രാഹുലിനൊപ്പം സെല്‍ഫിയെടുത്ത് താരമായി കാസര്‍കോട് സ്വദേശിനി; ആരെന്ന് അമ്പരന്ന് സോഷ്യല്‍മീഡിയ

ദുബായ്: കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദുബായില്‍ എത്തിയിരുന്നു. അദ്ദേഹത്തിന്‍രെ സന്ദര്‍ശനം വാര്‍ത്തയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ എവിടെയും രാഹുലിന്റെ സന്ദര്‍ശനം ചര്‍ച്ചയായി. ഇതിന് പിന്നാലെ രാഹുലിന് ഒപ്പം സെല്ഡഫിയെടുക്കുന്ന ഒരു യുവതിയുടെ ചിത്രവും വൈറലായി. അതാരെന്ന ചോദ്യമായിരുന്നു സോഷ്യല്‍ മീഡിയയില്‍.രാഹുല്‍ഗാന്ധിയുമൊത്തുള്ള ഒരു സെല്‍ഫി ക്ലിക്ക് തരംഗമായ ആഹ്ലാദത്തിലാണ് കാസര്‍കോട് സ്വദേശി ഹസിന്‍ അബ്ദുള്ള.

വ്യാഴാഴ്ച വൈകീട്ട് ദുബായ് വിമാനത്താവളത്തിലെ മജ്ലിസിലേക്കുള്ള വരവിനിടയിലായിരുന്നു രാഹുലിനെ കൂടെ നിര്‍ത്തി ഹസിന്‍ സെല്‍ഫി എടുത്തത്. മാതൃഭൂമി ഉള്‍പ്പെടെ ഏതാനും ദിന പത്രങ്ങളില്‍ വന്ന സെല്‍ഫിയെടുക്കുന്ന ഫോട്ടോ രാഹുല്‍ ഗാന്ധിയും തന്റെ ഫെയ്സ് ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തു. ഇതോടെ ഈ സെല്‍ഫിയെടുത്ത വനിത ആരെന്നായി പരക്കെ േേഅന്വഷണം. വിമാനത്താവളത്തിലെ ജീവനക്കാരി എന്ന് ചില പത്രങ്ങള്‍ പറഞ്ഞപ്പോള്‍ സ്വദേശി യുവതി എന്നായിരുന്നു മറ്റ് ചിലര്‍ വിശേഷിപ്പിച്ചത്.

എന്നാല്‍ ദുബായില്‍ എവര്‍ഗ്രീന്‍ ഈവന്റ്സ് എന്ന പേരില്‍ സ്ഥാപനം നടത്തുന്ന ഹസിന്‍ അബ്ദുള്ളയാണ് ഇതെന്ന് അടുപ്പമുള്ളവര്‍ വിശദീകരിച്ചതോടെയാണ് സംശയങ്ങള്‍ നീങ്ങിയത്. ഇതിനിടയില്‍ തന്നെ ഈ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. രാഹുല്‍ കൂടി തന്റെ അക്കൗണ്ടില്‍ ഫോട്ടോ ചേര്‍ത്തതോടെ ടെലിഫോണ്‍ വിളികളുടെ ബഹളത്തിലാണിപ്പോള്‍. ഹസിന്‍. നിനച്ചിരിക്കാതെ വന്ന പ്രശസ്തിയുടെ ആവേശത്തിലും ആഹ്ലാദത്തിലുമാണ് ഇപ്പോള്‍ ഹസിന്‍.

Top