ഓണ്‍ലൈന്‍ പെണ്‍വാണിഭം:പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈംബ്രാഞ്ചും

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. രണ്ടുഘട്ടങ്ങളിലായി പിടിയിലായ 11 പേരൈയും ഇന്ന് ഹാജരാക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇവരെ കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ചും ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളെ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ അനുവദിക്കണമെന്ന പീഡനത്തിനിരയായ രണ്ട് പെണ്‍കുട്ടികളുടെ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

ചുംബനസമരത്തില്‍ പങ്കാളികളായ രാഹുല്‍ പശുപാലന്‍, ഭാര്യ രശ്മി നായര്‍ എന്നിവരടക്കമുള്ള പ്രതികളെ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വേണമെന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ അറസ്റ്റിലായ അഞ്ചുപ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേയമസം, കേസിലെ പ്രധാനിയെന്ന് പൊലീസ് പറയുന്ന കൊച്ചി സ്വദേശി ജോഷി എന്ന അച്ചായന്‍, അറസ്റ്റ് ശ്രമത്തിനിടെ പൊലീസുകാരനെ അപായപ്പെടുത്തി രക്ഷപ്പെടുത്താന്‍ ശ്രമിച്ച മുബീന, വന്ദന എന്നിവരെയൊന്നും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top