ലഹരിമാഫിയകള്‍ തമ്മില്‍ വാക്കു തര്‍ക്കം; യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ സംഭവം; അഞ്ചുപേര്‍ അറസ്റ്റില്‍; പ്രധാനപ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. വാളക്കാട് സ്വദേശി രാഹുല്‍ (26), ഊരുപൊയ്ക സ്വദേശി രാഹുല്‍ദേവ് (26), കിഴുവിലം സ്വദേശി അറഫ്ഖാന്‍ (26), വാമനപുരം സ്വദേശി അനുരാഗ് (24), കാരേറ്റ് സ്വദേശി രാഹുല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിനു മുമ്പും ശേഷവും പ്രതികളെ സഹായിച്ചവരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ച്ച ആയിരുന്നു സംഭവം. ലഹരിമാഫിയകള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിച്ചത്. പ്രതികളില്‍ ഓരാളായ വിജിത്ത് തന്നെയാണ് ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ചത്. ശ്രീജിത്തിന്റെ മരണം ഉറപ്പാക്കിയ ഇയാള്‍ അവിടെ നിന്നു കടന്നു കളയുകയും ചെയ്തു. പ്രധാനപ്രതികളായ വിനീത് കുര്യന്‍, പ്രണവ് കുമ്പിടി, ശ്രീജിത്ത്, വിജിത്ത് എന്നിവര്‍ക്കായി പോലിസ് തിരച്ചില്‍ നടത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top