ഷൂട്ടിങിനുശേഷം താന്‍ കൂട്ടമാനഭംഗത്തിനിരയായെന്ന് പൂജ മിശ്ര

പീഡനത്തിനിരയായെന്ന് തുറന്നു പറഞ്ഞ് വിവാദ നടിയും മോഡലുമായ പൂജ മിശ്ര രംഗത്ത്. ഷൂട്ടിങിനുശേഷം ഒരു ചര്‍ച്ചയ്ക്കിടെയായിരുന്നു പീഡനം നടന്നത്. ജയ്പൂരില്‍ ഒരു പരിപാടിയുടെ ഷൂട്ടിങിനു പോയതായിരുന്നു പൂജ മിശ്ര. അവിടെവെച്ച് തനിക്ക് മയക്കുമരുന്ന് നല്‍കി മയക്കി കെടുത്തുകയാണുണ്ടായത്.

അബിതോ പാര്‍ട്ടി ഷുരു ഹുയി ഹെ ന്ന പരിപാടിയുടെ ഷൂട്ടിംഗിനായി രാജസ്ഥാനിലെ ജയ്പ്പൂരില്‍ കഴിഞ്ഞ മാസം എത്തിയതായിരുന്നു നടി. ഷൂട്ടിംഗിന് ശേഷം നടി മൂന്ന് വീഡിയോ ഗ്രാഫേഴ്‌സായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനിടയില്‍ ഇവര്‍ നടിക്ക് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയ ശേഷം പീഡീപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് ബോധം വന്നപ്പോഴാണ് താന്‍ കൂട്ടമാനഭംഗത്തിനിരയായി എന്ന് നടിക്ക് മനസിലാകുന്നത്. ഹിന്ദി സിനിമ മോഡലിംഗ് രംഗത്തെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചൂടന്‍ നടിയാണ് പൂജ മിശ്ര. നടിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest
Widgets Magazine