ആദ്യം പ്രണയം പറഞ്ഞത് ശ്രീനി: മലയാളികള്‍ സക്രീനില്‍ യഥാര്‍ത്ഥ പ്രണയ ദിനങ്ങളെക്കുറിച്ച് പേളിയും ശ്രീനിയും

ശരിക്കുള്ള പ്രണയം മലയാളികള്‍ക്ക് കാണാനുള്ള അവസരമൊരുക്കിയ പരിപാടിയായിരുന്നു മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് ഷോ. ടിവി താരങ്ങളായ ശ്രീനിഷും പേളി മാണിയും തമ്മിലുള്ള പ്രണയമാണ് മലയാളികള്‍ കൗതുകത്തോടെ കണ്ടത്. തുടക്കത്തില്‍ ഇതൊരു നാടകമാണോ എന്ന് പലരും സംശയിച്ചു. മത്സരത്തില്‍ പിടിച്ചു നില്‍ക്കാനുള്ള തന്ത്രമാണെന്ന് പലരും വിമര്‍ശിച്ചു. എന്നാല്‍ ഷോ കഴിഞ്ഞപ്പോഴാണ് സംഭവം സത്യം തന്നെയെന്ന് തിരിച്ചറിഞ്ഞത്.

അടുത്തിടെ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ തങ്ങളുടെ അനഭവം തുറന്നുപറഞ്ഞു. തുടക്കത്തില്‍ ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. പിന്നെ അത് ലവ് ആയി മാറി. ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കുമ്പോള്‍ തന്നെ അതറിയാമായിരുന്നു. ഉള്ളിലെ പ്രണയം പുറത്ത് ചാടുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അത് പതുക്കെ വളര്‍ന്നു.- പേളി പറഞ്ഞു

പേളിയെ ആദ്യമായി നേരിട്ട് കാണുന്നത് ഷോയില്‍ വച്ചാണ്. പേളിയുടെ ക്യാരക്ടര്‍ സോഫ്ടാണെന്ന് ഷോ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴേക്കും മനസ്സിലായി. പേളി സെന്‍സിറ്റീവ് ആണ്. പിന്നെ അവളുടെ കുറുമ്പുകളും. അതൊക്കെ എനിക്ക് വളരെ ഇഷ്ടമായി. മറ്റാരോടും തോന്നാത്ത ഒരിഷ്ടം. സംസാരിച്ച് സംസാരിച്ച് പ്രണയമായെന്നാണ് ശ്രീനിഷ് പറയുന്നത്.

ആദ്യം ഐ ലവ് യൂ എന്ന് പറഞ്ഞത് ശ്രീനിയാണ്. അതും ചെവിയില്‍. ഞാന്‍ അത് കേട്ടിട്ട് ഗൗരവത്തില്‍ ഓക്കെ ശരി എന്നു പറഞ്ഞു. ശ്രീനിയാകെ കണ്‍ഫ്യൂഷനിലായിരുന്നു. അപ്പോള്‍ ഞാന്‍ കരുതി എന്നാല്‍ പിന്നെ പറഞ്ഞേക്കാമെന്ന്. എന്തായാലും അവനെ ഇഷ്ടമാണ്. കല്യാണം കഴിക്കണമെന്ന് ആഗ്രഹവുമുണ്ട്. എനിക്ക് ഡേറ്റിങ്ങില്‍ താല്‍പര്യം ഇല്ല. പക്ഷേ ഐ വാണ്ട് ടു മാരി യു എന്ന് പറഞ്ഞു.- പേളി പറഞ്ഞു

ഇത് പറഞ്ഞ ശേഷമാണ് ക്യാമറയുടെ കാര്യം ഓര്‍മ വന്നതെന്നും. ആ സമയത്ത് ഞങ്ങള്‍ ഏതോ ലോകത്തായി. ടിവിയില്‍ കാണിക്കരുതെന്ന് പലവട്ടം പറഞ്ഞു. പക്ഷേ എല്ലാവരും അതുകണ്ടെന്നും ഇരുവരും പറഞ്ഞു

Top