ഈ ആരാധകരെ കൊണ്ട് തോറ്റു;ദുല്‍ഖര്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് മുടങ്ങി.

മലയാളത്തിലെ ന്യൂജനറേഷന്‍ താരങ്ങള്‍ക്കിടയില്‍ ഏറ്റവും അധികം ആരാധകരുള്ള നടനാണ് ദുല്‍ഖര്‍. കാരണം മറ്റൊന്നുമല്ല, ഒരു താരത്തിന്റെ ജാഡകളില്ലാതെ ദുല്‍ഖര്‍ ആരാധകരോട് കാണിക്കുന്ന സ്‌നേഹം തന്നെയാണ് ഇതിന് കാരണം. എന്തായാലും ഈ സ്വഭാവം ഇപ്പോള്‍ താരത്തിന് വിനയായി എന്ന് വേണം കരുതാന്‍. കാരണം ആരാധകര്‍ കാരണം ഇപ്പോള്‍ ഷൂട്ടിങ് മുടങ്ങിയിരിക്കുകയാണ്..dulquer.jpg.image.784.410
രാജീവ് രവി ചിത്രത്തിന്റെ ഷൂട്ടിങിനായി കിഴക്കമ്പലത്ത് എത്തിയതായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ ആരാധകരുടെ തിക്കും തിരക്കും കാരണം കാരവാനില്‍ നിന്ന് ഇറങ്ങാന്‍ പോലും താരത്തിന് സാധിച്ചില്ല. ഒടുവില്‍ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കാനാകാതെ താരം മടങ്ങുകയായിരുന്നു.ആരാധകര്‍ ഇങ്ങനെ ചെയ്താല്‍ നക്‌ല്ലൊരു ചിത്രം കൃത്യസമയത്ത് പൂര്‍ത്തീകരിക്കുക എന്നത് തങ്ങള്‍ക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.എന്തായാലും അടുത്ത ഏതെങ്കിലും ഒരു ദിവസം ഇവിടെ തന്നെ ഷൂട്ടിങ്ങ് പോലീസ് സംരക്ഷണയില്‍ നടത്താനാകുമോ എന്നായിരിക്കും രാജീവ് രവി ഇനി ചിന്തിക്കുന്നത്.

Top