ഷിബിന്‍ വധക്കേസ്; കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ല; 17പേരെ വെറുതെവിട്ടു; നീതി ലഭിച്ചില്ലെന്ന് ഷിബിന്റെ അച്ഛന്‍

court-hammer_thumb

കോഴിക്കോട്: കുറ്റം തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാദാപുരം തൂണേരി ഷിബിന്‍ വധക്കേസ് വിധി 17പേര്‍ക്ക് അനുകൂലം. പ്രതികളാക്കിയ 17 മുസ്ലീം ലീഗ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. ഷിബിന് നീതി ലഭിച്ചില്ലെന്ന് അച്ഛന്‍ പ്രതികരിച്ചു. ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാരനൊപ്പമാണ് കോടതി നിന്നതെന്ന് അച്ചന്‍ പറയുന്നു.

കോടതി വിധിക്കെതിരെ മേല്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2015 ജനുവരി 22നായിരുന്നു കൊലപാതകം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായിരുന്നു പ്രധാന ആരോപിതര്‍. ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന തൂണേരി സ്വദേശി ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ഷിബിനെ കൊന്നുവെന്നായിരുന്നു കുറ്റപത്രം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, ഷിബിനൊപ്പം പരുക്കേറ്റ അഞ്ചു പേര്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍പ്പെട്ട ആളുകളാണെന്ന് പ്രോസിക്യൂഷന്‍ ഉന്നയിച്ചു. രാഷ്ട്രീയ വിരോധത്തിനും അപ്പുറം വര്‍ഗീയമായ ആക്രമണമായിരുന്നു കൊലപാതകത്തിനു പിന്നിലെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. 66 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു.

പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി. വാഹനം തടഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്. തെയ്യമ്പാട്ടില്‍ ഇസ്മയില്‍, മുനീര്‍ തുടങ്ങിയവരാണ് കേസിലെ മുഖ്യപ്രതികള്‍. കൊലപാതകത്തിനു ശേഷം നാദാപുരം തൂണേരി മേഖലയില്‍ വ്യാപകമായ കലാപം അരങ്ങേറിയിരുന്നു.

Top