ഓണ്‍ലൈന്‍ പെണ്‍വാണിഭം:നിര്‍ണ്ണായക തെളിവുകള്‍ ലാപ് ടോപ്പില്‍ ,സാമ്പത്തിക ഇടപാട് കണ്ടെത്താനായില്ല

തിരുവനന്തപുരം : ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പിടിയിലായവര്‍ ലൈംഗിക കച്ചവടത്തിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നുകണ്ടെത്താന്‍ അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞില്ല. “ഓപ്പറേഷന്‍ ബിഗ് ഡാഡി’യിലൂടെ പിടിയിലായ രാഹുല്‍ പശുപാലന്‍, ഭാര്യ രശ്മി ആര്‍ നായര്‍ എന്നിവരുള്‍പ്പെടെ ആറുപേരെ വീണ്ടും കസ്റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരം കണ്ടെത്താനാകൂവെന്ന് ഐജി എസ് ശ്രീജിത് പറഞ്ഞു. തിങ്കളാഴ്ച ഇവരെ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

രാഹുല്‍ പശുപാലന്റെയും രശ്മിയുടെയും ഫ്്ളാറ്റില്‍നിന്നു കണ്ടെടുത്ത ലാപ്ടോപ്, ടാബ് ലെറ്റ് എന്നിവ തുറന്നുപരിശോധിച്ചിട്ടില്ലെന്നും ഐജി പറഞ്ഞു. ഇവ പരിശോധിക്കാന്‍ സി-ഡാക്കിനെ ഏല്‍പ്പിച്ചിട്ടുണ്ട്. ഈ കേസിന് പ്രത്യേക പരിഗണന നല്‍കി വേഗത്തില്‍ പരിശോധന പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പിടിയിലായവര്‍ സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടെങ്കില്‍ മാത്രമേ അവര്‍ക്കെതിരെ കേസെടുക്കാന്‍ കഴിയുകയുള്ളൂയെന്ന നിലപാടിലാണ് അന്വേഷണസംഘം. ഉഭയകക്ഷിപ്രകാരമുള്ള ലൈംഗികബന്ധം കുറ്റമായി പരിഗണിക്കാനാകില്ല. ഇതു കണ്ടെത്താന്‍ പിടിയിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും.Resmi-R-Nair-Exclusive-

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബംഗളൂരു പൊലീസ് കേരളത്തിലേക്ക് വരുന്ന കാര്യം ഉറപ്പായിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബംഗളൂരുവില്‍ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേരള പൊലീസ് അവിടേക്ക് പോകാനൊരുങ്ങുകയാണ്. കൊച്ചി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നതെന്നും ഐജി എസ് ശ്രീജിത് പറഞ്ഞു.

പ്രതികളെ തിങ്കളാഴ്ച ഹാജരാക്കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. സൈബര്‍ പോലീസിനുവേണ്ടി ജില്ലാ പബ്ലിക്പ്രോസിക്യൂട്ടര്‍ എ സന്തോഷ് കുമാറാണ് അപേക്ഷ സമര്‍പ്പിച്ചത്. രാഹുല്‍ പശുപാലന്‍, ഭാര്യ രശ്മി എസ് നായര്‍ അടക്കമുള്ള 11 പേരെയാണ് തിങ്കളാഴ്ച ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.അറസ്റ്റിലായ ബംഗളൂരു സ്വദേശികളായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും മൂത്ത സഹോദരിയെയും നിര്‍ഭയകേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളും കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ അപേക്ഷയും കോടതി തിങ്കളാഴ്ച പരിഗണിക്കും.
എറണാകുളത്തെ ഫ്ലറ്റില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പും ടാബും മറ്റും പ്രത്യേകാന്വേഷണ സംഘത്തിന് ലഭിച്ചു. അടുത്ത ദിവസം അവ വിദഗ്ദ്ധ പരിശോധനയ്ക്കായി സൈബര്‍ ഫോറന്‍സിക് വിഭാഗത്തിന് കൈമാറും. ഇതിനിടെ കേസില്‍ പോലീസ് അന്വേഷിക്കുന്ന ജോഷിയെ തിരഞ്ഞ് പോലീസ് ആലുവയിലെത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നാണ് പോലീസെത്തിയത്.

ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ രണ്ട് സ്ത്രീകളുമായി വാഹനത്തില്‍ രക്ഷപ്പെട്ട അച്ചായന്‍ എന്ന ജോഷി പറവൂര്‍ പെണ്‍വാണിഭക്കേസിലെ പ്രതിയാണ്. ഒട്ടേറെ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന ജോഷിക്കായി അന്വേഷണം ഊര്‍ജിതമാക്കി. ഇയാളുടെ ചേര്‍ത്തലയിലെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും കൂടുതല്‍ വിവരം ലഭ്യമായില്ല.

എറണാകുളം ജില്ല കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ ജോഷിക്ക് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ഇത്തരം ഇടപാടുകളുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. ഇപ്പോള്‍ അറസ്റ്റിലായ സംഘത്തിലെ സൂത്രധാരനായ അക്ബറുമായി ബന്ധപ്പെട്ടാണ് ജോഷി പ്രവര്‍ത്തച്ചിരുന്നത്.

കോട്ടയംകാരിയും ബെംഗളൂരുവില്‍ സ്വകാര്യ റിക്രൂട്ടിങ് കമ്പനിയില്‍ പ്രവര്‍ത്തിക്കുകയുമായിരുന്ന ലെനീഷ് മാത്യു, രാഹുല്‍ ശിശുപാലന്‍, രശ്മി നായര്‍ ഉള്‍പ്പെട്ട സംഘവുമായി നേരത്തെ ഒന്നിച്ചു പ്രവര്‍ത്തിച്ചുവന്നിരുന്നതായി സംശയമുണ്ട്. ഇവര്‍ ആദ്യമായാണ് വിമാനത്തില്‍ കൊച്ചിയില്‍ എത്തിയതെന്നാണ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇവര്‍ നേരത്തെയും പെണ്‍കുട്ടികളുമായി വിമാനത്തില്‍ കൊച്ചിയിലെത്തിയിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു.

ഈ സ്ത്രീ ഒട്ടേറെ പെണ്‍കുട്ടികളെ കുടുക്കി ബെംഗളൂരുവില്‍ തന്നെ പലര്‍ക്കുമായി കൈമാറിയിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഇക്കാര്യങ്ങള്‍ വിശദമായ ചോദ്യംചെയ്യലിലേ വ്യക്തമാകൂവെന്നും അന്വേഷണ സംഘം പറഞ്ഞു.

Top