ബിഗ് ബോസ് ഷോയുടെ സെറ്റില്‍ അപകടം; എ.സി മെക്കാനിക് മരിച്ചു

ചെന്നൈ: വളരെ ജപ്രീതിനേടിയ റിയാലിറ്റിഷോയാണ് ബിഗ് ബോസ്. പ്രേക്ഷകര്‍ക്ക് ആഹ്ലാദം പകരുന്ന ഷോയുടെ ഭാഗമായി ഒരു ദുരന്തവാര്‍ത്ത എത്തിയിരിക്കുകയാണ്. തമിഴ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ സെറ്റിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു.

സെറ്റിലെ എ.സി മെക്കാനിക് അരിയാലൂര്‍ സ്വദേശി ഗുണശേഖരന്‍ എന്നയാളാണ് മരിച്ചത്. കമലഹാസന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസിന്റെ സെറ്റിലാണ് അപകടമുണ്ടായത്. സെറ്റിലെ എ.സി നേരെയാക്കുന്നതിനിടെ രണ്ടാമത്തെ നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

ഉടന്‍ തന്നെ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ നാസരത്‌പേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇ.വി.പി ഫിലിം സിറ്റിയിലാണ് ബിഗ് ബോസിന്റെ സെറ്റ്. ഗുണശേഖരന്‍ ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.

Latest
Widgets Magazine