‍ ആകുന്നതും ഷോയിലൂടെ കാണാനാകും. രജിത്ത് കുമാറുമായുള്ള മഞ്ജുവിന്‍െ വഴക്കിനെക്കുറിച്ച് മോഹന്‍ലാലും കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. രജിത്ത് കുമാറിന്റെ പല നിലപാടുകളോടും യോജിക്കാന്‍ കഴിയില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാദ ഗതികള്‍ക്കെതിരെ താരം ആഞ്ഞടിക്കാറുമുണ്ട്.

തനിക്കെതിരെ അനീതിയുമായെത്തുന്നവരില്‍ പ്രധാനികളിലൊരാളാണ് മഞ്ജുവെന്ന് രജിത്തും പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ മനസ്സിനും കുഷ്ടം ബാധിച്ചിരിക്കുകയാണോയെന്ന തരത്തിലായിരുന്നു ഇടയ്ക്കൊരു ദിവസം മഞ്ജു സംസാരിച്ചത്. ഇതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അതേത് സംഭവം, തനിക്കോര്‍മ്മയില്ലെന്നായിരുന്നു താരത്തിന്‍റെ മറുപടി. ഓര്‍മ്മയില്ലെങ്കില്‍ അടുത്തിരിക്കുന്നയാളോട് ചോദിക്കണം. പ്രേക്ഷകര്‍ക്കും എനിക്കും ആ സംഭവം ഓര്‍മ്മയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. തന്നെക്കുറിച്ച്‌ അങ്ങനെ പറഞ്ഞിരുന്നതായി രജിത്തും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് മഞ്ജുവിന് വേണ്ടി ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞ് ഭര്‍ത്താവ് സുനിച്ചന്‍ എത്തിയിട്ടുള്ളത്.

സുനിച്ചന്റെ വാക്കുകളിലൂടെ,

നമസ്‌കാരം ഞാന്‍ സുനിച്ചന്‍ ആണ് സംസാരിക്കുന്നത്. ഇപ്പോള്‍ ദുബായില്‍ ആണുള്ളത്. ഒരു വര്ഷം ആയി ഇവിടെ എത്തിയിട്ട്. ഇടക്ക് ഒരു രണ്ടു മാസം നാട്ടില്‍ ലീവിന് പോയിരുന്നു. പിന്നെ ബിഗ് ബോസ് എല്ലാരും കാണുന്നുണ്ട് എന്ന് എനിക്കറിയാം. ഞാന്‍ ഇടയ്ക്ക് ഏഷ്യാനെറ്റില്‍ ചെന്നിരുന്നുവെന്നും മഞ്ജുവില്‍ നിന്നും ഡിവോഴ്‌സ് വേണം എന്ന് ആവശ്യപ്പെട്ടുവെന്നും ചേര്‍ത്ത് ഒരു വാര്‍ത്ത ഇടയ്ക്ക് കണ്ടു ‘ ഞാന്‍ അത് ഏഷ്യാനെറ്റില്‍ വിളിച്ചു ചോദിച്ചു. അപ്പോള്‍ അവര്‍ അത് പെയ്ഡ് ന്യൂസ് ആണെന്നു പറഞ്ഞു. എനിക്ക് ഒരുപാട് സങ്കടമായി. അങ്ങിനെ ഒരു വാര്‍ത്ത ഇല്ല. കാരണം എന്റെ കുടുംബവും അവളുടെ കുടുംബവും പിന്തുണ നല്കിയിട്ടാണ് അവള്‍ ബിഗ് ബോസില്‍ പോയത്’ ‘ഞാനും എല്ലാരും അവളെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പിന്നെ അവള്‍ കഴിഞ്ഞ ഒരു എപ്പിസോഡിനകത്ത് കുഷ്ഠരോഗി എന്ന പരാമര്‍ശം നടത്തുകയുണ്ടായി. അതിനു ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. അവളുടെ വായില്‍ നിന്നും അത് അറിയാതെ പറഞ്ഞു പോയതാണ്. പിന്നെ ഇത് ഒരു ഗെയിം അല്ലെ ആ രീതിയില്‍ കണ്ടാല്‍ മതി. പിന്നെ എല്ലാരും ബിഗ് ബോസ് കാണണം മഞ്ജുവിനെ സപ്പോര്‍ട്ട് ചെയ്യണം, ഞാനും ചെയ്യാം’ എന്നും ലൈവിലൂടെ സുനിച്ചന്‍ വ്യക്തമാക്കി.

Top