”കൊച്ചുസുന്ദരികളെ” പിടിച്ചാല്‍ ഞങ്ങളതിന്റെ മുകളില്‍ പിടിക്കും,പോലീസിനെ വെല്ലുവിളിച്ച് കൊച്ചിയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം തകര്‍ക്കുന്നു

കൊച്ചി:ചെറിയൊരു ഇടവേളക്ക് ശേഷം നഗരത്തില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തനം ശക്തമാക്കുന്നു.കേസിന്റേയും റെയ്ഡിന്റേയും പെരില്‍ നിലനില്‍പ്പില്ലാതെ വന്ന സംഘങ്ങള്‍ തന്നെയാണ് പുതിയ നമ്പരുമായി കളത്തിലിറങ്ങിയിരിക്കുന്നതെന്നാണ് സൂചന.എസ്‌കോര്‍ട്ട്.കോം തുടങ്ങിയ സൈറ്റുകള്‍ പോലീസ് ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതോടെ പുതിയ സൈറ്റുകളിലൂടെയാണ് ഇപ്പോള്‍ ഇടപാടുകള്‍ നടക്കുന്നത്.

 

വിദേശത്ത് നിന്നും ഓപ്പറേറ്റ് ചെയ്യുന്ന ഓണ്‍ലൈന്‍ ഡേറ്റിങ്ങ് സൈറ്റുകളില്‍ കയറിക്കൂടിയാണ് പെണ്‍വാണിഭക്കാരുടെ പുതിയ കച്ചവടമെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ ബോധ്യമായി.ഡേറ്റിങ്ങ് നിയമവിധേയമായ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സൈറ്റുകള്‍ക്ക് ഇന്ത്യയില്‍ കോള്‍സെന്ററുകള്‍ തുറന്നാണ് മാംസകച്ചവടം നടത്തുന്നത്.ഇതിനായി വന്‍സംവിധാനങ്ങളാണ് ഇക്കൂട്ടര്‍ ഒരുക്കിയിരിക്കുന്നത്.അന്വേഷണത്തിന്റെ ഭാഗമായി ഇത്തരത്തിലുള്ള പല സൈറ്റുകളും ഞങ്ങള്‍ പരിശോധിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ഒരു പ്രധാന ഓണ്‍ലൈന്‍ ഡേറ്റിങ്ങ് സൈറ്റ് തുറന്നപ്പോള്‍ ഇന്ത്യയിലും അവര്‍ക്ക് ഇടപാടുണ്ടെന്ന് ബോധ്യപ്പെട്ടു.(ചില സാങ്കേതിക കാരണങ്ങളാല്‍ സൈറ്റിന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല).സൈറ്റില്‍ കണ്ട പോലെ ഇ മെയില്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം ഞങ്ങള്‍ക്ക് ഏജന്റിന്റെ ഫോണ്‍കോളും ലഭിച്ചു.ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിക്കുന്ന ഒരു സ്ത്രീശബ്ദം.കൊച്ചിയില്‍ ഡേറ്റിങ്ങിന് താല്‍പ്പര്യമുള്ള സ്ത്രീകളുണ്ടോ എന്ന ചോദ്യത്തിന് നഗരത്തിലും പരിസരപ്രദേശത്തും നിരവധിപേര്‍ തങ്ങളുടെ സൈറ്റില്‍ അംഗങ്ങളാണെന്ന് സ്ത്രീ മറുപടി നല്‍കി.സൈറ്റില്‍ 3000 രൂപ നല്‍കി രജിസ്റ്റര്‍ ചെയ്താല്‍ ആറുമാസത്തേക്ക് ഇടതടവില്ലാതെ (ഒരോ മാസവും 15 നമ്പര്‍) നമ്പര്‍ അയച്ച് തരാമെന്നാണ് ഓഫര്‍.ഈ സ്ത്രീകളാരും തന്നെ കോള്‍ഗേള്‍സ് അല്ലെന്നും വിളിച്ച യുവതി ഉറപ്പ് തരുന്നുണ്ട്.ഡേറ്റിങ്ങിന് താല്‍പര്യമുള്ള കോളേജ് വിദ്യാര്‍ഥികള്‍ മുതല്‍ 40 കഴിഞ്ഞ വീട്ടമ്മമാര്‍ വരെ തങ്ങളുടെ ലിസ്റ്റിലുണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍.
ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ പുതുവല്‍സര സമ്മാനമായി ചില ഓഫറുകളും കമ്പനി മുന്നോട്ട് വയ്ക്കുന്നു.എന്നാല്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഇവര്‍ തരുന്ന നമ്പരുകള്‍ പലതും കൊച്ചിയിലെ പിമ്പുകളുടെയും മറ്റുമാണെന്നാണ് പിന്നീടുള്ള അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്.തുടര്‍ന്ന് യാതൊരു പണവും ഇവര്‍ക്ക് നല്‍കേണ്ടെന്ന് കോള്‍സെന്റര്‍ വനിത പറയുന്നുണ്ടെങ്കിലും തുടര്‍ന്ന് വന്‍തട്ടിപ്പ് തന്നെയാണ് ഇക്കൂട്ടര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തം.കേസില്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് ടീമിന്റെ അന്വേഷണം തുടരുകയാണ്.

Top